Connect with us

Hi, what are you looking for?

Kerala

സപ്ലൈകോ പൂട്ടുന്നു, ഒന്നും അറിയില്ലെന്ന് നടിച്ച് പിണറായി

സാമ്പത്തിക കെണിയിൽ മലക്കം മറിഞ്ഞു സപ്ലൈകോ ഔട്ലെറ്റുകൾ അടച്ചുപൂട്ടലിലേക്ക് നീങ്ങുമ്പോഴും ഒന്നും അറിയില്ലെന്ന് നടിച്ച് പിണറായി. കേരളത്തിലിലെ സിവിൽ സപ്ലൈ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഔട്ലെറ്റുകളെല്ലാം വൻ പ്രതിസന്ധി നേരിട്ടുകൊണ്ടി രിക്കുകയാണ്. സാധാരണ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒരു സർക്കാർ സംരംഭമാണ് സപ്ലൈകോ ഔട്ലെറ്റുകൾ.

പൊതുവിപണിയിലെ വിലനിലവാരം പിടിച്ചുനിർത്തുക എന്ന ഉദ്ദേശത്തോടുകൂടി സർക്കാർ വർഷങ്ങൾക്കുമുമ്പു ആരംഭിച്ച പ്രസ്ഥാനമാണ് ഈ ഔട്ലെറ്റുകൾ. കഴിഞ്ഞ കുറെ കാലങ്ങൾ വരെ ഇവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുമ്പോട്ടുപോയി ക്കൊണ്ടിരുന്നു. എന്നാൽ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലം മുതൽ ഈ ഔട്ലെറ്റുകൾക്കു താളപ്പിഴ സംഭവിക്കാൻ തുടങ്ങി.. സിവിൽ സപ്ലൈ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായി ഫണ്ട് അനുവദിക്കാറില്ല. വെറും ലാഭം മാത്രം നോക്കി പ്രവർത്തിക്കാവുന്ന സ്ഥാപനമല്ല സപ്ലൈകോ, കാരണം ഇവ സാധാരണക്കാരന്റെ ദൈന്യംദിന ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

ആർഭാടവും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാർ തങ്ങളെ ഈ സ്ഥാനത്തിരുത്തിയ ജനങ്ങളെ മറന്നുകൊണ്ട് ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള കെ- റെയിൽ പോലുള്ള പദ്ധതികൾക്കു പിന്നാലെ പായുന്നത് എന്തിനാണെന്നുള്ളത് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും .സപ്ലൈകോ ഔട്ലെറ്റുകളിൽ 13 ഇനം സാധനങ്ങൾക്കായ്രുന്നു സബ്സിഡി നല്കിക്കൊണ്ടിരുന്നിരുന്നത് . ഇപ്പോൾ സബ്‌സിഡി നിർത്തലാക്കുക മൂലം പാവപ്പെട്ടവന്റെ അടുക്കള പട്ടിണിയിലാണ് . സബ്‌സിഡി സാധനങ്ങളായ വെളിച്ചെണ്ണ , ഉഴുന്ന് ,പരിപ്പ് ,ചെറുപയർ ,വൻപയർ ,കടല , വറ്റൽമുളക് , മല്ലി , പച്ചരി ,കുത്തരി , തുടങ്ങിയ അത്യാവശ്യസാധനങ്ങൾ ഒന്നും തന്നെ ഇല്ല.

സപ്ലൈകോയിൽ സാധാരണക്കാർ അർപ്പിച്ചുപോരുന്ന വിശ്വാസത്തിന് ഇളക്കംതട്ടുന്നതു നിർഭാഗ്യകരമാണ്. വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലിലൂടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്നു ചൂണ്ടിക്കാട്ടിയാണ് അവശ്യസാധനങ്ങൾക്ക് അടിയന്തര വിലവർധന ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനു കത്തുനൽകിയത്.‌ 20–30% വില കുറച്ചുനൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെടുകയുണ്ടായി.

സബ്സിഡി ഇനത്തിലും സൗജന്യ കിറ്റുകൾ നൽകിയതിലുമടക്കം 11 വർഷത്തെ കുടിശികയായി 1525 കോടി രൂപ സപ്ലൈകോയ്ക്കു സർക്കാർ നൽകാനുണ്ട്. വൻതുക കുടിശികയായതു കാരണം വിതരണക്കാർ സാധനങ്ങൾ നൽകാത്തതും സ്വാഭാവികം. സപ്ലൈകോയുടെ പ്രതിദിന വരുമാനം 10 കോടി രൂപയിൽനിന്നു 4 കോടിയിൽ താഴെയാവുകയും ചെയ്തു.

സിവിൽ സപ്ലൈ വകുപ്പ് സാധനങ്ങൾ മേടിച്ചവകയിൽ ഏകദേശം 600 കോടി രൂപ വ്യാപാരികൾക്കു നൽകുവാനുണ്ട് .കുടിശ്ശികയായ പണം കിട്ടാതെ സാധനങ്ങൾ നൽകുവാൻ വ്യാപാരികൾ തയാറല്ല .ഇതുമൂലം സാധാരണ ജനങ്ങളാണ് കഷ്ടപ്പെടുന്നത് .ഓണവും ,റംസാനും ,ക്രിസ്തുമസ്സും ആഘോഷമാക്കാൻ ജനങ്ങളെ ഒരുപോലെ ചേർത്തുനി റുത്തിയ പ്രസ്ഥാനത്തിന്റെ അടച്ചുപൂട്ടലിനു വഴിയൊരുങ്ങുകയാണ് .സർക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സപ്ലൈകോ ഔട്ലെറ്റുകൾ തകർച്ചയുടെ വക്കിലാണ്. ഇടതുപക്ഷമു ന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപി ഐയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.കാലാകാലങ്ങളിൽ എൽ ഡി എഫ്

അധികാരത്തിൽ വരുമ്പോൾ സി പി ഐ ക്കാണ് സിവിൽ സപ്പ്ളൈസ് വകുപ്പിന്റെ ചുമതല കിട്ടാറുള്ളത്. അതുകൊണ്ടുതന്നെ സി പി എം
വകുപ്പിനോട് വലിയതാൽപ്പര്യം കാട്ടാറില്ല. സർക്കാരിനെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ സി പി എംന്റെ താല്പര്യക്കുറവ് ഈ വകുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പി ആർ വർക്കുനടത്തുന്ന തള്ളുകാർ എത്ര തള്ളിയാലും ഈ വണ്ടി മുമ്പോട്ടു പോകുകയില്ല.

വിതരണക്കാർക്കു പണം ലഭിക്കാതാകുമ്പോൾ ഉപഭോക്താക്കൾക്കു സപ്ലൈകോ വിൽപനശാലകളിൽനിന്നു സാധനങ്ങൾ കിട്ടില്ലെന്നതു മാത്രമല്ല പ്രശ്നം. വിതരണമേഖലയിലുള്ള ചെറുതും വലുതുമായ സംരംഭകർ സപ്ലൈകോയിൽനിന്നു പണം ലഭിക്കാതെ കടക്കെണിയിൽ പെടുന്ന അവസ്ഥയും ഗൗരവമേറിയതാണ്. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്താണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും ഇവർ സാധനങ്ങൾ എത്തിക്കുന്നത്. നിശ്ചിത സമയത്തിനകം സാധനങ്ങളുടെ വില തിരിച്ചടയ്ക്കാനാകാതെ വരുമ്പോൾ വായ്പ ബാധ്യതകൾ വർധിക്കുമെന്നതു വ്യക്തമാണ്.

എക്കാലത്തും സപ്ലൈകോയിലെ സാധനങ്ങളുടെ വിലയാണു പൊതുവിപണിയിലെ വിലയ്ക്ക് അടിസ്ഥാന മാനദണ്ഡം. സബ്സിഡി ഉൽപന്നങ്ങളിൽ പലതിന്റെയും വില വർധിപ്പിക്കുന്നതോടെ പൊതുവിപണിയിലെ വില ഉയരുമെന്നതും നിസ്തർക്കമാണ്. വാങ്ങലും വിൽപനയും നടത്തുന്ന സ്വകാര്യവ്യക്‌തികളും സ്‌ഥാപനങ്ങളും ലാഭമുണ്ടാക്കുമ്പോൾ സപ്ലൈകോയ്‌ക്കു മാത്രം നഷ്‌ടം വരുന്നത് എന്തുകെ‍ാണ്ടെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണമുണ്ടാവണം. സപ്ലൈകോ സുവർണ ജൂബിലി അടുത്ത വർഷമാണെന്നതുകൂടി ഇതോടുചേർത്ത് ഓർമിക്കാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...