Connect with us

Hi, what are you looking for?

Crime,

എല്ലാ പ്രതികളും അറസ്റ്റിലായി, എല്ലാ തെളിവുകളും കിട്ടിയിരുന്നു, കള്ള സാക്ഷ്യം പറഞ്ഞു എ ഡി ജി പി

കൊല്ലം . ഓയൂരിലെ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായെന്നാണ് കേരള പോലീസ് പറയുന്നത്. എഡിജിപി എം.ആർ.അജിത് കുമാർ ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറയുന്നത്. ആദ്യദിവസം കിട്ടിയ സുപ്രധാനമായ ക്ലൂവിൽനിന്നാണു കേസ് തെളിയിക്കാനായതെന്ന വെളിപ്പെടുത്തലും എഡിജിപി എം.ആർ.അജിത് കുമാർ നടത്തിയിട്ടുണ്ട്. പ്രധാന പ്രതി കൊല്ലം ജില്ലക്കാരനാണെന്നു ആദ്യം തന്നെ വ്യക്തമായന്നും എഡിജിപി അവകാശപ്പെടുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു നടന്നതെന്നും എഡിജിപി വിവരിക്കുന്നുണ്ട്.

‘കുട്ടിയെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും അതുകൊണ്ടാണ് പ്രതികളിലേക്കെത്താൻ വൈകിയതെന്നും പറയുന്ന എഡിജിപി കൊല്ലം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികളെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു എന്നാണു അവകാശപ്പെട്ടിരിക്കുന്നത്. ആ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസ് ഏറെ സങ്കീർണമായിരുന്നു. കൂടുതൽ തെളിവുകളൊന്നും കിട്ടിയിരുന്നില്ല. കേസിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും എഡിജിപി തറപ്പിച്ചു പറയുകയാണ്. സംഭവദിവസം തന്നെ കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായി പറയുന്ന എ ഡി ജി പി പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഇടയാക്കിയതെന്നും, കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും ആണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

‘ചാത്തന്നൂരിലെ പത്മകുമാർ, ഭാര്യ അനിതാ കുമാരി, മകൾ അനുപമ എന്നിവരാണ് കേസിൽ പോലീസ് പ്രതികളാക്കിയിരിക്കുന്നത്. പത്മകുമാർ കംപ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. കേബി‍ൾ ടിവി ബിസിനസ് നടത്തുന്ന ആളാണ്. കോവിഡിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായി. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു. – എം.ആർ.അജിത് കുമാർ പറയുന്നു. ( എന്നാൽ മകൾക്ക് പ്രതിമാസം 5 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന കാര്യവും പറഞ്ഞിട്ടുണ്ട്) ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണു കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞതെന്നാണ് അജിത് കുമാറിന്റെ ഭാഷ്യം.

ഇതിനായി ഒരുവർഷം മുൻപു തന്നെ പദ്ധതി ഇട്ടിരുന്നു. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുൻപാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ചിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു ആവശ്യമായിരുന്നത്.

സംഭവത്തിന് ഒരാഴ്ചയ്ക്കു മുൻപു രണ്ടുകുട്ടികളും ട്യൂഷൻ കഴിഞ്ഞ് ആറരമണിയോടെ പോകുന്നതു പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു എന്നാണു പറയുന്നത്. തുടർന്നു വീണ്ടും രണ്ടുമൂന്നു പ്രാവശ്യം കുട്ടിയെ കണ്ടു. ഒരു തവണ കുട്ടിയുടെ അമ്മ തന്നെ ട്യൂഷൻ സെന്ററിൽ നിന്നു കുട്ടിയെ വിളിച്ചതിനാൽ തട്ടിയെടുക്കൽ നടന്നില്ല. ഒരുപ്രാവശ്യം കുട്ടിയുടെ അമ്മച്ചി ഉള്ളതിനാൽ നടന്നില്ല. സംഭവ ദിവസം നാലേകാലോടെ അവിടെ എത്തി കാത്ത് നിന്നു. പെൺകുട്ടിയെ വണ്ടിക്കകത്ത് വലിച്ചുകയറ്റി.

‘കുട്ടിയെ വണ്ടിക്കകത്തു ക‌യറ്റിയശേഷം അച്ഛന്റെ അടുത്തു കൊണ്ടുപോകാമെന്നു പറഞ്ഞു. മുഖം പൊത്തിപിടിച്ചു. റിലാക്സ്ഡ് ആയ സമയത്ത് ഗുളിക കൊടുത്തു. കുറെ സ്ഥലത്ത് പോയ ശേഷം വീട്ടിലെത്തിച്ചു. കുട്ടിയുടെ കയ്യിൽനിന്നും നമ്പർ വാങ്ങി പാരിപ്പള്ളിയിൽ പോയി. അവിടെനിന്ന് ഓട്ടോ പിടിച്ച് കടയിൽചെന്നു സാധനം വാങ്ങി. കടയുടമയുടെ ഫോൺ വാങ്ങി അമ്മയുടെ ഫോണിൽ വിളിച്ചു. തുടർന്നാണു വിഷയത്തിനു വലിയ മാധ്യമശ്രദ്ധ കിട്ടിയെന്നു പ്രതികൾ മനസിലാക്കിയതെന്നാണ്കു എ ഡി ജി പി പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ചശേഷം തൽക്കാലം മാറിനിൽക്കാൻ തീരുമാനിച്ചു. തെങ്കാശിയിൽ മുറിയെടുത്തു. ഹോട്ടലിന്റെ മുന്നിൽവച്ചാണു പിടികൂടപ്പെടുന്നത്. യാത്രയിൽ മൊബൈൽ ഉപയോഗിച്ചിരുന്നില്ല’– എഡിജിപി പറയുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിന് കേസുമായി ബന്ധമില്ലെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപ്പോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച അനിതാകുമാരിയുടെ ശബ്ദം നാട്ടുകാരിൽ ഒരാൾ തിരിച്ചറിഞ്ഞിരുന്നുവെന്നും അനിതാകുമാരിയാണ് സംഭവത്തിന്‍റെ മുഖ്യ ആസൂത്രകയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലായതെന്നും പറയുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇതൊക്കെ അറിയാമായിരുന്ന പോലീസ് അവരെ പിടിക്കൂടിയില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല.

മകൾക്ക് ആദ്യഘട്ടത്തിൽ കേസുമായി ബന്ധമില്ലായിരുന്നു. മകളുടെ യുട്യൂബ് അക്കൗണ്ടിൽ നിന്നും നല്ലപോലെ പണം കിട്ടിത്തുടങ്ങിയ തോടെ പദ്ധതി ഇവർ ഏകദേശം മരവിപ്പിച്ചിരുന്നു. എന്നാൽ യുട്യൂബ് അക്കൗണ്ടില്‍ നിന്നും പണം ലഭിക്കുന്നതിന് താൽക്കാലിക വിലക്കു വന്നതോടെയാണ് മകളും മാതാപിതാക്കളുടെ പാതയിലെത്തിയ തെന്നാണ് പോലീസ് പറയുന്നത്. ആറുവയസ്സുകാരി യുടെ സഹോദരൻ ജൊനാഥനെ ഹിറോയെന്നാണ് എഡിജിപി വിശേഷിപ്പിച്ചിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...