Connect with us

Hi, what are you looking for?

Crime,

അച്ഛൻ സഹായിച്ചു, മകൾ വഴി കൈക്കൂലി, ‘രാഷ്ട്രീയ കൊടുങ്കാറ്റ്‌ ഉണ്ടാക്കിയ ‘മാസപ്പടി’യുടെ ചരിത്രം ക്രൈം പറയുന്നു ‘

കൊച്ചി . കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത,’ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ” രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും അനധികൃതമായി പണം കോഴയായി നൽകിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടാണ് കേരള രാഷ്ട്രീയത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ്‌ ഉണ്ടാക്കുന്നത്. അതാണ് മാസപ്പടി വിവാദത്തിനും തുടക്കമാവുന്നത്. വരും നാളുകളിൽ, പിണറായിയും മകൾ വീണ വിജയനും ജയിലിലേക്ക് പോകാൻ വഴിയൊരുക്കിയിരിക്കുന്ന കേസിൽ എസ് എഫ് ഒ യുടെയും ഇ ഡി യുടെയും അന്വേഷണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.

സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ നൽകാനെന്ന ന്യായംപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്ക് 1.72 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നതായ ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടാണ് കേസിൽ മുഖ്യ വഴിത്തിരിവാവുന്നത്. വീണയുടെ കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സിഎംആർഎല്ലിന് സോഫ്‌റ്റ്‌വെയർ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പരിശോധനയ്ക്കിടെ ലഭിച്ച തെളിവുകൾ പ്രകാരം ഈ പണമിടപാട് നിയമവിരുദ്ധമാണെന്നും ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

ആദായനികുതി വകുപ്പ് 2019ൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയായി സി‌എം‌ആർ‌എല്ലും കർത്തയും സെറ്റിൽ‌മെന്റ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് സി‌എം‌ആർ‌എൽ കേസ് സെൻ‌ട്രൽ ബോർഡ് ഓഫ് ടാക്‌സിന് കീഴിലുള്ള ഇന്ററിം ബോർഡിന് മുമ്പാകെ എത്തിയെങ്കിലും വിവിധ സ്രോതസ്സുകളിലേക്ക് അനധികൃതമായി പണം കൈമാറിയതായി കണ്ടെത്തുകയാണ് ഉണ്ടായത്.

1989-ലാണ് സി എം ആർ എൽ സ്ഥാപിതമായത്. പ്രധാനമായും കയറ്റുമതി അധിഷ്ഠിത യൂണിറ്റാണിത്. 1993-ൽ വാണിജ്യാടി സ്ഥാനത്തിലുള്ള ഉൽപ്പാദനം തുടങ്ങിയ സ്ഥാപനത്തിന്റെ പ്രധാന അസംസ്കൃത വസ്തു തെക്കൻ കേരള തീരത്ത് നിന്ന് ഖനനം ചെയ്ത ഇൽമനൈറ്റ് അടങ്ങിയ ധാതു മണലാണ്. ഇത് പ്രധാനമായും ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദനത്തിൽ ആവശ്യമായ സിന്തറ്റിക് റൂട്ടൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മറ്റൊരു പ്രധാന ഉൽപ്പന്നം ഫെറിക് ക്ലോറൈഡ് ആണ്, ഇത് കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനും മലിനജല സംസ്കരണം, ഇരുമ്പ് സംയുക്ത നിർമ്മാണം, തുണിത്തരങ്ങൾ, പേപ്പർ മില്ലുകൾ, റിഫൈനറികൾ, മറ്റ് വ്യാവസായിക യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ള മലിനജലം സംസ്ക്കരിക്കുന്നതിനും ഉപയോഗിക്കുന്നു. ഔഷധ വ്യവസായത്തിലും ഇത് ഉപയോഗിക്കാറുണ്ട്.

ഫെറസ് ക്ലോറൈഡും സെമോക്സും ആണ് കമ്പനിയുടെ വക മറ്റ് രണ്ട് ഉൽപ്പന്നങ്ങൾ. ഫെറസ് ക്ലോറൈഡ് തുകൽ നിർമ്മാണശാല, തുണി മില്ലുകൾ, ഡൈയിങ് യൂണിറ്റുകൾ, ബ്രൂവറികൾ എന്നിവയിലെ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നതാണ്. പ്രകൃതിദത്ത കളിമണ്ണിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇഷ്ടികകളുടെയും ടൈലുകളുടെയും നിർമ്മാണത്തിൽ സെമോക്സ് ഉപയോഗിക്കുന്നു, സിമന്റ് നിർമ്മാണത്തിനായി സെമോക്സ് ചേർക്കുന്നു എന്നതാണ് രണ്ടിന്റെയും പ്രത്യേകത.

കൊച്ചിയിലെ എടയാർ വ്യാവസായിക മേഖലയിൽ ഫാക്ടറിയുള്ള സിഎംആർഎല്ലിന്റെ മാനേജിങ് ഡയറക്ടറാണ് എസ്എൻ ശശിധരൻ കർത്ത. ഭാര്യ ജയ കർത്തയും മകൻ ശരൺ കർത്തയും കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. നബീൽ മാത്യു ചെറിയാനും ജോളി ചെറിയാനുമാണ് മറ്റൊരു പ്രൊമോട്ടർ കുടുംബം. മറ്റ് പ്രൊമോട്ടർമാരെ അപേക്ഷിച്ച് കർത്ത കുടുംബത്തിനാണ് കൂടുതൽ പെയ്ഡ് അപ് ഇക്വിറ്റി ഷെയർ കമ്പനിയിൽ ഉള്ളത്. സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി), സാച്ച് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എൻആർഐ വ്യവസായി മാത്യു ചെറിയാൻ മുനാനിക്കൽ എന്നിവരാണ്ക മ്പനിയുടെ മറ്റ് പ്രമോട്ടർമാർ എന്നതും എടുത്ത് പറയേണ്ടതായുണ്ട്.

CMRL സ്ഥാപനം 2013-14 നും 2019-20 നും ഇടയിൽ 135 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനത്തെ കുറിച്ച് ആദായനികുതി റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിൽ 95 കോടി രൂപ വിവിധ വ്യക്തികൾക്കും കക്ഷികൾക്കും അനധികൃതമായി നൽകിയതായി ആദായനികുതി വകുപ്പ് കണ്ടെത്തുകയായിരുന്നു.

‘ഞങ്ങളുടെ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ, മാധ്യമ സ്ഥാപനങ്ങൾ, ട്രേഡ് യൂണിയനുകൾ, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഞങ്ങൾ പണം നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഖനനം ചെയ്യുന്ന ഇൽമനൈറ്റ് അസംസ്കൃത വസ്തുവായി ഞങ്ങൾക്ക് ലഭിക്കുന്നു’ ഈ ഭീഷണികളെ തരണം ചെയ്യുന്നതിനും സഹകരിക്കുന്നതിനുമായി രാഷ്ട്രിയ പാര്‍ടികളുടെ ഭാരവഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും, പൊലീസ്, മാധ്യമങ്ങൾ എന്നിവർക്ക് ഞങ്ങൾ നിരവധി തവണ പണം നല്‍കി. ഇത് അവർ ആവശ്യപ്പെടുന്നത് പോലെയാണ് നൽകി വന്നിരുന്നത്.’ ഇതായിരുന്നു ആദായനികുതി വകുപ്പിനു CMRL നൽകിയിരുന്ന രേഖാമൂലമുള്ള വിശദീകരണം.

വ്യവസായത്തിനുള്ള അസംസ്കൃത വസ്തുവായ ധാതുമണലിന്റെ ലഭ്യതയും ചരക്ക് നീക്കവും സി എം ആർ എല്ലി ന്റെ ഒരു പ്രധാന പ്രശ്നമായിരുന്നു. ഹെവി മിനറൽ സാൻഡ്സ് (ഇൽമനൈറ്റ്, റൂട്ടിൽ, സിർക്കോൺ, മോണസൈറ്റ്, സില്ലിമാനൈറ്റ്) പോലുള്ള ധാതുക്കളുടെ വൻ നിക്ഷേപങ്ങളുള്ള തെക്കൻ കേരള തീരത്ത് നടന്നുകൊണ്ടിരിക്കുന്ന ധാതുമണൽ ഖനനത്തിന്റെ പ്രധാന ഗുണഭോക്താവായിരുന്നു CMRL എന്നതാണ് ശ്രദ്ധേയം.

കേരളത്തിൽ ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിന്റെ IREL ചവറയിലെ കൊല്ലം യൂണിറ്റും സംസ്ഥാന സർക്കാർ നടത്തുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡും KMRL ആണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. IRELല്ലും കെ എം ആർ എല്ലും തീരദേശത്തെ വിവിധ ബ്ലോക്കുകളായി തിരിക്കുകയായിരുന്നു. ഇരു സ്ഥാപനങ്ങളും തമ്മിൽ ഈ ബ്ലോക്കുകൾ വിഭജിച്ചാണ് ഖനനം നടത്തി വരുന്നത്. ഐ ആർ ഇ എല്ലാണ് സി എം ആർ എല്ലിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്തു വരുന്നത്.

ഐആർഇഎൽ പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൊല്ലത്തെ ആലപ്പാട് നിവാസികൾ ധാതുമണൽ ഖനനത്തിനെതിരെ പ്രതിഷേധ സമരത്തിലായിരുന്നു. ഖനനം വൻതോതിലുള്ള കടൽക്ഷോഭത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നഷ്ടമാക്കുന്നതിനും ഇടയാക്കിയാണ് ഇതിനു കാരണമാകുന്നത്. പ്രകൃതിക്ഷോഭങ്ങളുടെ ആവർത്തിച്ചുള്ള സംഭവങ്ങൾ ഡ്രഡ്ജിംഗിനും തീരശോഷണത്തിനും എതിരായ പ്രതിഷേധത്തിന് കാരണമായി. അടുത്തിടെ, ധാതുമണൽ ഖനനം സർക്കാർ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള ആലോചനയ്ക്കെതിരെ, ആലപ്പുഴയിലെ കൂടുതൽ തീരഗ്രാമങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ് ഉണ്ടായത്. സ്വകാര്യമേഖലയിലെ ഖനനത്തിൽ സി എം ആർ എല്ലിന്റെ താല്പര്യ സംരക്ഷണമായിരുന്നു പിണറായി സർക്കാരിന്റെ ഇക്കാര്യത്തിലെ ലക്‌ഷ്യം.

കൊച്ചിയിലെ പ്ലാന്റിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ കൊല്ലത്തെ പ്രശ്നബാധിത തീരദേശ ഗ്രാമങ്ങളിൽ നിന്ന് സിഎംആർഎൽ നിരവധി പ്രതിഷേധം നേരിട്ടിരുന്നു. ഒപ്പം കൊച്ചിക്കടുത്തുള്ള എടയാർ വ്യവസായ മേഖലയിൽ, പെരിയാർ നദിയുടെ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ആരോപണം നേരിടുന്ന വ്യവസായങ്ങളിൽ ഒന്ന് കൂടിയാണ് സിഎംആർഎൽ എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു. അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിന് സിഎംആർഎല്ലിന് പോലീസ് സംരക്ഷണം തേടേണ്ടി വന്ന സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ CMRL നു സഹായകമായത് സർക്കാർ ആയിരുന്നു. നദി മലിനീകരണവുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിനെതിരെ ശബ്ദമുയർത്തിയ പരിസ്ഥിതി പ്രവർത്തകർക്കെതിരെ സർക്കാർ ക്രിമിനൽ കേസുകൾ പോലും എടുക്കുകയുണ്ടായി.

എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രധാന നേതാക്കുളം വർഷങ്ങളായി CMRL ന്റെ സുഗമമായ പ്രവർത്തനത്തിന് പിന്തുണക്കുകയായിരുതുന്നു. 2012ൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, അന്നത്തെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ എന്നിവർ വ്യവസായ സംരക്ഷണത്തിനായി എടയാറിൽ നടത്തിയ മനുഷ്യച്ചങ്ങലയുടെ ഭാഗമായിരുന്നു എന്നതും കൗകരമായ യാഥാർഥ്യമാണ്.

സംസ്ഥാനത്തെ ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിനെക്കുറിച്ചുള്ള ഏത് ചർച്ചയും സിഎംആർഎല്ലുമായി ബന്ധപ്പെട്ടുള്ളതാണ്. 2013-ൽ കേരളത്തിൽ കോൺഗ്രസ് ഭരണ കാലത്ത് ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുക എന്ന ആശയം മുന്നോട്ടുവന്നിരുന്നു. ധാതുമണൽ ഖനനം നടത്താൻ സിഎംആർഎല്ലിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിപിഎം നേതാക്കളിൽ ഒരു വിഭാഗം നേതാക്കളും ഈ നീക്കത്തെ പിന്തുണക്കുകയാണ് ഉണ്ടായത്.

സിഎംആർഎല്ലിന് ധാതുമണൽ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ട്രേഡ് യൂണിയൻ വിഭാഗങ്ങളായ സിഐടിയുവും ഐഎൻടിയുസിയും 2013ൽ സെക്രട്ടേറിയറ്റ് മാർച്ച് വരെ നടത്തി. സിഎംആർഎല്ലിന്റെ സ്വന്തം നഗരമായ കൊച്ചിയിൽ നിന്നുള്ള തന്റെ വിശ്വസ്തരുടെ സ്വാധീനത്തിൽ സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ ആ മാർച്ച് ഉദ്ഘാടനം ചെയ്യുകയാണ് അന്ന് ഉണ്ടായത്.

സ്വകാര്യമേഖലയിലെ ധാതുഖനനത്തിന് അനുമതി നൽകുന്നതിനെച്ചൊല്ലി സി.പി. എമ്മും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതയുള്ള തിനാലാണ് തീരുമാനം നീണ്ടുപോയത്. പൊതുമേഖലയിൽ ധാതുമണലിന്റെ മൂല്യവർദ്ധന സാധ്യമല്ലെന്നും അതിനാൽ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്ക ണമെന്നുമാണ് സിഎംആർഎൽ അന്ന് മുതൽ വാദിച്ചിരുന്നത്. തങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ആലപ്പുഴ തീരത്തെ അനധികൃത ഖനനത്തെ സഹായിക്കാനാണെന്ന വാദവും സിഎംആർഎൽ ഉന്നയിക്കുകയായിരുന്നു. തുടർന്നാണ് ഇത് പണം സമ്പാദിക്കാനുള്ള മാർഗമാണെന്നു സി പി എം തീരുമാനിക്കുന്നത്. ഇതോടെ പിണറായിയുടെ മകൾ വീണ വിജയൻ എ കെ ജി സെന്റര് മേൽ വിലാസത്തിൽ ഒരു കടലാസ്സ് കമ്പനി ഉണ്ടാക്കി രംഗത്ത് വരുന്നത് ഈ സാഹചര്യത്തിലായിരുന്നു. കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന അച്ഛൻ ചെയ്തു കൊടുക്കുകയും, മാസപ്പടി ഇനത്തിൽ മുഖ്യന്റെ സഹായ സഹകരങ്ങൾക്ക് മകൾ വാങ്ങി എടുക്കുകയുമാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...