Connect with us

Hi, what are you looking for?

Cinema

സുരേഷ് ഗോപി കൊല്ലപ്പെടുമോ …?? ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്റ്റേജിലെത്തിയ യുവാവിന്റെ ലക്ഷ്യമെന്ത് ? പോലീസ് പറയുന്നത് വിശ്വസിക്കാനാവില്ല

ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായി രുന്നു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. സംഭവം അന്വേഷിക്കുകയാണ്‌ പോലീസ് എന്ന് പറയുന്നു.

പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി സുരേഷ് ആണ് പിടിയിലായത്. സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായിട്ടാണ് പൊലീസിന്റെ വാദം.. ബിജെപി പ്രവർത്തകരേയും സുരേഷ് ഗോപിയുടെ ആരാധകരേയും ഈ സംഭവം ഞെട്ടിച്ചിരിക്കുകയാണ്. ഇത് സുരേഷ് ഗോപിക്കെതിരായ നീക്കം ആണോ എന്ന് സംശയം ആണ് ഉയരുന്നത്.

സുരേഷ് ഗോപി ജനങ്ങൾക്ക് ഒപ്പം പോകുമ്പോൾ ഒരു പോലീസുകാരൻ പോലും കൂട്ടിനില്ല. എന്നാൽ മെഗാ മറ്റു സ്റ്റാറുകൾ ചെല്ലുന്നിടത്ത് പോലും പോലീസ് സംരക്ഷണവും മറ്റും ഉണ്ട്. സുരേഷ് ഗോപിക്കെതിരെ എന്ന് സംശയിക്കുന്ന ഇത്തരം ഒരു നീക്കത്തിൽ തീപിടുത്തൽ ഉണ്ടായാൽ അത് നടൻ സുരേഷ് ഗോപിയുടെ ജീവനെ തന്നെ ബാധിക്കും. ജീവഹാനി വരെ ഉണ്ടാകാം. നമുക്കറിയാം ഇത്തരത്തിൽ ശരീരത്ത് തീകൊളുത്തി മറ്റുള്ളവരെ കെട്ടി പിടിച്ച് അവരെയും കൊല്ലപ്പെടുത്തിയ ധാരാളം സംഭവങ്ങൾ മുമ്പ് കേട്ടിട്ടും നടന്നിട്ടും ഉണ്ട്.

നടന്റെ ജനകീയ ഇടപെടലുകൾ തിരിച്ചടിയാകുമോ എന്ന ഭയം സുരേഷ് ഗോപിയുടെ ആരാധകരിൽ ഉണ്ട്. സുരേഷ് ഗോപിക്ക് ഇനി കർശനമായ സുരക്ഷ ഏർപ്പെടുത്തുമോ? സുരക്ഷ ആവശ്യപ്പെടാൻ ഏതായാലും അദ്ദേഹം തയ്യാറായേക്കില്ല. കാരണം മുഖ്യമന്ത്രിയുടെ സുരക്ഷ പൊലും വിവാദമായിരിക്കെയാണ്‌ തനിക്ക് സുരക്ഷ വേണം എന്ന് പറഞ്ഞാൽ അത് വിമർശനം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ തനിക്ക് സുരക്ഷാ വേണമെന്ന് സുരേഷ് ഗോപി ഒരിക്കലും ആവശ്യപ്പെടില്ല.

കഴിഞ്ഞ കേരള പിറവി ദിനം സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്ക് നേരെ സ്ഫോടന ഭീഷണി ഉണ്ടായിരുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. സ്‌ഫോടന ഭീഷണിയെ തുടര്‍ന്ന് സുരേഷ് ഗോപി അന്ന് പങ്കെടുത്ത പരിപാടി താത്കാലികമായി നിര്‍ത്തിവയ്ക്കുക യായിരുന്നു. ഗരുഡന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടി താരസംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു.

പരിപാടി പുരോഗമിക്കവെ വേദിയിലെത്തിയ പോലീസുകാരാണ് സ്‌ഫോടന ഭീഷണിയെന്ന അഭ്യൂഹം പങ്കുവച്ചതും താരത്തെയും ആളുകളെയും പരിപാടി നടക്കുന്നയിടത്ത് നിന്ന് മാറ്റിയതും. അല്‍പ്പ നേരം പരിപാടി നിര്‍ത്തിവച്ചെങ്കിലും സുരേഷ് ഗോപി മടങ്ങിയെത്തിയതോടെ വീണ്ടും പുനരാരംഭിച്ചു. പരിശോധനകള്‍ക്ക് ശേഷമായിരുന്നു പരിപാടി വീണ്ടും തുടങ്ങിയതെന്നാണ് വിവരം. സ്‌ഫോടനമുണ്ടാകുമെന്ന അജ്ഞാതന്റെ ഫോണ്‍ സന്ദേശം സംഘാടകര്‍ക്ക് ലഭിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന. ഇതിനിടെ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡേഴ്‌സ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇത്തവണ തൃശൂർ എടുക്കാനുറച്ചാണ് സുരേഷ് ഗോപിയുടെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് സിപിഎമ്മും കോൺഗ്രസും ബിജെപിയും കടന്നിട്ടില്ല. എന്നാൽ എ പ്ലസ് മണ്ഡലമായ തൃശൂർ ഇത്തവണയും സുരേഷ് ഗോപിക്കാകുമെന്ന് ഉറപ്പിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ കരുവന്നൂർ മുതൽ തൃശൂർവരെ സുരേഷ് ഗോപി നടത്തിയ പദയാത്ര തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യ നീക്കങ്ങളിലൊന്ന് മാത്രമാണ്.

എന്നാൽ ഇതിന്നിടെ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഉണ്ടായ കേസും കൂട്ടായി വന്നതും സുരേഷ് ഗോപിക്ക് ജനപിന്തുണ കൂടാനാണ് വഴി തെളിച്ചത്. കേരളക്കര മുഴുവൻ സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയ ആ നാളുകൾ ശത്രു പക്ഷ പാർട്ടികൾക്ക് ഏറെ നെഞ്ചിടിപ്പുണ്ടാക്കിയ സമയമായിരുന്നു. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിക്കെതിരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടാവാനുള്ള സാധത തള്ളിക്ക യാനാവില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...