Connect with us

Hi, what are you looking for?

Kerala

മുത്തച്ഛൻ നാടുകാണാനിറങ്ങി, കുട്ടികൾക്ക് ഉസ്കൂളിൽ പോയില്ലെങ്കിലും കുഴപ്പമില്ല, മാർക്ക് തരാൻ ശിവൻകുട്ടി മമനുണ്ട്

നവകേരള സദസ് കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലെന്ന് പറയരുത്. സ്കൂൾ വിദ്യാർത്ഥികൾക്കുണ്ട്. അവർക്ക് പിണറായി മുത്തച്ഛൻ ജനങ്ങളെ കാണാൻ വരുന്നതിന്റെ ഭാഗമായി അവധി കൊടുത്തിട്ടുണ്ട്. എത്ര നല്ല കാര്യമാണ് ഇതെന്ന് നമുക്കൊന്നും മനസിലാകാത്തത് നമ്മളൊന്നും സ്കൂളിൽ പോകാത്തൊണ്ടാണ്. വർഷത്തിലൊരിക്കൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ നിന്ന് എല്ലാവരെയും കാണാൻ തട്ടാതെ മുട്ടാതെ ഉടയാതെ മുത്തച്ഛൻ എഴുന്നള്ളുമ്പോ ജനസാഗരം കാണാൻ ഒഴുകിയെത്തും. അപ്പൊ റോഡിലാകെ ബ്ലോക്ക് ഉണ്ടാകും. കുട്ടികൾ സ്കൂളുകളിൽ എത്താനും സ്കൂളിൽ നിന്ന് തിരിച്ചെത്താനും വൈകും. അത് കണക്കാക്കിയാണ് മുത്തച്ഛൻ ഈ സൗകര്യം കുട്ടികൾക്കായി ഒരുക്കിയത്.

എറണാകുളം ജില്ലയിൽ നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഇന്ന് അവധി നൽകിയത്. അങ്കമാലി, പറവൂർ, ആലുവ മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത തിരക്ക് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി എന്നാണ് വിശദീകരണം. നഷ്ടമാകുന്ന പ്രവര്‍ത്തി ദിനത്തിന് പകരം മറ്റൊരു ദിവസം ക്ലാസ് നടത്തണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ നവകേരളസദസ് ആദ്യഘട്ടം അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ആണ് നടന്നത്.. നവകേരള സദസ്സിൽ രാവിലെ 11 മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. ഒരു കൗണ്ടറിൽ നിന്നു ടോക്കൺ നൽകും. സ്ത്രീകൾക്കും മുതിർന്നവർക്കുമായി 7 കൗണ്ടറുകൾ വീതവും ഭിന്നശേഷിക്കാർക്ക് 2 കൗണ്ടറുകളും മറ്റുള്ളവർക്കായി 9 കൗണ്ടറുകളും ഉൾപ്പടെ 25 കൗണ്ടറുകളിലായി പരാതികൾ സ്വീകരിക്കും. വരുന്ന എല്ലാവരുടെയും പരാതികളും നിവേദനങ്ങളും സ്വീകരിക്കാനാണ് നിർദ്ദേശം.

പിന്നെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞതൊന്നും കണക്കിലെടുക്കണ്ട. അതിൽ ഒരു കഴമ്പുമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തലയിൽ ആള്താമസം ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ പറഞ്ഞത്. ശിവൻകുട്ടി മാമൻ അതെ കുറിച്ച പറഞ്ഞത് അദ്ദേഹം പറഞ്ഞത് തെറ്റാണെന്നാണ്. അല്ലേലും ഇങ്ങനയൊക്കെ തുറന്നടിച്ച് പറയാമോ തലയ്ക്ക് വെളിവില്ലെങ്കിലും. സർക്കാരിന് ക്ഷീണം ഉണ്ടാകില്ലേ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ലെന്ന് ആണ് ശിവൻകുട്ടി മ്യമാൻപറഞ്ഞത്. ശിൽപശാലകളിൽ ഒരുപാട് അഭിപ്രായങ്ങൾ വരും. അതൊക്കെ എങ്ങനെയാണാട ഉവ്വേ സർക്കാർ നിലപാടാകുന്നത്.

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുനിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തുകൊണ്ടും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നും മ്യമാൻ പറഞ്ഞിരുന്നു.

അപ്പോൾ മുത്തച്ഛൻ നാടുകാണാൻ ഇറങ്ങുമ്പോൾ കുട്ടികൾക്ക് ഉസ്കൂളിൽ പോയില്ലെങ്കിലും കുഴപ്പമില്ല. ആഴ്ചയിൽ വേറെയും ദിവസമുണ്ടല്ലോ പഠിപ്പിക്കാൻ. പിന്നെ ക്രിസ്മസ് പരീക്ഷ അതൊരു പ്രശ്‌നമേയല്ല. അവർക്ക് എഴുതാൻ അറിഞ്ഞാലെന്ത് അറിഞ്ഞി ല്ലെങ്കിലും എന്ത്. അവരുടെ മക്കളും പേരക്കുട്ടികളും ഒന്നുമല്ലല്ലോ ആശങ്കപ്പെടേണ്ട. നീയൊക്കെ അനുഭവിക്കണം മലയാളീ.. ഈ ദുരന്തത്തെയൊക്കെ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...