Connect with us

Hi, what are you looking for?

Kerala

മുഖ്യന് ഹാലിളകി, E P ജയരാജനെ പാർട്ടി പുറത്താക്കും, LDF കൺവീനർ സ്ഥാനം തെറിക്കും, ഇ പി യുടെ കൂട്ട്കെട്ട് ശരിയല്ല

അവസാനം ഇ പി ജയരാജനെ കൈവിട്ട് പിണറായി വിജയൻ. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളിൽ പ്രതിക്കൂട്ടിലായിരിക്കുന്ന ഇ പി ജയരാജന് നേരെ പരസ്യ ശാസന ഉയർത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! ഇതാണ് ഇപി ജയരാജന് സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമില്ല. ഞാനും ജാവ്‌ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയിൽ. എന്നാൽ ഇപിയും ജാവ്‌ദേക്കറും കണ്ടപ്പോൾ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യൻ എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളിൽ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. ഇപിക്കെതിരെ സംഘടനാ നടപടിയുണ്ടാകുമെന്ന സൂചന തന്നെയാണ് പിണറായിയുടെ വാക്കുകളിൽ നിഴലിക്കുന്നത്. ഇതിന്റെ ഫലമായി ഇടതു കൺവീനർ സ്ഥാനം ഇപിക്ക് നഷ്ടമായേക്കും .

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും ജാവദേക്കറുടെ കൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാസങ്ങൾക്ക് മുൻപാണ് കണ്ടത്. ഇതുവഴി കടന്നുപോയപ്പോൾ സന്ദർശിക്കാൻ എത്തിയതാണെന്നാണ് ജാവദേക്കർ പറഞ്ഞത്. രാഷ്ട്രിയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ താത്പര്യമില്ലെന്ന് പറഞ്ഞുവെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ ഇക്കാര്യത്തിൽ ഇപിക്ക് വീഴ്ചയുണ്ടായി എന്ന് തുറന്നു പറയുന്നത്. ഇതോടെ സിപിഎം സംഘടനാ നടപടികൾ എടുക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇടതു കൺവീനർ സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.

ദല്ലാൾ നന്ദകുമാർ നന്ദകുമാർ ആരോപിച്ചത് പോലെ ബിജെപിയുടെ ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കർ തന്നെ വന്നു കണ്ടിരുന്നുവെന്ന് ഇടതു കൺവീനർ ഇപി ജയരാജൻ. ദല്ലാൾ നന്ദകുമാറുമായി ജാവേദ്കർ തന്റെ മകന്റെ വീട്ടിൽ വന്നു കണ്ടിരുന്നു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ല. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് അവർ വന്നത്. അപ്രതീക്ഷിതമായി അവർ കടന്നു വരികയായിരുന്നു. പരിചയപ്പെടാനാണ് വന്നതെന്ന് ജാവേദ്കർ പറഞ്ഞു. പരിചയപ്പെട്ടു. രാഷ്ട്രീയം സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ താൻ അവിടെ നിന്ന് ഇറങ്ങി. അപ്പോൾ അവരും പോയെന്ന് ജയരാജൻ പറഞ്ഞു. താനൊരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും ജയരാജൻ വിശദീകരിച്ചു.

തനിക്കെതിരെ പ്രതികരണം നടത്തിയ കെ സുധാകരനേയും ശോഭാ സുരേന്ദ്രനേയും കടന്നാക്രമിച്ചാണ് ജയരാജൻ കാര്യങ്ങൾ വിശദീകരിച്ചത്. ഇവർക്കെതിരെ കേസു കൊടുക്കുമെന്നും പറഞ്ഞു. എന്നാൽ സുധാകരനും ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ സ്ഥിരീകരണം നൽകിയ ദല്ലാൾ നന്ദകുമാറിനെതിരെ കേസ് കൊടുക്കില്ലെന്നും ജയരാജൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ഏറെ കൗതുകവും ചർച്ചയ്ക്കും വഴിയൊരുക്കുന്നതാണ് ജയരാജന്റെ വാക്കുകൾ. ബിജെപിയുടെ പ്രധാന നേതാവ് തന്നെ വന്നു കണ്ടുവെന്ന് വിശദീകരിക്കുന്നത്. ഇത് വോട്ടെടുപ്പ് ദിനം ഏറെ ചർച്ചയാകും.

ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ പറയുന്നു. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തിൽ തന്നെ വലിച്ചിഴക്കേണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. കുടുംബ സമേതം വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. നിയമ നടപടി സ്വീകരിക്കും. നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം തനിക്കില്ല. ജാവദേക്കർ എന്നെ കാണാൻ വന്നതാണ്. മകന്റെ തിരുവനന്തപുരത്തെ ആക്കുളത്തുള്ള ഫ്‌ളാറ്റിൽ വന്നു. രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചപ്പോൾ അത് താല്പര്യമില്ല എന്ന് താൻ പറയുകയായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.

താൻ ബിജെപിയിലേക്ക് പോകുമെന്ന് തരത്തിലുള്ള ആരോപണം വ്യാജമെന്ന് ജയരാജൻ പറയുന്നു. പ്രചാരണം കെ. സുധാകരനും ശോഭാ സുരേന്ദ്രനും നാലു മാധ്യമപ്രവർത്തകരും ചേർന്ന് കെട്ടിച്ചമച്ചതെന്ന് ജയരാജൻ വ്യക്തമാക്കി. ആരോപണം ആസൂത്രിത ഗൂഢാലോചനയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കും. പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ട്. ഒപ്പം ദലാൾ നനദകുമാരും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. രാഷ്ട്രീയം സംസാരിക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ സമയമില്ലെന്ന് പറഞ്ഞ് താൻ ഇറങ്ങിയെന്നും ഇ.പി. പറഞ്ഞു. തൃശൂർ സീറ്റ് സംബന്ധിച്ച് നടത്തിയ ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പേരു പറയാതെ കഴിഞ്ഞ ചൊവ്വാഴ്ച ശോഭ നടത്തിയ ആദ്യ പ്രതികരണത്തിൽ നേതാവ് ഇ.പി.ജയരാജനാണെന്ന സൂചനകൾ അടങ്ങിയിരുന്നു. ഇ.പിയുമായി സൗഹൃദമുണ്ടെന്ന് പരസ്യമായി അവകാശപ്പെട്ടിട്ടുള്ള ദല്ലാൾ നന്ദകുമാറാണ് ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ചതെന്ന ശോഭയുടെ വാക്കുകൾ മാത്രമല്ല അതിനു കാരണമായത്; സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര തൃശൂരിൽ വന്ന ദിവസമാണ് ഇതു സംബന്ധിച്ച ചർച്ച നടന്നതെന്ന അവരുടെ വെളിപ്പെടുത്തൽ കൂടിയാണ്. 2023 മാർച്ചിൽ നടന്ന ഗോവിന്ദന്റെ യാത്രയോടു തുടക്കത്തിൽ നിസ്സഹകരിച്ച ഇ.പി പിന്നീട് പാർട്ടി കണ്ണുരുട്ടിയപ്പോഴാണ് തൃശൂരിലെത്തി ആദ്യമായി അതിന്റെ ഭാഗമായത്.

ഇതു മനസ്സിൽ വച്ചു തന്നെയാണ് ചൊവാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ ശോഭ അക്കാര്യം പറഞ്ഞത്. അതിനു ശേഷം ഡൽഹിയിലും ചർച്ച നടന്നെന്നും ഇക്കാര്യം അറിഞ്ഞ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ജയരാജൻ പിന്മാറിയെന്നുമാണ് ശോഭയുടെ ആരോപണം. ശോഭയുടെ വാക്കുകൾ ജയരാജൻ നിഷേധിച്ചു. ജയരാജന്റെ മകൻ ശോഭയ്ക്ക് അയച്ചുവെന്നു പറയുന്ന ‘എന്റെ നമ്പർ നോട്ട് ചെയ്യൂ’ എന്ന വാട്‌സാപ് സന്ദേശം അവരുടെ വലിയ ആരോപണത്തെ സാധൂകരിക്കാൻ ഉതകുന്നതുമല്ലെന്ന് ജയരാജൻ പറയുന്നു. എന്നാൽ ദല്ലാൾ നന്ദകുമാർ പറഞ്ഞ ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച നിഷേധിക്കുന്നുമില്ല. വോട്ടെടുപ്പ് ദിവസം കരുതലോടെയാണ് ജയരാജൻ പ്രതികരിച്ചതെന്നത് ശ്രദ്ധേയമാണ്. ദല്ലാൾ നന്ദകുമാറിനെ പിണക്കാതിരിക്കാനുള്ള കരുതൽ ഓരോ വാക്കിലും കാണുകയും കേൾക്കുകയും ചെയ്യാം.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമെന്ന് ഇപി ജയരാജൻ പറഞ്ഞു വയ്ക്കുമ്പോഴാണ് ജാവ്‌ദേക്കർ കൂടിക്കാഴ്ചയിലെ വിശദീകരണവും. ശോഭ പറയുന്നത് കള്ളമാണെന്നും അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി. തന്റെ മകൻ ഒരിക്കൽപോലും ശോഭാ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. ഇപി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ‘നോട്ട് മൈ നമ്പർ’ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രൻ ഇന്നലെ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ, മകന്റെ ഫോൺ നമ്പർ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയക്കുമായിരുന്നു, മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും പറഞ്ഞ ഇ.പി ജയരാജൻ, തന്നെ നിരവധി തവണ കൊലപ്പെടുത്താൻ ശ്രമിച്ചവരാണ് ആർഎസ്എസ് എന്നും പറഞ്ഞു.

താൻ ബിജെപിയിൽ പോകാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കി. സുധാകരൻ സാധാരണ കഴിക്കുന്ന മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നുവെന്നും അതാണിങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു. കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിനായി തയ്യാറെടുത്തിരിക്കുകയാണ്. സുധാകരൻ ബിജെപിയാകുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്നും ഇ.പി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...