Connect with us

Hi, what are you looking for?

Kerala

ബിന്ദു ടീച്ചർക്ക് കടക്കുപുറത്ത്, പിണറായി തീരുമാനിച്ചു ശിവൻകുട്ടി പുതിയ മന്ത്രി

ശൈലജ ടീച്ചർക്ക് ശേഷം പിണറായിയുടെ ബ്ലാക്ക് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ച . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രി ആർ. ബിന്ദുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്തോടെ പിണറായി വിജയൻ ബിന്ദുവിനെ തള്ളുകയാണ് . തനിക്കെതിരെ അതി ശക്തമായ നിലപാട് സ്വീകരിക്കുന്ന ഗവർണർ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിയോട് മാത്രം മൃദു സമീപനം കാട്ടുന്നതാണ് പിണറായിയെ ചൊടിപ്പിക്കുന്നത് . ഗവർണർക്കെതിരെ മന്ത്രി ബിന്ദു ശക്തമായി രംഗത്തെത്താത്തതും പിണറായിയുടെ സംശയത്തിന് കാരണമാകുന്നു.

വേണമെങ്കിൽ അടുത്ത പുന:സംഘടനയിൽ ബിന്ദുവിനെ വെട്ടി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കിയാലും അത്ഭുതപ്പെടാനില്ല . തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പക്ഷേ അത് നടക്കില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പറഞ്ഞിരുന്നു . കണ്ണൂർ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരമെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിരപരാധിയാണ്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ്. എജിയുടെ അഭിപ്രായം നിരസിച്ചില്ലെന്നതാണ് താൻ ചെയ്ത ഏക തെറ്റ്. അപ്പോഴും തന്റെ അഭിപ്രായം ഇതല്ലെന്ന് പറഞ്ഞു. പക്ഷെ തൻറെ കൈ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപകരണം മാത്രമാണ്.ആസൂത്രിത ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത്. സർക്കാരും ആ ഗൂഢാലോചനയുടെ ഭാഗമാണ്. ചാൻസലർമാർ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല. സമ്മർദ്ദം ഉണ്ടായാൽ തന്നോട് റിപ്പോർട്ട് ചെയ്യാൻ അറിയിക്കും. കണ്ണൂർ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു ഉപകരണം മാത്രമാണ്.

എ ജി യുടെ ഒപ്പ് ഉള്ളതുകൊണ്ട് മാത്രമാണ് താൻ നിയമനം നടത്തിയത്. സർക്കാറിന് പണമില്ലെന്ന് പറയുമ്പോഴും ക്ലിഫ് ഫൗസിൽ നീന്തൽകുളം നവീകരിക്കുകയാണ്. രാജ്ഭവനിൽ നീന്തൽ ക്കുളമൊന്നുമില്ല. ബാഡ്മിന്റൺ കോര്‍ട്ട് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ ഈ വാക്കുകളാണ് പിണറായിയെ ക്ഷോഭിപ്പിച്ചത്. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേയ്ക്ക് വന്ന ഡോ. ആർ. ബിന്ദു പതിനെട്ടാം വയസ്സിൽ വിദ്യാർത്ഥി പ്രതിനിധിയായും, പിന്നീട് അധ്യാപികയായിരിക്കെയും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കെറ്റ് അംഗമായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലും അക്കാദമിക് കൗൺസിലിലും അംഗമായിരുന്നു. പിണറായിയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് മന്ത്രിയായത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, ജവഹർലാൽ നെഹ്‌റു സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നാണ് ഡോ. ആർ ബിന്ദു പഠനം പൂർത്തിയാക്കിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ മൂന്നാം റാങ്കോടെ എംഎയും, തുടർന്ന് എംഫിലും നേടി. രണ്ടുതവണ തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിത മേയർ. ആദ്യ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അഡ്വൈസറി ബോർഡ് അംഗം. കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി അംഗം, ദേശീയ സാക്ഷരതാമിഷൻ സംസ്ഥാന റിസോഴ്സ്‌ സെന്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

സിപിഐ എം തൃശൂർ ജില്ലാകമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര നിർവാഹകസമിതി അംഗവും എകെപിസിടിഎ മുൻ സംസ്ഥാന പ്രവർത്തകസമിതി അംഗവുമാണ്. പത്തുവർഷം ഭരതനാട്യവും, കലാനിലയം രാഘവന്റെ ശിഷ്യയായി പതിമൂന്നുവർഷം കഥകളിയും പരിശീലിച്ചു. കേരള വർമ്മ കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പാളുമായിരുന്ന അവർ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന കവി, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. എന്നാൽ ഇതൊന്നും പിണറായിക്ക് വിഷയമല്ല.

പണ്ട് കെകെ ശൈലജ മഗ്സസെ പുരസ്ക്കാരം വേണ്ടെന്ന് വച്ചതിന് പിന്നിലും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പിടിവാശിയായിരുന്നു. സി പി എം നേതാക്കൾ തന്നെയാണ് ഇക്കാര്യം അനൗദ്യോഗികമായി പുറത്തുവിട്ടത്. ഷൈലജ പുരസ്കാരം സ്വീകരിക്കാൻ മാനസികമായി ഒരുങ്ങിയതാണ്. എന്നാൽ താൻ പറഞ്ഞാൽ ഷൈലജ അനുസരിച്ചില്ലെങ്കിൽ എന്ന ഭയം കാരണം പാർട്ടി ദേശീയ നേതൃത്വത്തെ കൊണ്ട് തീരുമാനമെടുപ്പിച്ചുവെന്നാണ് കേൾക്കുന്നത്. ഏതായാലും ഷൈലജയുടെ പേരിൽ സി പി എം മാനസികമായി രണ്ടായി തീർന്നു.

ഷൈലജക്ക് ലഭിച്ച മഗ്സസെ പുരസ്കാരം പിണറായിക്കാണ് കിട്ടിയിരുന്നെങ്കിൽ സ്വീകരിക്കുമായിരുന്നില്ലേ എന്ന് സി പി എം നേതാക്കൾ ചോദിച്ചു. . പുരസ്കാര നിരാസത്തിലൂടെ ഏതായാലും ഇമേജ് വർധിച്ചത് ഷൈലജ ടീച്ചറുടേത് തന്നെയാണ്. ഇതിന് പിന്നാലെയാണ് അവർ അഴിമതിക്കാരിയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താ യിരുന്നു കഴിഞ്ഞ വർഷത്തെ പുരസ്ക്കാരത്തിന് ശൈലജയെ തെരഞ്ഞെടുത്തത്.

എന്നാൽ താനും പാർട്ടി നേതൃത്വവും കൂട്ടായി ആലോചിച്ച് അവാർഡ് സ്വീകരിക്കാനാകില്ലെന്ന് മഗ്സസെ ഫൗണ്ടേഷനെ അറിയിച്ചുവെന്നാണ് ശൈലജ നൽകിയ വിശദീകരണം. അവാര്‍ഡ് വിഷയത്തിൽ കെകെ ശൈലജയുടെ നിലപാട് സിപിഎം അംഗീകരിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കുമ്പോഴും കേരളത്തിലെ സിപിഎമ്മിനുള്ളിൽ രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷമുളള ഭിന്നതയുടെ സൂചനകൾ കൂടി നൽകുന്നതാണ് വിവാദം. ഷൈലജക്ക് വേണ്ടി പിണറായി വെട്ടിയ പഴയ ഹീറോ നേതാക്കളെല്ലാം ഒരുമിച്ചു. പക്ഷേ ഫലമുണ്ടായില്ല.

മന്ത്രിസഭയിൽ നിന്നും ഷൈലജയെ വെട്ടിയതാണെന്ന് എല്ലാവർക്കുമറിയാം. കെകെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പടുത്താൻ പല സംസ്ഥാന നേതാക്കളും തയ്യാറായില്ലെന്ന സൂചനയും സിപിഎം കേന്ദ്രനേതൃത്വം നൽകിയിരുന്നു. . രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിൽ പാർട്ടിയിൽ തുടങ്ങിയ ചർച്ച ഇപ്പോഴും തീർന്നിട്ടില്ല. സാങ്കേതിക കാരണങ്ങൾ പാർട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തിൽ പ്രാധാന്യം കിട്ടുന്നതിലെ ‘വിഷയങ്ങൾ’ പാർട്ടിയിൽ തുടരുന്നുണ്ട്.

കൂട്ടായ പ്രവർത്തനത്തിന്റെ ഫലം കിട്ടേണ്ടത് സർക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാർഡ് നിരസിക്കേണ്ടി വന്നതിൽ അവർക്ക് വേദനയുണ്ടായിരുന്നു. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികൾ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്സസെ അവാർഡ് നിരാകരിക്കാൻ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. കെകെ ശൈലജ തന്നെ നിർദ്ദേശിച്ച നിലപാടാണ് പാർട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ”കൂട്ടായ പ്രവർത്തനത്തിൻറെ ഫലമാണിത്. സർക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാൽ വ്യക്തിക്കാണ് നൽകുന്നതെന്ന് അവാർഡ് ഫൗണ്ടേഷൻ വിശദീകരിച്ചു. തന്നെ ടെലിഫോൺ ചെയ്ത് കെകെ ശൈലജ നിലപാട് അറിയിച്ചിരുന്നുവെന്നും യെച്ചൂരി വിശദീകരിച്.

ഏതായാലും ഷൈലജക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നത്. കോവിഡിൻ്റെ നേട്ടങ്ങൾ തൻെറതായി മാറ്റാൻ ശ്രമിക്കുന്ന പിണറായി പക്ഷേ ഷൈലജയെ അഴിമതിക്കാരി യാക്കാൻ ശ്രമിക്കുന്നതിലാണ് നേതാക്കൾക്ക് വിഷമം. ഇതിൻെറ അപകടം ഷൈലജക്ക് മനസിലാവുന്നുണ്ടെങ്കിലും അവർക്ക് പ്രതികരിക്കാൻ കഴിയില്ല. ഇതേ അവസ്ഥയിലേക്കാണ് ബിന്ദു ടീച്ചർ കടന്നു ചെല്ലുന്നത്. ബിന്ദു ടീച്ചറിന് ബുദ്ധിയുണ്ടെങ്കിൽ അവർ ഷൈലജ ടീച്ചർ ആകാതിരിക്കും. സർവകലാശാലാ ചാൻസലർ വിവാദം ഗവർണറുടെ തലത്തിൽ തുടങ്ങിയിട്ട് കുറെ നാളായി. ജസ്റ്റിസ് പി.സദാശിവം ചാൻസലറായിരിക്കുമ്പോഴാണ് ചാൻസലർ എന്ന നിലയിലുള്ള അധികാരം ഗവർണർ ആദ്യം ഉപയോഗിച്ച് തുടങ്ങിയത്.

അതുവരെ വരുന്ന ഫയലുകളിൽ ഒപ്പിടുക എന്നത് മാത്രമായിരുന്നു ഗവർണർമാരുടെ ജോലി.എന്നാൽ പരിചയസമ്പന്നനായ ന്യായാധിപനായ ജസ്റ്റിസ് സദാശിവം സർവകലാശാലകളുടെ പ്രവർത്തനങ്ങളെ ക്രമവൽക്കരിച്ചു. തോന്നിയ മട്ടിൽ നടന്നിരുന്ന സർവകലാശാലകളുടെ പ്രവർത്തനം ശരിയായ ദിശയിൽ ഓടി തുടങ്ങി. സദാശിവത്തിൻ്റെ നിലപാടു തന്നെയാണ് ആരിഫ് മുഹമ്മദ് ഖാനും പിന്തുടരുന്നത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെയാണ് ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യം നോട്ടമിട്ടത്.

ഏതായാലും ഗവർണറുടെ റേറ്റിംഗ് ഉയരുകയും പിണറായിയുടെ റേറ്റിംഗ് താഴുകയും ചെയ്തു. സർക്കാർ വിരുദ്ധ സമീപനം പിന്നടുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് പാൽപായസമായി മാറിയിരിക്കുകയാണ് ഗവർണറുടെ തീരുമാനം. ബി ജെ പിക്കും ഇത് വീണു കിട്ടിയ വടിയായി മാറി. എന്നാൽ പ്രധാന രാഷ്ട്രീയ കക്ഷികൾ ഗവർണറെ പിന്തുണച്ച് രംഗത്തു വന്നിട്ടില്ലെന്നതാണ് അത്ഭുതം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...