Connect with us

Hi, what are you looking for?

Kerala

കണ്ണൂർ വി സി നിയമനം റദ്ദാക്കി സുപ്രീം കോടതി, പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പുറത്തായി, പിണറായിക്ക് ചെകിടത്ത് അടി

ന്യൂഡൽഹി . കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി റദ്ദാക്കി സുപ്രീം കോടതി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. സംഭവം സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി സുപ്രീം കോടതി റദ്ദാക്കുന്നതായും ചെയ്തിട്ടുണ്ട്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്ര തവണ പറഞ്ഞതാണ് വേണ്ട വേണ്ടാന്ന്..മന്ത്രി ബിന്ദു പറഞ്ഞു മൂപ്പിച്ച് പിണറായി ഇപ്പൊ ശരിയാക്കി തരാമെന്നു പറഞ്ഞു ലക്ഷങ്ങൾ ചിലവാക്കി വക്കീലന്മാരെ വെച്ച് കുറ പണി എടുത്തതാ.. എന്തായി. ദാ കിടക്കുന്നു ഗോപിനാഥ് രവീന്ദ്രൻ പുറത്തായി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ചും സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ ഒദ്യോഗിക അധികാരം അടിയറവു വച്ചുവെന്നു ചൂണ്ടിക്കാട്ടിയുമാണ് സുപ്രീംകോടതി പുനര്‍നിയമനം റദ്ദാക്കിയത്. പുനര്‍നിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആണെന്നു ചൂണ്ടിക്കാട്ടി കേരള രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിക്കുകയുണ്ടായി.

പുനര്‍നിയമന വിജ്ഞാപനം ഗവര്‍ണറാണു പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ തീരുമാനത്തെ ബാധിച്ചുവെന്നാണ് കോടതി ഇക്കാര്യത്തിൽ പറഞ്ഞിട്ടുള്ളത്. വി സി വിഷയത്തിൽ കോടതി നാലു വിഷയങ്ങളാണ് പരിഗണിച്ചത്. മൂന്നു വിഷയങ്ങളിൽ കോടതി സർക്കാരിനൊപ്പം നിന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്തികൾക്കു വഴങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും കോടതി പറഞ്ഞു. സർക്കാരിനെയും ഗവർണറെയും ഒരുപോലെ സുപ്രീം കോടതി വിമർശിക്കുകയാണ് ഉണ്ടായത്.

കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വിസിയായി നിയമിക്കാൻ പാടില്ല. ഇതു പുനർനിയമനത്തിനു ബാധകമാവില്ലെന്നാണു കേരളത്തിനു വേണ്ടി സീനിയർ അഭിഭാഷകനായ വേണുഗോപാൽ വാദിച്ചത് കോടതി അംഗീകരിച്ചില്ല. 2 തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനു വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചു ജയിക്കാൻ നോക്കിയതും ഫലം കണ്ടില്ല. കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് പുനർനിയമനം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇവർക്കു വേണ്ടി ദാമ ശേഷാദ്രി നായിഡു, അതുൽ ശങ്കർ വിനോദ് എന്നിവർ ആണ് വിജയകരമായ വിധി നേടിയത്.

വീഡിയോ ലിങ്കിൽ സമ്പൂർണ സ്റ്റോറി കാണുക

https://youtu.be/axerXBVHw_4?si=ISdRPfPVdMHkBsjQ

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...