Connect with us

Hi, what are you looking for?

Crime,

ബോംബ് പൊട്ടിച്ചത് CPM തന്നെ, ഗോവിന്ദനെയും പിണറായിയെയും ഉത്തരം മുട്ടിച്ച് രമയുടെ 3 ചോദ്യങ്ങൾ ….

പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ ന്യായീകരണങ്ങൾ നിരത്തി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരണ വീട്ടിൽ പോയത് ആശ്വസിപ്പിക്കാനെന്നാണ് അദ്ദേഹം ന്യായീകരിച്ചിരിക്കുന്നത്. ഇത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനെന്നും സന്നദ്ധ പ്രവര്‍ത്തകനാണ് പിടിയിലായത്, അദ്ദേഹം പറഞ്ഞു. പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതില്ലെന്ന് വടകര LDF സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറും പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിനെല്ലാം മറുപടിയുമായി കെ.കെ രമ രംഗത്തെത്തി. വാക്കുകൾ ഇങ്ങനെ; –

അവർ ഇങ്ങനെ മാത്രമേ ഇതിനെ ന്യായീകരിക്കൂ, രക്ഷാ പ്രവർത്ത നത്തിന് പോയവർ എങ്ങനെയാണ് അവിടെ എത്തിയത്. ബോംബ് അവിടെ പൊട്ടുമെന്നും ബോംബ് അവിടെ നിർമ്മിക്കുന്നുവെന്നും ഇവർക്ക് എങ്ങനെ അറിയാമായിരുന്നു അവർ ഇത്ര പെട്ടെന്ന് എങ്ങനെ രക്ഷാ പ്രവർത്തനത്തിനു എത്തി. രക്ഷാ പ്രവർത്തനത്തിനു എത്തിയവരാണെങ്കിൽ എന്തിനാണ് ഒളിവിൽ പോയത്. പലരും ഒളിവിൽ ആയിരുന്നു പലയിടത്ത് നിന്നല്ലേ പോലീസ് പിടികൂടിയത്.

എന്തിനായിരുന്നു പിന്നെ ഒളിവിൽ പോയത്. ആളുകളുടെ കണ്ണിൽ പൊടിയിടാൻ പറയുന്നതാണ്. സാമാന്യ ബുദ്ധിയുള്ളവർക്ക് ഇത് വിശാസിക്കാനാകില്ല. ഇത്തരം ന്യായീകരണം പറഞ്ഞു കൊണ്ടേയിരിക്കും. വി എസ്‌ ടിപിയുടെ വീട്ടിൽ പോയപ്പോൾ വിമർശിച്ചവരാണ് രക്ഷാ പ്രവർത്തനം എന്ന് പറയുന്നത്.

മനുഷ്യത്വത്തിന്റെ പേരിലാണ് എങ്കിൽ എന്തുക്കൊണ്ട് എല്ലാ നേതാക്കന്മാരും പോയില്ല? അവർ പോകാൻ പേടിക്കുന്നത് എന്തിനാണ് ? ഇത് കലാപമുണ്ടാക്കനുള്ള ശ്രമം ആയിരുന്നു. സിപിഐഎം ഇതിൽ പങ്കുണ്ട് എന്നും അവർ ആരോപിച്ചു. ബോംബ് പൊട്ടിയ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താൻ കൃത്യസമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ എത്തിയത് എപ്രകാരമാണെന്നും, ബോംബ് നിർമിക്കുന്നുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നോയെന്നും ഗോവിന്ദന്റെ ന്യായീകരണത്തെ ചോദ്യം ചെയ്ത് കെ.കെ രമ ചോദിച്ചിരിക്കുകയാണ്.

https://youtu.be/QY3h8vWlfc0?si=y-EL_LbyaRD5cEA6

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...