കന്യാകുമാരി . കന്യാകുമാരിയിലെ ഗണപതിപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവർക്കാണ് ദാരുണാന്ത്യം. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ പ്രവീൺ സാം (23), ഗായത്രി (25), സർവദർശിത് (23), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മറ്റു മൂന്നു പേർ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്.