Connect with us

Hi, what are you looking for?

Kerala

കറുത്ത വസ്ത്രം മാത്രമല്ല, പിണറായിക്ക് ഗ്യാസ് കുറ്റിയും അലർജി, ആലുവക്കാർ ഇനി അങ്ങനെ പാചകം ചെയ്യണ്ട..

നവകേരള സദസ്സിന്റെ പേരിൽ കേരളാ മുഖ്യനും കൂട്ടരും കാട്ടിക്കൂ ട്ടുന്ന കോപ്രായങ്ങളിൽ പുതിയൊരു വിചിത്ര നിർദ്ദേശവുമായി പോലീസ് . മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിൽ എത്തുമ്പോൾ, ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് നവകേരള സദസ് നടത്തുന്നുണ്ട്. ഈ മാസം ഏഴിനാണ് പരിപാടി. പരിപാടി നടക്കുന്ന ദിവസം, നവകേരള സദസ്സിന്റെ സമ്മേളന വേദിക്കരികിൽ പാചകം പാടില്ലെന്നാണ് ആലുവ ഈസ്റ്റ് പൊലീസിന്റെ വിചിത്രമായ നിർദ്ദേശം.

സമ്മേളന വേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം പോലീസ് നൽകിക്കഴിഞ്ഞു . സുരക്ഷാകാരണങ്ങളാൽ ഭക്ഷണശാലയിൽ അന്നേ ദിവസം പാചകവാതകം ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാൻ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ എത്തിച്ച് വിൽക്കണമെന്നും പൊലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു. ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും നിർദ്ദേശത്തിലുണ്ട്. ‘ഡിസംബർ 7ന് ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് നവകേരള സദസ് ചേരുന്നത്. പരിപാടിയിൽ വൻജനപങ്കാളിത്തം ഉണ്ടാകും. പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി, സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ അനിവാര്യമാണ്.

കടയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പരിശോധനയ്ക്കു ശേഷം താൽകാലിക തിരിച്ചറിയൽ കാർഡ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നു നൽകും. ഇതിനായി തൊഴിലാളികളുടെ രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സ്റ്റേഷനിൽ എത്തിച്ച് തിരിച്ചറിയൽ കാർഡ് വാങ്ങണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. കൂടാതെ അന്നേദിവസം സുരക്ഷാ കാരണങ്ങളാൽ പാചകവാതകം ഉപയോഗിച്ചുള്ള പാചകം അനുവദിക്കില്ല. പകരം മറ്റു എതെങ്കിലും സ്ഥലത്തുവച്ച് പാചകം ചെയ്ത് കടയിൽ എത്തിച്ച് വിൽക്കാം’ -ആലുവ ഈസ്റ്റ് പൊലീസിന്റെ നിർദ്ദേശത്തിൽ പറയുന്നത് ഇങ്ങനെ. എന്താ പോരെ..? ഒരു സംസ്ഥാന മുഖ്യ മന്ത്രി നിങ്ങൾക്ക് എന്ത് ചെയ്തു തരാനാ.?

അതേസമയം, നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരാമർശത്തിൽ മുഖ്യ പിണറായി വിജയൻ പ്രതികരിച്ചു. പരാമർശം വസ്തുതാപരമല്ലെന്നും വസ്തുതാപര മായ പരാമർശങ്ങൾ മാത്രമേ കോടതിയിൽനിന്ന് വരാൻ പാടുള്ളൂ വെന്ന ശാസനയാണ് മുഖ്യൻ കോടതിക്ക് കൊടുത്തിരിക്കുന്നത്.

കുട്ടികളെ വെയിലത്ത് നിർത്തിയിട്ടില്ല. നല്ല തണലിലാണ് അവരെ നിർത്തിയത്. ഏത് വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈക്കോടതി ഈ പറഞ്ഞതെന്ന് അറിയില്ല. തന്റെ ശ്രദ്ധയിലുള്ള കാര്യമല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സ്‌കൂൾ കുട്ടികളെ ഇറക്കിനിർത്തി എന്നത് അങ്ങനെ കാണാനില്ല. കുട്ടികളുടെ വികാരപ്രകടനം എല്ലാസ്ഥലത്തും കാണാനുമുണ്ട്. അതാണോ ഹൈക്കോടതി ഉദ്ദേശിച്ചത് എന്നെനിക്ക് അറിയില്ല. കുട്ടികളിൽ കൗതുകവും ജിജ്ഞാസയും ഉണർത്തിയ യാത്രയാണിത്. ( നവകേരള യാത്ര? എന്ത് തള്ളാണിത്?) ഇളം മനസിൽ കള്ളമില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞത് ഇപ്പോഴും ആവർത്തിക്കുകയാണ്. മന്ത്രിസഭയാകെ തന്റെ വീട്ടിനും സ്‌കൂളിനും മുന്നിലൂടെ പോകുമ്പോ അവരെ കാണാനുള്ള ഔത്സുക്യം കുട്ടികളിൽ ഉണ്ടാവും. മുഖ്യമന്ത്രി പറഞ്ഞു.

നവകേരള യാത്രയുടെപേരിൽ കുട്ടികളെ ചിയർഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്നായിരുന്നു ഹൈക്കോടതി ചോദിച്ചിരുന്നത്. നവകേരളസദസ്സിനു സ്‌കൂൾകുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജി പരിഗണിക്കുന്നതി നിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ഈ ചോദ്യം ഉന്നയിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...