Connect with us

Hi, what are you looking for?

Kerala

കേരളീയത്തിന്റെ 27 കോടി എങ്ങോട്ടു പോയി? പിണറായിയുടെ അക്കൗണ്ടിലേക്കോ? സെക്രട്ടറിയേറ്റിൽ പ്രേതബാധക്ക് മന്ത്രവാദം?

മുഖ്യമന്ത്രി പിണറായി വിജയൻ വല്ലാത്തൊരു ജിന്നാണ് എന്ന് പറയാതെ പറ്റില്ല. പിണറായി ചെയ്യുന്ന തട്ടിപ്പിനൊന്നും യാതൊരു തെളിവും അവശേഷിപ്പിക്കാറില്ല. അല്ലെങ്കിൽ അന്വേഷണം വന്നാൽ അന്വേഷണസംഘത്തിന് മുന്നിലേക്ക് വിട്ടുകൊടുക്കാൻ ഒരു ഡമ്മി ഉണ്ടാകും. ശിവശങ്കറിന്റെ അടക്കം കാര്യങ്ങൾ ഉദാഹരണമായി എടുത്തു നോക്കിയാൽ അതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ഇടയ്ക്ക് കേരളീയം എന്ന പേരിൽ ധൂർത്തിന്മേൽ ധൂർത്തായി ഒരു പരിപാടി നടത്തിയിരുന്നു. വൻ താരപ്പൊലിമയോടെയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങളും മേന്മകളും ജനങ്ങളെ അറിയിക്കാൻ എന്ന പേരിലാണ് ഈ ധൂർത്ത് അത്രയും നടത്തുന്നത്..

കട്ട് ഔട്ടുകളിലും ഒക്കെ മുഖ്യന്റെ ചിരിക്കുന്ന മുഖം. എവിടെ തിരഞ്ഞു നോക്കിയാലും മുഖ്യന്റെ തല മുഖ്യന്റെ ഫുൾ ഫിഗർ. ഖജനാവിലെ കേസെടുത്ത് സർക്കാരിന്റെ പി ആർ വർക്ക് നടത്തുകയായിരുന്നുവെന്ന് ആർക്കും മനസിലാക്കാവുന്നതേ ഉള്ളു. അതിനൊക്കെ സ്‌പോൺസർഷിപ്പ് ഉണ്ടെന്നായിരുന്നു എന്ന തള്ളൽ പിറകെയും എത്തി. എന്നാലിപ്പോൾ അതും പൊളിഞ്ഞു പാളീസായിരിക്കുകയാണ്. കാരണം ഈ സ്‌പോൺസർമാർ ആരാണെന്ന് ആർക്കും അറിയില്ല. വല്ലാത്ത ഒരു അത്ഭുതം എന്നെ പറയാൻ പറ്റൂ. സർക്കാർ നവംബര്‍ ഒന്നു മുതല്‍ ഏഴ് ദിവസം തിരുവനന്തപുരത്ത് നടത്തിയ കേരളീയം പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ആരൊക്കെയെന്ന് ആര്‍ക്കും അറിയില്ല.

പരിപാടിയുടെ കണ്‍വീനറായ ചീഫ് സെക്രട്ടറിക്ക് പോലും സ്‌പോണ്‍സര്‍മാരെ സംബന്ധിച്ച് അറിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയിരിക്കുന്ന മറുപടി. കേരളീയം പരിപാടിയുടെ സ്പോണ്‍സര്‍മാര്‍ ആരെല്ലാം, ഓരോരുത്തരും സ്പോണ്‍സര്‍ ചെയ്ത തുക എത്ര എന്നീ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമല്ലെന്നും വിവരങ്ങള്‍ നല്‍കുന്നതിനായി അപേക്ഷയുടെ പകര്‍പ്പ് ടൂറിസം, വിവര പൊതുജന സമ്പര്‍ക്കം, സാംസ്‌കാരിക കാര്യം, വ്യവസായം, നികുതി എന്നീ വകുപ്പുകള്‍ക്ക് കെമാറിയിട്ടുണ്ടെന്നുമായിരുന്നു ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനു വേണ്ടി പൊതുഭരണ (ഏകോപന) വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ മറുപടി.

കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആര്‍ പ്രാണകുമാറാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നത്.
മന്ത്രിമാരുടെ ഓഫീസില്‍ നിന്നും സ്‌പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ഇല്ലെന്നു തന്നെയാണ് മറുപടി. മറ്റ് വകുപ്പുകളിലേക്ക് അപേക്ഷ കൈമാറിയെന്നാണ് മന്ത്രിമാരുടെ ഓഫീസുകള്‍ അറിയിച്ചിരിക്കുന്നത്. വ്യവസായ വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരമില്ലെന്നും വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ അപേക്ഷ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി പി. രാജീവിന്റെ ഓഫീസില്‍ നിന്ന് ലഭിച്ച മറുപടി. നികുതി വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരം ഇല്ലെന്നും ധനകാര്യ വകുപ്പിനും ജി.എസ്.ടി വകുപ്പ് കമ്മീഷണറുടെ ഓഫീസില്‍ അയച്ചു കൊടുത്തിട്ടുണ്ടെന്നും മന്ത്രി ബാലഗോപാലിന്റെ നികുതി വകുപ്പ് അറിയിച്ചു.

സാംസ്‌കാരിക വകുപ്പില്‍ സ്പോണ്‍സര്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നും സാംസ്‌കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തില്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്റെ സാംസ്‌കാരിക വകുപ്പും അറിയിച്ചു. കോടികള്‍ ചിലവിട്ട് നടത്തിയ പരിപാടിയുടെ വിവരങ്ങള്‍ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ലഭ്യമല്ലാത്തത് ദൂരൂഹമാണെന്നാണ് വിമര്‍ശനമുയരുന്നത്. ഖജനാവില്‍ നിന്ന് 27 കോടി രൂപ മുടക്കിയെങ്കിലും അതിലും കൂടുതല്‍ തുക സ്‌പോസണ്‍മാരില്‍ നിന്ന് പിരിഞ്ഞു കിട്ടിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. വിവിധ വകുപ്പുകളില്‍ സ്‌പോണ്‍സര്‍മാരെ കൂടുതല്‍ കണ്ടെത്തിയവര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങളും നല്‍കിയിരുന്നു. നികുതി പിരിക്കാന്‍ ചുമതലപ്പെടുത്തിയ ജി.എസ്.ടി കമ്മീഷണര്‍ക്കായിരുന്നു സ്പോണ്‍സര്‍ഷിപ്പിന്റെ ചുമതല.

ഈ കണക്കുകളൊന്നും ലഭ്യമല്ലെന്നാണ് വിവിധ വകുപ്പുകള്‍ പറയുന്നത്. മുറുക്കാന്‍ കച്ചവടക്കാര്‍ മുതല്‍ ക്വാറി മാഫിയ വരെ നീണ്ടു നിന്ന പിരിവായിരുന്നു കേരളീയത്തിൽ ഇതിനായി നടന്നത്. പരിപാടിയുടെ വേദിയും സജ്ജീകരണങ്ങളും ഒരുക്കിയത് സി.പി.എം ജില്ലാ സെക്രട്ടറി ജോയി എം.എല്‍.എയുടെ നേതൃത്വത്തില്‍ ആയിരുന്നു. ടെണ്ടറില്ലാതെ ആയിരുന്നു കേരളീയത്തിന്റെ പ്രവൃത്തികള്‍ നല്‍കിയത്. സി.പി.എമ്മിന്റെ ആളുകള്‍ക്കാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ലഭിച്ചത്.

3 കോടിയുടെ വൈദ്യുത അലങ്കാരത്തിന്റെ ചുമതല സി.പി.എമ്മിന്റെ സ്വന്തം ഊരാളുങ്കലിനും. കേരളീയം കൊണ്ട് കോളടിച്ചത് സിപിഎമ്മിനെന്ന് വ്യക്തം. നികുതി പിരിക്കേണ്ട ജി.എസ്.ടി കമ്മീഷണറെ കൊണ്ട് സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തിയത് സര്‍ക്കാര്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഇതിനെതിരെ പ്രതിപക്ഷം നീയമ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. സ്‌പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ പുറത്ത് വിടാതെ വിവരവകാശ പ്രവര്‍ത്തകനെ വട്ടം ചുറ്റിക്കുകയാണ് ചീഫ് സെക്രട്ടറിയും മന്ത്രിമാരും ഇപ്പോൾ ചെയ്യുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...