Connect with us

Hi, what are you looking for?

Kerala

കാനം രാജേന്ദ്രന് തലസ്ഥാനം വിടനൽകി, രാത്രി വാഴൂരിലെ വീട്ടിലേക്ക്

അര നൂറ്റാണ്ടിലേറെ കേരളത്തിന്റെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കാനം രാജേന്ദ്രന് തലസ്ഥാനം വിടനൽകി. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ജന്മനാടായ കോട്ടയത്തേക്ക്. തിരുവനന്തപുരത്ത് പട്ടത്തെ പാര്‍ട്ടി ഓഫീസിൽ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെട്ടത്.

പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസ്സിൽ റോഡ് മാർഗ്ഗമാണ് വിലാപയാത്ര. സിപിഐ ആസ്ഥാനമായ പി എസ് സ്മാരക മന്ദിരത്തിലായിരുന്നു പൊതുദർശനം. നിരവധി സിപിഐ നേതാക്കളും പ്രവർത്തകരുമാണ് തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ എത്തിയിരുന്നു. മന്ത്രിമാരായ കെ രാജന്‍, ചിഞ്ചുറാണി, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരെ കൂടാതെ ചില മുതിര്‍ന്ന നേതാക്കളും ബസില്‍ മൃതദേഹത്തെ അനുഗമിക്കുന്നു.

സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങൾ തിരുവനന്തപുരത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗാവിന്ദന്‍, കെകെ ശൈലജ, പികെ ശ്രീമതി, എം വിജയകുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു. കാനത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്കുള്ള വഴിമധ്യേ പ്രധാന കേന്ദ്രങ്ങളിൽ നിര്‍ത്തുന്നുണ്ട്. പ്രവർത്തകർക്കും പൊതുജനങ്ങൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. അനാരോഗ്യം മൂലം സി.പി.ഐ. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. രാത്രി 9 മണിക്ക് കോട്ടയത്ത് സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോകും.

കുറച്ച് മാസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം ഈ പരിക്ക് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാഞ്ഞതിനെ തുടർന്ന് പിന്നീട് അണുബാധ ഏറി ആ പാദം മുറിച്ചു മാറ്റേണ്ടി വന്നു. ഇതിൽ മാനസികമായി തളർന്നിരുന്നു. തനിക്ക് പകരം ചുമതല ബിനോയ് വിശ്വത്തിന് നൽകണമെന്ന് പാർട്ടിയെ അറിയിച്ച് അവധിയും ചോദിച്ച ശേഷമായിരുന്നു വിയോഗം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...