Connect with us

Hi, what are you looking for?

Crime,

‘സിദ്ധാർത്ഥിന്റെ മരണത്തിൽ പി.എം ആർഷോക്കും പങ്കുണ്ട്, ആർഷോ നിത്യ സന്ദർശകൻ, അവർ എസ്എഫ്‌ഐ തീവ്രവാദികൾ’ – സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആർഷോ സ്ഥിരമായി എത്താറുണ്ടായിരുന്നതായും, കോളേജിലെ വിദ്യാർത്ഥിയല്ലാത്ത ഒരു വ്യക്തി എന്തിന് പലപ്പോഴായി ക്യാമ്പസിലേക്ക് എത്തുന്നതെന്നത് അന്വേഷിക്കണമെന്നും മകന്റെ മരണത്തിൽ ആർഷോയെ പ്രതിചേർത്ത് കേസെടുക്കണമെന്നും ആണ് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ആർഷോ ചേട്ടൻ ഇവിടെയുണ്ട്. യൂണിയൻ റൂമിൽ കിടക്കുന്നുണ്ട്. രണ്ടു ദിവസം കഴിഞ്ഞേ പോകൂ. മകൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എട്ട് മാസമായി യൂണിയൻ ഓഫീസിൽ മകൻ ഒപ്പിടാൻ വരുന്നത് കണ്ട് ആർഷോ രസിക്കുകയായിരുന്നു. അതെന്തു കൊണ്ട് പോലീസ് അമ്പേഷിക്കുന്നില്ല. അതും അന്വേഷിക്കേണ്ടതല്ലേ. മാവോയിസ്റ്റിന് ലഭിച്ചിരുന്ന അതേ ട്രെയിനിംഗാണ് അവിടെ എസ് എഫ് ഐ നേതാക്കൾക്കും കിട്ടിയിരിക്കുന്നത്. ഒരു ശരീരം എങ്ങനെ മുറിവില്ലാതെ ചതച്ച് റെഡിയാക്കാം. എന്നതാണ് എസ്എഫ്‌ഐ എന്ന നക്‌സൽ തീവ്രവാദികൾ ചെയ്തിരിക്കുന്നത്. അവരാണ് ഉത്തരവാദി’ ജയപ്രകാശ് പറഞ്ഞു.

‘സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയും ആഭ്യന്തര വകുപ്പും ആണ് ഉത്തരാവാദിത്തം പറയേണ്ടത്. കാരണം ഇടതുമുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. പറയാൻ തയ്യാറായില്ലെങ്കിൽ അന്വേഷണം വരുമ്പോൾ പറയാൻ തയ്യാറാകേണ്ടി വരും. ആർഷോയ്‌ക്കോ മറ്റാർക്കും കൊമ്പൊന്നുമില്ല. എല്ലാവരും കേരളത്തിൽ ജീവിക്കേണ്ടവരാണ്. ആർഷോ കോളേജിൽ വന്നിട്ടില്ല എന്നുണ്ടെങ്കിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ ഫോൺ പരിശോധിക്കണം. യൂണിയൻ റൂമിൽ എട്ട് മാസത്തിനിടെ ആർഷോയായിരിക്കാനാണ് സാധ്യതവന്നിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വാസിക്കാൻ ബുദ്ധിമുട്ടുണ്ട്. കൊലപാതകം എക്‌സിക്യൂട്ട് ചെയ്തത് പോലും ആർഷോയായിരിക്കാ സാധ്യത. ഇവർക്കൊക്കെ മാവോയിസ്റ്റ് ട്രെയിനിംഗ് കിട്ടിയിട്ടുള്ളതാണ്. എസ്എഫ്‌ഐ തീവ്രവാദികളാണ്’. ജയപ്രകാശ് പറഞ്ഞു.

‘ആർഷോയെ പ്രതിചേർക്കാൻ ആവശ്യപ്പെട്ടാലും സർക്കാർ പ്രതി ചേർക്കില്ല. കാരണം ആർഷോ അവരുടെ വിദ്യാർത്ഥി സംഘടനയുടെ നേതാവാണ്. 150 കേസിൽ പ്രതിയായവനെ ഇതിലും പ്രതിചേർക്കാൻ ഭരണകക്ഷിക്ക് സാധിക്കില്ല. സിബിഐ അന്വേഷിച്ച് ആർഷോയി ലേക്ക് എത്തട്ടെ. സർക്കാർ അന്വേഷണം ആർഷോയിലേക്കെത്തി ല്ലെ’ന്നും ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...