Connect with us

Hi, what are you looking for?

Crime,

കൊല്ലത്ത് എക്സൈസ് സംഘത്തെ ലഹരി മാഫിയ അടിച്ച് നിരപ്പാക്കി, മുഖ്യ പ്രതിയെ തട്ടി കൊണ്ട് പോയി

കൊല്ലം . കൊല്ലത്ത് മുണ്ടക്കൽ ബീച്ചിനടുത്ത് എക്സൈസ് സംഘത്തെ ലഹരി മാഫിയ അടിച്ച് നിരപ്പാക്കി മുഖ്യ പ്രതിയെ തട്ടിക്കൊണ്ടു പോയി. കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിനെ നേരെയായിരുന്നു ലഹരി മാഫിയയുടെ ആക്രമണം ഉണ്ടായത്. മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് എക്സൈസിനെ ആക്രമിക്കുകയായിരുന്നു.

ഉദയമാർത്താണ്ഡപുരം ചേരിയിൽ വെച്ചായിരുന്നു സംഭവം. മയക്കുമരുന്ന് ഗുളികൾ വില്പന നടത്തുകയായിരുന്ന മുണ്ടക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. 41( 22.9 ഗ്രാം) ലഹരി ഗുളികകൾ ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ നൽകിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡിനു നേരെയാണ് ആക്രമണം നടക്കുന്നത്.

മുണ്ടക്കൽ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗർ സ്വദേശി ലെനിൻ ബോസ്കോ എന്നിവരെ ആക്രമണത്തിനിടെ എക്സൈസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. എന്നാൽ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേർന്ന് സംഭവ ശേഷം രക്ഷപ്പെടുത്തി കൊണ്ട് പോയി.

പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിൻ്റെ വലത് കൈക്ക് പൊട്ടലുണ്ട്. സിവിൽ എക്സൈസ് ഓഫീസർ സൂരജിൻ്റെ കണ്ണിനും കീഴ് ചുണ്ടിനും പരിക്കുണ്ട്. എക്സൈസ് പാർട്ടിയിലെ മറ്റുള്ളവർക്കും പരിക്കുകൾ ഉണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുവിനെ കൂടാതെ PO പ്രസാദ് കുമാർ, CEOമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവർ ആണ് എക്സൈസ് പാർട്ടിയിൽ ഉണ്ടായിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...