Connect with us

Hi, what are you looking for?

Kerala

ഇ ഡി യെ പേടി ഇല്ലെന്നു പിണറായി, ചൊറിയുമ്പോ അറിയുമെന്ന് പിണറായിയോട് മോദി

എല്ലാവഴികളും അടയുകയാണ് കേരള മുഖ്യ മന്ത്രി പിണറായി വിജയന് മുൻപിൽ. വഴികളെല്ലാം അടയുന്നവന് പലപ്പോഴും ഒരു ഒടുക്കത്തെ ചങ്കുറപ്പ് വരാറും കാണിക്കാറുമുണ്ട്. ഒന്നുകിൽ ആ ചങ്കുറപ്പിൽ രണ്ടാലൊന്നു തീരുമാനമാകും. അതായത് അവൻ നിലനിൽക്കുമോ അതോ ഇല്ലാതെയാകുമോ എന്ന് ആ പൊല്ലാപ്പ് കാണിക്കുമ്പോ അറിയാം. അത്തരം ഒരു മറുപടിയാണ് ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയൻറെ വായിൽ നിന്ന് വന്നിരിക്കുന്നത്.

പക്ഷെ അതിനുള്ള മറുപടി തൃശ്ശൂരിൽ നിന്ന് എലെക്ഷൻ കഴിയുമ്പോ എന്തായാലും കിട്ടും. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൊറിഞ്ഞു പണി വാങ്ങിക്കുകയാണ് ചെയ്യുന്നത്. എന്തായാലും മാധ്യമപ്രവർത്തകരോട് പിണറായി പറഞ്ഞത് കുറച്ചു കടന്ന കൈ ആണ് എന്നതിൽ തർക്കമില്ല. കൂടാതെ കേന്ദ്രസർക്കാരിന്റെയും അന്വേഷണ അജൻസികളെയും വെല്ലുവിളിക്കുക കൂടി ചെയ്യുന്നുണ്ട്.
‘ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം കെട്ടിവെച്ച കാശിന്റെ ഉറപ്പിൽ മാത്രമല്ല. ഞങ്ങളുടെ കൈയിൽ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നൽകുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതിൽ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പിൽ ചെലവഴിക്കാറുണ്ട്. തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കും. ഇ.ഡി.ക്കോ, ബി.ജെ.പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല’- മുഖ്യമന്ത്രി പറഞ്ഞു.

നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സർക്കാർ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനം അവർ സ്വീകരിക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി ചിലർ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല.

നോട്ട്‌നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സർക്കാർ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായ സമീപനം അവർ സ്വീകരിക്കുന്നുണ്ടാകും. അതിന്റെ ഭാഗമായി ചിലർ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല.- പിണറായി പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദത്തിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പായതുകൊണ്ടാണെന്നം മുഖ്യമന്ത്രി പറഞ്ഞു. കരുവന്നൂർ ബാങ്കിൽ 117 കോടി നിക്ഷേപം തിരികെ കൊടുത്തു. 8.16 കോടി രൂപയുടെ പുതിയ വായ്പ നൽകി. 103 കോടി രൂപ വായ്പയെടുത്തവർ തിരിച്ച് നൽകി. തട്ടിപ്പ് കണ്ടെത്തിയത് സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥാന സർക്കാരാണ്. പ്രധാനമന്ത്രിക്ക് ഇതൊന്നും മനസിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പായതുകൊണ്ട് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്ന് പറഞ്ഞാണ് കരുവന്നൂർ വിവാദത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ സഹകരണ മേഖല തകർക്കുക എന്ന നിലപാടാണ് ബിജെപിക്കുള്ളത്. സംസ്ഥാനത്ത് നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. എന്നാൽ ചിലർ വഴി തെറ്റിയ നിലപാട് സ്വീകരിച്ചു. ഒരു വിട്ടുവീഴ്ചയും വകുപ്പും സർക്കാരും നൽകിയില്ല. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അപകീർത്തിപ്പെടുത്തി ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ല. തട്ടിപ്പ് കണ്ടെത്തിയത് സഹകരണ വകുപ്പാണ്. പ്രതികളുടെ സ്വത്തു കണ്ടെത്താൻ നടപടിയും സ്വീകരിച്ചു.

എന്നാൽ മുഖ്യന്റെ ഈ വാദങ്ങളെല്ലാം ചവറ്റുകുട്ടയി പോകുന്ന വാർത്തകളാണ് മുഖ്യനും ശിങ്കടികളും മകളും ചേർന്ന് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടു പുറത്തു വന്നുകൊണ്ടരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ തള്ളി മറിക്കൽ ജനങ്ങൾക്ക് ചിരിച്ചു തള്ളാനുള്ള ഒരു കാര്യം മാത്രമായി മാറും. കറുവണ്ണൂരിൽ തന്നെ PK ബിജു ഉൾപ്പെടെയുള്ളവർ പിണറായിക്കെതിരെ മൊഴി നൽകി വരുന്ന സമയത്താണ് മുഖ്യമന്ത്രി ഇത്തരം പ്രസ്‍താവനകൾ ഇറക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സുരേഷ്‌ഗോപിക്ക് അനുകൂലമാകുന്ന മറ്റൊരു തീരുമാനവും പ്രഖ്യാപിച്ചിരുന്നു.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിൽ പണം നഷ്ടമായ നിക്ഷേപകർക്ക് അതു തിരികെനൽകാനുള്ള നിയമസാധ്യത പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച കുന്നംകുളത്തുനടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് റാലിയിലും മോദി അത് ആവർത്തിച്ചു. കൊച്ചിയിലെ ഇ.ഡി. ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗവും അതിനുപിന്നാലെ കോടതിയിലെ സത്യവാങ്‌മൂലം സമർപ്പിക്കലും കഴിഞ്ഞ് 11.45-നായിരുന്നു മോദിയുടെ പ്രസംഗം കുന്നംകുളത്ത് തുടങ്ങിയത്.

കരുവന്നൂർ ബാങ്കിൽ 33.27 ലക്ഷം രൂപ നിക്ഷേപമുള്ള വ്യക്തി തന്റെ പണം തിരികെലഭിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇ.ഡി. തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. നിക്ഷേപകന് പണം തിരികെനൽകുന്നതിന് നിയമപ്രകാരമുള്ള നടപടികൾ പരിഗണിക്കാവുന്നതാണെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...