Connect with us

Hi, what are you looking for?

Crime,

കോടതി മുട്ടൻ പണി കൊടുത്തു, ഒരു വർഷം തടവും പിഴയും, റഹീമും സ്വരാജും ജയിലിലേക്ക് ….

സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ സി.പി .എം സംസ്ഥാന സെക്രെട്ടറിയേറ്റ്‌ അംഗവും മുൻ എം.എൽ.എ യും ആയ എം.സ്വരാജ്, രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ റഹിം എന്നിവർക്ക് ഒരു വർഷം തടവും7700 രൂപ വീതം പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഇരുവരും ആറുമാസംകൂടി തടവ് അനുഭവിക്കണം.

ഉമ്മൻചാണ്ടി സർക്കാരിന്റെ പ്ലസ് ടു വിദ്യാഭ്യാസ നയത്തിനെതിരെ 2014 ജൂലൈ 30 നു വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് ഡി.വൈ.എഫ.ഐ മാർച്ച് നടത്തിയിരുന്നു. ഈ സമരത്തിനിടെ അക്രമമുണ്ടായി. പാളയം ആശാൻ സ്‌ക്വയറിൽ സംഘടിപ്പിച്ച സമരക്കാർ കണ്ടോൺമെൻറ് ഹൌസിന് സമീപത്തെത്തി പോലീസിന്റെ ബാരിക്കേഡും പൂന്തുറ സി.ഐ യുടെ ജീപ്പും തകർത്തെന്നും ഇതിലൂടെ സർക്കാരിന് 74280 രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്. സമരം നയിച്ച റഹീമും സ്വരാജും ഉൾപ്പെടെ 10 നേതാക്കളാണ് കേസിലെ പ്രധാന പ്രതികൾ.

സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക അന്യായമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. മറ്റു എട്ടുപേർക്കെതിരെയുള്ള കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസമാണ്ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്വേതാ ശശിധരണ് ഇത്തരത്തിലൊരു വിധിന്യായം പുറപ്പെടുവിച്ചത് . 2014 ജൂലൈ 30 നു അന്നത്തെ വിദ്യാഭ്യാസമന്ത്രി യുടെ വസതിയിലേക്ക് ഡി.വൈ.എഫ് .ഐ നടത്തിയ മാർച്ചിലുണ്ടായ അക്രമസംഭവങ്ങളിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എ യുമായ എം.സ്വരാജ് , ഡി. വൈ.എഫ് .ഐ അഖിലേന്ത്യാ പ്രസിഡണ്ടും രാജ്യസഭാംഗവുമായ എ.എ.റഹിം എന്നിവർക്കെതിരെയാണ് കേസ് ഉണ്ടായത് .

കേസിനാസ്പദമായ സംഭവം നടന്നത് 2014 ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്താണ് . ഒൻപതു വർഷത്തിനുശേഷമാണ് വിധി വന്നത് .സർക്കാരിന്റെ പ്ലസ്‌ടു വിദ്യാഭാസനായതിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനിടെയിലുണ്ടായ അക്രമങ്ങൾക്കെതിരെയാണ് കേസ്സെടുത്തത് . പാളയം ആശാൻ സ്‌ക്വയറിൽ നിന്നു ആരംഭിച്ച പ്രക്ഷോഭം കണ്ടോൺമെൻറ് ഹൗസിനടുത്തെത്തിയപ്പോൾ പോലീസ് തടഞ്ഞു .പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി . ഏറ്റുമുട്ടലിൽ പോലീസിന്റെ ബാരിക്കേഡ് സമരക്കാർ തകർത്തു .പൂന്തറ സി.ഐ യുടെ ജീപ്പും തകർന്നു . ഈ സമരത്തിലൂടെ സർക്കാരിന് 74280 രൂപയുടെ നഷ്‌ടമുണ്ടായി .

സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുക. അന്യായമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക എന്നി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി കണ്ടെത്തിയത്. അതായത് പ്രധാനനേതാക്കളായ സ്വരാജ്നെതിരെയും എ .എ റഹിമിനെതിരെയും തെളിയിക്കപ്പെട്ടുള്ളത്. ഇവർക്ക് ഒരു വർഷം തടവും 7700 രൂപ വീതം പിഴയും ആണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിഴ ഒടുക്കിയില്ലെങ്കിൽ ഇരുവരും ആറു മാസം കൂടി ശിക്ഷ അനുഭവിക്കണം. സാധാരണ കേസുകളെപ്പോലെ ഈ കേസ് തള്ളിക്കളയാൻ പാർട്ടികാർക്ക് കഴിയില്ല.

കേസിൽ ഡി. വൈ .എഫ് .ഐ യുടെ10 പ്രധാന നേതാക്കളാണ് പ്രതികളായി ഉൾപ്പെട്ടിട്ടുള്ളത്. ബാക്കി എട്ടുപേർക്കെതിരെയുള്ള കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. അക്രസമരങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സിപിഎം നു അവരുടെ യുവജനസം ഘടനയുടെ മേൽ ഉണ്ടായ ഈ തിരിച്ചടിയെ ന്യായീകരിക്കാൻ നന്നേ പാടുപെടേണ്ടിവരും.

യുവജനസംഘടനകളിൽ പല യുവനേതാക്കളും അവരുടെ സംഘടനയ്ക്കുവേണ്ടി പലതരം കേസുകളിൽപെടുമെങ്കിലും ഇവരെപ്പോലെ ഇത്ര തരം താണ രീതിയിൽ പ്രവർത്തിക്കുന്നവർ കുറവാണ്. നമ്മുടെ ഓർമകളിൽ റഹിം ന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ സ്ത്രീയായ സ്റ്റുഡന്റസ് ഡയറകട്ററെ മുന്ന് മണിക്കൂറോളം തടഞ്ഞു അസഭ്യം പറഞ്ഞതും മുടിക്കുകുത്തിപ്പിടിച്ചതും ഇപ്പുഴും ഇപ്പോഴും എല്ലാവർക്കും ഓർമയുണ്ടാവും.

സ്വരാജ് കപടജനാധിപത്യത്തിന്റെ വക്താവാണ്. സ്വരാജ് സിപിഎം ലെ പിണറായിസത്തിന്റെ വക്താവാണ്. മലപ്പുറം സമ്മേളനത്തിൽ സിപിഎം ന്റെ ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവായ V .S നു ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് പ്രസംഗിച്ച ആളാണ്. ചാനൽ ചർച്ചകളിലെ സിപിഎം ന്റെ മുഖമാണ് റഹിം. പലപ്പോഴും സഹ പാനലിസ്റ്റുകളെ വളരെ മോശമായി സംസാരിക്കുക പതിവാണ്.

സാധാരണ ഇങ്ങനെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെടുക അപൂർവമാണ്. പ്രത്യേകിച്ചു സിപിഎം ഭരിക്കുന്ന അവസരത്തിൽ. ഈ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന്റെ നീതിബോധത്തിന്റെ പേരിൽ അവരെ അഭിനന്ദിക്കുന്നു. നമ്മുടെ ന്യയാധിപസമൂഹത്തിന്റെ അന്തസ്സും കർത്തവ്യബോധത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇവരക്കെ ഉടനെ ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കാൻ മാത്രം നമ്മൾ വിഡ്ഢികളല്ല. എന്നാൽ ഇവർ കുറ്റക്കാരാണെന്നുള്ളത് ഒരു സത്യമായി നിലനിൽക്കും. നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ സമരങ്ങളല്ല മരിച്ച രാഷ്ട്രീയ ആഭാസങ്ങളാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...