Connect with us

Hi, what are you looking for?

Crime,

പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചുവോ? മറ്റൊരു സ്ത്രീയും പുരുഷനും ആര്?

കൊല്ലം . ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാർ കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചെന്ന് സൂചന. ഈ സംഘത്തിൽ ഒരു യുവതി ഉണ്ടെന്നാണ് വിവരം. കൊല്ലത്തുളള ക്വട്ടേഷന്‍ സംഘത്തെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം തട്ടി കൊണ്ട് പോകലിൽ പങ്കാളിയായ മറ്റൊരു സ്ത്രീയെയും പുരുഷനെയും പോലീസിന് കണ്ടെത്താൻ കഴിയാത്തതിൽ ഇപ്പോഴും ദുരൂഹത ബാക്കിയാവുകയാണ്.

അതിനിടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ചത് പത്മകുമാറിന്റെ പോളച്ചിറയിലെ ഫാംഹൗസിലാണെന്നാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്മകുമാറിന്റെ മകള്‍ക്ക് വിദേശത്ത് പോകാന്‍ പരീക്ഷ പാസാകാന്‍ അഞ്ച് ലക്ഷം രൂപ ആറുവയസുകാരിയുടെ പിതാവ് റെജിക്ക് നല്‍കിയെങ്കിലും കാര്യം നടക്കാതാവുകയായിരുന്നു. ഒരു വര്‍ഷകാലം പണം തിരികെ കിട്ടാൻ റെജിയുടെ പിന്നാലെ നടന്നെങ്കിലും കിട്ടിയില്ല. ഇതേത്തുടര്‍ന്ന് റെജിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പത്മകുമാറിന്റെ മൊഴി.

ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ ചാത്തന്നൂർ സ്വദേശി കെ.ആർ. പത്മകുമാറും കുടുംബവും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചു വന്നിരുന്നത്. ഇവർക്ക് അയൽ വീട്ടുകാരോ നാട്ടുകാരുമായോ അടുപ്പമോ സൗഹൃദമോ ഉണ്ടായിരുന്നില്ല. ആരുമായും പത്മകുമാറിനു സൗഹൃദം ഉണ്ടായിരുന്നില്ലെന്നും ഒറ്റപ്പെട്ട ജീവിതമാണ് അവർ നയിച്ചു വന്നിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.

ബേക്കറി ബിസിനസ്, കേബിൾ ടിവി എന്നിവ നടത്തി വരുകയായിരുന്നു. ചിറക്കരയിൽ ഇയാൾക്ക് ഫാമുണ്ട്. വീട്ടിലെ ആറു നായ്ക്കളെ ഫാം ഹൗസിലേക്ക് കഴിഞ്ഞ ദിവസമാണ് മാറ്റുന്നത്. കേസിൽ ഉൾപ്പെട്ട വെള്ളക്കാർ ചിറക്കര ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് നേരത്തെ കിട്ടിയിരുന്നു. പത്മകുമാറിന് തമിഴ്നാട്ടിലും ബന്ധങ്ങൾ ഉണ്ട്.

നാട്ടുകാരിൽ ആരുമായും ഇയാൾക്ക് അടുപ്പം ഉണ്ടായിരുന്നില്ല. കുടുംബസമേതം കാറിൽ പോകുന്നത് നാട്ടുകാർ കാണാറുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുണ്ട്. ഫാമും ബേക്കറിയുമുണ്ട്. വീട്ടിൽ പത്മകുമാറും ഭാര്യയും മകളുമാണ് മാത്രമാണ് ഉള്ളത്. അതേസമയം, പത്മകുമാറിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്. അതേസമയം ക്രിമിനല്‍ പശ്ചാത്തലമില്ല.

അതേസമയം, സംസ്ഥാന അതിർത്തിക്ക് തൊട്ട് ഉള്ള കേരള ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനെത്തുമ്പോൾ ആണ് പത്മകുമാറും കുടുംബവും പോലീസ് പിടിയിലാവുന്നത്. ഹോട്ടലിനു മുന്നിൽ നീല കാർ നിർത്തി അകത്തെ മുറിയിൽ കയറിയിരുന്ന് കുടുംബം 3 ഊണും മീൻ ഫ്രൈയും ബീഫ് ഫ്രൈയും ഓർഡർ ചെയ്തു. അതു കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്ത് പൊലീസ് സംഘം കാത്തുനിൽ‌ക്കുന്നു എന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ല. ഭക്ഷണം കഴിഞ്ഞു കൈ കഴുകി പുറത്തെത്തിയപ്പോഴേക്കും കാറിലും വാനിലുമായി കാത്തു കിടന്ന വനിതാ പൊലീസ് അടങ്ങുന്ന ഏഴംഗ സംഘം മൂവരെയും പിടികൂടുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...