Connect with us

Hi, what are you looking for?

World

പ്രധാനമന്ത്രി ഈജിപ്തിലേക്ക്

പതിനാലു വർഷത്തിന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കാൻ എത്തുന്നു.
യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കുക. ഈ വർഷം ആദ്യം, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. 2015ലും 2016ലും ഈ വർഷം ആദ്യവുമായി മൂന്ന് തവണ ഈജിപ്ത്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു ഉന്നതതല സന്ദർശനം വൈകുകയായിരുന്നു. 2020-ൽ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ മഹാമാരി കാരണം നടന്നില്ല. വരാനിരിക്കുന്ന സന്ദർശനവും ഈ വർഷത്തെ സിസിയുടെ ഇന്ത്യൻ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് വിലയിരുത്തൽ.2023 ജനുവരിയിൽ പ്രസിഡന്റ് അൽ-സിസിയുടെ ഇന്ത്യാ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. അന്നത്തെ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെയ്‌റോ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മോദി ജൂൺ 22 നു അമേരിക്കയിൽ എത്തും. അവിടെ അദ്ദേഹം യുഎസ് പാർലമെന്റിനെയും അഭിസംബോധന ചെയ്യും. അതിന് ശേഷം ജൂൺ 24ന് ഈജിപ്റ്റിലെത്തും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...