Connect with us

Hi, what are you looking for?

Crime,

അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചു വരുന്നു, ഇനി മണിയുടെ ഭൂമാഫിയയുടെ കളി നടക്കില്ല

അരിക്കൊമ്പനെന്ന ആനയുടെ നാടുകടത്തലിനു പിന്നിൽ ഭൂമാഫിയയുടെ ശക്തമായ സ്വാധീനമാണ്. ദേവികുളം താലൂക്കിൽ പെടുന്ന ചിന്നക്കനാൽ പ്രദേശത്തു സ്വൈര്യമായി വിഹരിച്ചു നടന്ന അരികൊമ്പൻ വനംകൊള്ളക്കാരുടെയും ഭൂമാഫിയയുടെയും കണ്ണിലെകരടാകുന്നത് രാത്രികാലങ്ങളിലാണ്. രാത്രിയുടെ മറവിൽ അരങ്ങേറുന്ന പല അനാശ്യാസപരിപാടികൾക്കും അരിക്കൊമ്പന്റെ സാന്നിധ്യം വിഘാതം സൃഷ്ട്ടിച്ചു. വനംകൊള്ളക്കാരുൾപ്പെടുന്ന ഭൂമാഫിയകൾക്കും കഞ്ചാവുകടത്തലുകാർക്കും രാത്രി കാലങ്ങളിലെ അരിക്കൊമ്പന്റെ സ്വതന്ത്ര സഞ്ചാരം ഭീഷണിയായി.

ചിന്നക്കനാലിലെ ഈ പ്രദേശം 320 പിന്നോക്കകുടുംബങ്ങൾക്കു വീടുവെച്ചുതാമസിക്കാൻ എ.കെ ആന്റണിയുടെ നേതൃത്വത്തി ലുണ്ടായിരുന്ന കേരള സർക്കാർ പതിച്ചുനല്കിയത്. ഈ സ്ഥലം പിന്നോക്കവിഭാഗക്കാർക്കു വീടുവെക്കാൻ നൽകുന്നതിനെ അന്നത്തെ ദേവികുളം ഡി ഫ് ഓ പ്രകൃതി ശ്രീവാസ്തവ എതിർത്തിരുന്നു 320 കോളനിക്കു വേണ്ടി അനുവദിച്ചസ്ഥലം ആനത്താരയാണെന്നും ഇവിടെ മനുഷ്യൻ താമസിച്ചാൽ പിൽക്കാലത്തു മനുഷ്യനും മൃഗവും തമ്മിൽ നിരന്തരം സംഘട്ടനം ഉണ്ടാകുമെന്നും അവർ റിപ്പോർട്ട് കൊടുത്തിരുന്നു. ഇതിനെ അവഗണിച്ചാണ് സർക്കാർ അവിടെ 320 കുടുംബങ്ങളെ പാർപ്പിച്ചത്.

തമിഴ്‌നാടിനോട് അതിർത്തിപങ്കിടുന്ന ഈ പ്രദേശത്തിൽ അധിക താമസക്കാരും തമിഴ്നാട്ടുകാരാണ്. കാലക്രമേണ ഇവിടുത്തെ താമസക്കാർ സ്ഥലം റിസോർട്ട് മാഫിയകൾക്ക് കൈമാറി. താമസക്കാർ ഭൂരിഭാഗവും ഔഴിഞ്ഞുപോയതോടെ മാഫിയകൾ അഴിഞാടുവാൻ തുടങ്ങി. മാഫിയകൾക്ക് രാഷ്ട്രിയ പാർട്ടികളുടെ പിൻബലവും ഒത്താശയും ഉണ്ട്. രാഷ്ട്രീയ പാർട്ടികളിൽ സി പി എംആണ് ഇവരുടെ മുഖ്യസംരക്ഷകൻ. എം എം മാണിയെപ്പോ ലുള്ളവരുടെ അനുഗ്രഹാശ്ശിസ്സുകളോട്കൂടിയാണ് ഇത്തരം കൈയേറ്റ മാഫിയകൾ ഇവിടെ വിഹരിച്ചിരുന്നത്. മാസപ്പടിയെന്നു നമ്മൾ ഓമനപ്പേരിട്ടുവിളിക്കുന്ന പണം സംരക്ഷകപണമായി ഒരു വിഭാഗം ഇതിനായി കൊടുത്തിരുന്നത് .

നിലവിൽ എവിടെ 20 കുടുംബങ്ങൾ മാത്രമേയുള്ളു. അവരും വീടടച്ചിട്ടു തമിഴ്നാട്ടിലാണ്. ഇപ്പോൾ ഇവിടം കഞ്ചാവ്‌ലോബിയുടെയും കൈയേറ്റക്കാരുടെയും വിഹാരരംഗമാണ്. ഇനിമുതലാണ് അരിക്കൊമ്പനെക്കുറിച്ചുള്ള വാർത്തകൾ പത്രമാധ്യങ്ങളിൽ വലിയ വർത്തയാകുന്നതും അതിലേക്ക് സർക്കാരിന്റെ ഇടപെടലുൾക്കായി സമരസമിതി ഉണ്ടാകുന്നതും. സമരസമതികൾക്കുപിന്നിൽ സി പി എംന്റെ പോഷ കസംഘടനകളായിരുന്നു. സമരക്കാരെല്ലാവരും മാഫിയകൾ കൂലികൊടുത്തുകൊണ്ടുവന്നിരുന്നവർ. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് എം എം മാണിയുടെ സഹോദരൻ എം എം ലെംബോധരൻ ആയിരുന്നു എന്നതാണ് ശ്രദ്ധേയം. മിണ്ടാപ്രാണിയായ ഒരു മൃഗത്തിന്റെപേരിൽ നടത്തിയ നാടകംമായിരുന്നു എന്നത് പിൽക്കാലത്തു പൊതുസമൂഹത്തിനു മനസ്സിലാക്കാൻ തുടങ്ങി.

അരിക്കൊമ്പനെന്ന ആനയുടെ ജനനവും ജീവിതവും ഈ ആനത്താരയിൽനിന്നു പിഴുതുമാറ്റുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും അരിക്കൊമ്പന്റെ തിരുച്ചു വരവ് പ്രതീക്ഷിക്കാം. കാടുകൾ നന്നായിട്ടറിയുന്ന അരിക്കൊമ്പന് തിരിച്ചു ചിന്നക്കനാൽ മേഖലയിലെത്തുക അസാധ്യമല്ല. തമിഴ്നാടിൻറെ കാടിന്റെ അന്തരീക്ഷവും കേരളത്തിന്റെ കാടിന്റെ സാഹചര്യവും വ്യത്യസ്തമാണ് . വേനല്ക്കാലങ്ങളിലെ കടുത്ത ചൂട് നിബിഢവനങ്ങളല്ലാത്ത തമിഴ്നാടിൻറെ കാടുകളിൽ നിന്ന് അരിക്കൊമ്പനെ ചിന്നക്കനാലിലെ ശീതോഷ്ണമേഖലയിൽ എത്തിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...