Connect with us

Hi, what are you looking for?

India

കച്ചൈത്തീവ് കോൺ. ഭരണകാലത്ത് ശ്രീലങ്കക്ക് നൽകിയത് സൗഹൃദ സ്നേഹം മൂത്ത്, തമിഴകത്തേയും മൽസ്യത്തോഴിലാളികളെയും ചതിച്ചു, കോണ്‍ഗ്രസും ഡിഎംകെയും കുറ്റവാളികള്‍

ലോകസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ കച്ചൈത്തീവ് വിഷയം കത്തും. തമിഴ്‌നാട്ടിൽ പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയം കച്ചൈത്തീവായിരിക്കും എന്ന് ഉറപ്പായതോടെ ഇന്നലെ വരെ ഇതിന്റെ പേരിൽ മോദിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്ന ഡി എം കെ യും കോൺഗ്രസ്സും തീർത്തും വെട്ടിലായി. മോദിയെ പ്രതിരോധ ത്തിലാക്കാന്‍ ഡിഎംകയും എഐഎഡിഎംകെയും ഉപയോഗിച്ചിരുന്ന കച്ചൈത്തീവ് പ്രശ്നത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ കോണ്‍ഗ്രസും ഡിഎംകെയും ആണെന്ന് ഇപ്പോൾ സ്ഥിരീകരി ച്ചിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ഡിഎംകെയ്ക്കുമെതിരേ “കച്ചത്തീവ് വിട്ടുകൊടുക്കൽ’ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. 19ന് തമിഴ്നാട്ടിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാമേശ്വരത്തു നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്തത് തെരഞ്ഞെടുപ്പു വിഷയമായി ബിജെപി ഉയർത്തുന്നത്. ഇതിന്റെ തുടക്കമെന്നോണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ വേളാങ്കണ്ണിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ കച്ചത്തീവ് വീട്ടുകൊടുത്തതിൽ കോൺഗ്രസിനെതിരേ രംഗത്ത് വന്നിരുന്നു.

ശ്രീലങ്കയുടെ കൈവശമിരിക്കുന്ന ഈ ദ്വീപ് തമിഴ്നാട്ടിന് തിരിച്ചുപിടിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏറെക്കാലമായി മോദി സര്‍ക്കാരിനെ ഡിഎംകെയും സ്റ്റാലിനും പ്രതിരോധത്തിലാക്കി വരുകയായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ രേഖ പ്രകാരം കച്ചൈത്തീ വിന്റെ അവകാശം ശ്രീലങ്കയ്‌ക്ക് 1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കൈമാറിയതെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയും സംഭവത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഇന്ത്യയും ശ്രീലങ്കയും നേരത്തെ തുല്യാവകാശത്തോടെ ഉപയോഗിച്ചിരുന്ന ദ്വീപാണ് കച്ചൈതീവ്. പിന്നീട് 1974ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് അത് വിട്ടു നൽകുകയായിരുന്നു. നെഹ്രുവിന്റെ ഭരണകാലം മുതലേ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഒരു ശ്രമവും ഇന്ത്യ നടത്തിയില്ലെന്നും പാര്‍ലമെന്‍റ് രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. നെഹ്രു സര്‍ക്കാര്‍ കച്ചൈത്തീവ് സ്വന്തമാക്കാന്‍ ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല. എല്ലാക്കാലത്തും പാക് കടലിടുക്കില്‍ കിടക്കുന്ന ഈ ദ്വീപിനോട് ഉപേക്ഷ മനോഭാവമായിരുന്നു ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഭരണകൂടം കാട്ടിയിരുന്നത്.

കച്ചൈതീവ് പ്രശ്നം തമിഴ്നാട്ടില്‍ വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറും. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച മോദി സര്‍ക്കാര്‍ കച്ചൈതീവ് തമിഴ്നാടിന് വിട്ടുകിട്ടാന്‍ ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി വന്ന ഡിഎംകെ നേതാക്കളെ അടിക്കാന്‍ ബിജെപിയ്‌ക്കുള്ള വടിയായിട്ടാണ് കച്ചൈത്തീവ് പ്രശ്നം മാറിയിരിക്കുന്നത്.

1974-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തി ലുള്ള കോൺഗ്രസ് സർക്കാർ എങ്ങനെയാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയതെന്ന് വിവരാവകാശ റിപ്പോർട്ട് (ആർടിഐ) ആണ് കഴിഞ്ഞ വിവസം പുറത്ത് വന്നത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി മോദിയുടെ പ്രതികരണവും ഉണ്ടായി. ‘വിവരാവകാശ റിപ്പോർട്ട് കണ്ണ് തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്ന തുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഈ നീക്കം ജനങ്ങളിൽ രോഷം ഉണ്ടാക്കിയെന്നും കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും’ ആണ് പറഞ്ഞത്.

‘കച്ചത്തീവ് കോൺഗ്രസ് നിർലോഭമായി വിട്ടുകൊടുക്കുകയായിരുന്നു എന്നാണു പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നത്. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കുകയും ജനങ്ങളുടെ മനസ്സിൽ ഞങ്ങൾക്ക് ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് കോൺഗ്രസിൻ്റെ പ്രവർത്തന രീതി. ഇത് 75 വർഷമായി തുടരുന്നു’ പ്രധാനമന്ത്രി മോദി എക്‌സിൽ കുറിക്കുകയുണ്ടായി.

തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നിരന്തരം ശ്രീലങ്കൻ സേന പിടിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കച്ചത്തീവ് തിരികെക്കിട്ടിയാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്നായിരുന്നു അണ്ണാമലൈ വേളാങ്കണ്ണിയിൽ മാധ്യമങ്ങളോടു മറുപടി നൽകുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയും ഡിഎംകെ നേതാവ് എം. കരുണാനിധി മുഖ്യമന്ത്രിയുമായിരിക്കെയാണ് കച്ചത്തീവ് വിട്ടുകൊടുത്തതെന്നും, കച്ചത്തീവ് തിരിച്ചുപിടിക്ക ണമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കച്ചത്തീവിനു പിന്നിൽ നടന്ന യാഥാർഥ്യങ്ങൾ അണ്ണാമലൈ തുറന്നു പറയുകയായിരുന്നു. ഇതുസംബന്ധിച്ച് അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖ ഒരു ഇംഗ്ലിഷ് പത്രം ഇതിനിടെ പുറത്ത് വിടുകയും ചെയ്തു. ഇംഗ്ലിഷ് പത്രത്തിലെ റിപ്പോർട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അണ്ണാമലൈയെ പിന്തുണച്ച് രംഗത്തെത്തുന്നത്.

രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കോൺഗ്രസിന് കാര്യമല്ലെന്ന് പറഞ്ഞു കൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്. ഈ യാഥാർഥ്യങ്ങളാണ് എല്ലാവരുടെയും ആശങ്കയെന്നും ഭൂതകാലത്തെക്കുറിച്ചുള്ള വസ്തുത എല്ലാവരും അറിയേണ്ടത് പ്രധാനമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറയുകയുണ്ടായി. കച്ചത്തീവ് വിഷയത്തിൽ ഡിഎംകെ കള്ളം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞ ധനമന്ത്രി നിർമല സീതാരാമൻ, കച്ചത്തീവിനെക്കുറിച്ച് മിണ്ടാൻ പോലും ഡിഎംകെയ്ക്ക് അവകാശമില്ലെന്നു മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിത നിയമസഭയിൽ പറയുന്ന വിഡിയൊ ക്ലിപ്പും പങ്കുവെക്കുകയുണ്ടായി. ബിജെപി വക്താവ് സുധാംശു ത്രിവേദിയും ഡിഎംകെയ്ക്കും കോൺഗ്രസിനുമെതിരേ തുടർന്ന് രംഗത്ത് വരുകയായിരുന്നു.

കച്ചൈത്തീവ് വിഷയം ബി ജെ പി തെരെഞ്ഞെടുപ്പ് ആയുധമാക്കു മെന്നു ഉറപ്പായതോടെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പ്രതിരോധി ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ‘പത്തു വർഷത്തെ സ്വന്തം സർക്കാരിന്‍റെ നേട്ടം പറയാനില്ലാത്തതിനാലാണ് മോദി വൈകാരിക വിഷയങ്ങൾ ഉയർത്തുന്നതും ഇന്ദിരഗാന്ധിയെ വിമർശിക്കുന്നതെ ന്നുമാണ്’ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞ മറുപടി. പക്ഷെ കച്ചത്തീവ് ശ്രീലങ്കക്ക് സൗഹൃദത്തിന്‍റെ ഭാഗമായി നൽകുകയായിരുന്നു എന്ന് മല്ലികാർജുൻ ഖാർഗെ സമ്മതിക്കുന്നുണ്ട്. ‘മോദി സർക്കാർ സമാനമായി അതിർത്തിയിലെ ചില പ്രദേശങ്ങൾ ബംഗ്ലാദേശിന് കൈമാറിയിട്ടുണ്ടെന്നും, ചൈനക്ക് ക്‌ളീൻ ചീട്ടു നൽകിയെന്നും തുടങ്ങി കച്ചത്തീവ് വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞാണ് കോൺഗ്രസിന്റെ പ്രതിരോധനീക്കം എന്നതാണ് എടുത്ത് പറയേണ്ടത്.

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ പാക് കടലിടുക്കിലെ ചെറുദ്വീപ് ആണ് കച്ചൈത്തീവ്. 115 ഹെക്റ്റർ വിസ്തീർണം ഉള്ള ഈ ചെറുദ്വീപ് രാമേശ്വരം തീരത്തു നിന്ന് 20 കിലോമീറ്റർ അകലെയാണ്. ഇവിടെ ആൾതാമസമില്ല. നേരത്തെ മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്ന ഈ ദ്വീപ് 1974 ജൂലൈ 28ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും ഒപ്പുവച്ച കരാർ പ്രകാരം ശ്രീലങ്കക്ക് വിട്ടു നൽകുകയായിരുന്നു.

ഇന്ത്യയിലെയും ശ്രീലങ്കയിലേയിലെയും മത്സ്യത്തൊഴിലാളികൾക്ക് ഇവിടെ തടസമില്ലാതെ പോകാമെന്ന ധാരണ ആണ് നേരത്തെ ഉണ്ടായിരുന്നത്. പിന്നീട് ദ്വീപ് പൂർണമായി ശ്രീലങ്കയുടെ സൈനിക മേധാവിത്വത്തിന്റെ കീഴിലാക്കപ്പെട്ടു. ഇന്ത്യൻ മത്സ്യത്തൊഴിലാ ളികളെ നിരന്തരം ശ്രീലങ്കൻ സേന പിടിച്ചുകൊണ്ടുപോകുന്നത് നിരന്തരം പ്രശ്നങ്ങൾക്കിടയാക്കി. കച്ചത്തീവ് വിട്ടുകൊടുക്കാൻ തനിക്ക് മടിയില്ലെന്ന് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞതു ൾപ്പെടെ വിവരാവകാശ രേഖയിൽ കെ. അണ്ണാമലൈ പുറത്തുവിട്ടതോടെയാണ് ‘കച്ചത്തീവ് വിട്ടുകൊ ടുക്കൽ’ വിവാദമായിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...