കൊച്ചി . ഹൈക്കോടതിയിലെ സീനിയർ സർക്കാർ പ്ലീഡറിനെതിരെ ബലാത്സംഗ കേസ്. സീനിയർ സർക്കാർ പ്ലീഡർ അഡ്വ. പി.ജി. മനുവിനെതിരെയാണ് ബലാത്സംഗ കേസ്. എറണാകുളം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
യുവതിയെ മനു ഓഫിസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണു പരാതി. സ്വകാര്യചിത്രങ്ങൾ മനു ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ചോറ്റാനിക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.