Connect with us

Hi, what are you looking for?

Crime,

എ ഡി ജി പി പറഞ്ഞ പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ.

കൊല്ലം . ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ, എ ഡി ജി പി അജിത് കുമാർ പറഞ്ഞ പ്രതി പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്കുമാർ എംഎൽഎ. അഞ്ചു കോടി രൂപ കടമുള്ളയാൾ അതു തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വാസനീയമല്ല – ഗണേഷ് കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.

‘അഞ്ചു കോടി രൂപ കടമുള്ളയാൾ സാധാരണക്കാരന്റെ കുട്ടിയെ തട്ടിക്കൊണ്ടു പോയി 10 ലക്ഷം രൂപ ചോദിച്ചത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ഏതു കുറ്റകൃത്യമാണ് പിടിക്കപ്പെടാത്തത്. ഒരുപക്ഷേ ഇത് മാധ്യമങ്ങളിലൂടെ പുറത്തെത്തിയില്ലായിരുന്നെങ്കിൽ ആ കുടുംബം ഭയന്ന് പണം നൽകിയേനെ. പക്ഷേ അപ്പോഴേക്കും പൊലീസും മാധ്യമങ്ങളും നാട്ടുകാരം രംഗത്തുവന്നതോടെ എല്ലാം കൈവിട്ടുപോയി. ( ആർക്ക് കൈവിട്ടു പോയെന്നു മാത്രം ഗണേഷ് കുമാർ പറഞ്ഞിട്ടില്ല)

കുഞ്ഞിനെ ദൂരേയ്ക്കു കൊണ്ടുപോകുന്നത് തടയുന്നതിൽ പൊലീസിനെപ്പോലെ തന്നെ മാധ്യമങ്ങളും നല്ല സഹായം ചെയ്തിട്ടുണ്ട്. ഈ വാർത്ത ആദ്യം വരുന്നത് എന്റെയടുത്താണ്. ഇത് രഹസ്യമായി വെളിയിൽ പറഞ്ഞുകൊടുക്കുന്നതും ഞാനാണ്. കാരണം പൊലീസ് അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ജനങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ ഇത് ബ്ലോക്ക് ചെയ്യാൻ പറ്റൂ എന്ന് എനിക്കു മനസ്സിലായി.

വാർത്ത വന്നാൽ കടകളിലും മറ്റും ആളുകൾ അലർട്ട് ആകും. അതിന് ഏറ്റവും നല്ലത് മാധ്യമങ്ങൾ തന്നെയാണെന്ന് തോന്നിയിട്ടാണ് ഞാൻ വാർത്തയാക്കണം എന്നു പറഞ്ഞത്. അപ്പോൾത്തന്നെ വാർത്തയായി. മാധ്യമങ്ങൾ രംഗത്തുവന്നതോടെ ജനങ്ങൾ ജാഗരൂകരായി. അതാണ് ഗുണം ചെയ്തതെന്ന് ഇന്ന് എഡിജിപി സമ്മതിച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...