Connect with us

Hi, what are you looking for?

Kerala

സിഎഎ കേസുകൾ പിൻവലിച്ചത് വഴി തീവ്രവാദികളെ കൂടിയാണ് പിണറായി സംരക്ഷിച്ചത്

എത്ര തീവ്രവാദികളെ സംരക്ഷിക്കാനും അവർക്ക് കുടപിടിക്കാനും കൂട്ടുനിന്നാലും ഒരു അയ്യപ്പ വിശ്വാസിയോടും കേരള മുഖ്യ മന്ത്രി പിണറായി വിജയൻ നീതി കാട്ടില്ല. അതാണ് പിണറായിയുടെ രാഷ്ട്രീയം. അതാണ് സി പി എമ്മിന്റെ രാഷ്ട്രീയ അജണ്ട. രാജ്യത്ത് നിരോധിക്കപ്പെട്ട ഭീകര സംഘടനയാണ് പി എഫ് ഐ. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ച സർക്കാർ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാത്തതു പക്ഷപാതിത്വപരം തന്നെയാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചാണ് ഗൗരവമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി ഇത്തരം നിലപാടെടുക്കുന്നത്.

സിഎഎയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാനസർക്കാരിന്‍റെ തീരുമാനം ഗുരുതരമായ തെറ്റും ചട്ട ലംഘനവുമാണെന്നു ഓർക്കണം. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ചിരിക്കുന്നത് അക്രമികൾ അടങ്ങുന്ന തീവ്രവാദികളെ സഹായിക്കാനും സംരക്ഷിക്കാനും തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ പിന്നെ അതിനായി ഉത്തരവ് ഇറക്കിയത് ചട്ട ലംഘനം കൂടിയാണ്. കേന്ദ്രം തീവ്രവാദികളായി പ്രഖ്യാപിച്ച സംഘടനയുടെ പ്രവർത്തകരെ ഉൾപ്പെടെയാണ് പിണറായി സംരക്ഷിച്ചിരിക്കുന്നത്. ഏറെ ഗൗരവമുള്ള വിഷയമാണിത്. നീതി പീഠങ്ങൾക്ക് മുന്നിൽ എത്തേണ്ട ഒരു ഭരണ കൂടത്തിന്റെ ഗുരുതര വീഴ്ചയാണിത്.

4 വോട്ടിന് വേണ്ടി കേസുകള്‍ പിന്‍വലിക്കുന്നത് അപകടകരമാണ്. സമരത്തിലും തുടര്‍ന്നുണ്ടായ അക്രമത്തിലും പങ്കെടുത്തവരില്‍ ദുരുദ്ദേശമുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് പറഞ്ഞിരുന്നത്. സിഎഎ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്നും മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിന്‍റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്. എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ഇത് അപകടകരമാണ്.

കേസുകള്‍ പിന്‍വലിച്ചത് ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാനും സാമൂഹ്യ ധ്രുവീകരണത്തിനും കാരണമാകും. നിരോധിത സംഘടനയായ പിഎഫ്ഐ നടത്തിയ അക്രമാസക്തമായ പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിച്ചപ്പോൾ, ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ പിണറായിക്ക് തോന്നാഞ്ഞത് എന്ത് കൊണ്ടാണ്.? അവരൊന്നും ‘ഞമ്മടെ’ ആൾക്കാർ അല്ലാത്തത് കൊണ്ടാണോ?

അയ്യപ്പ വിശ്വാസികൾക്ക് വേണ്ടി ശബ്ദിക്കാൻ പ്രതിപക്ഷത്തെ പോലും കാണാനില്ല. അവരും പിണറായിയെ പോലെ തന്നെ 4 വോട്ടുകൾ മാത്രമാണ് ലക്‌ഷ്യം വെക്കുന്നത്. ഇത് ഗുരുതരമായ സമീപന രീതിയാണ്. സത്യ പ്രതിജ്ഞ ചെയ്തു അധികാരത്തിലേറിയ ഒരു സംസ്ഥാന ഭരണ കൂടം രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുകയാണ്. ജനത്തെ വേർതിരിക്കലാണ്. തീവ്രവാദികളെ പ്രീണിപ്പിക്കുകയാണ്. ജനത്തിനിടയിലെ ഒരുമ നഷ്ട്ടപ്പെടുത്തുകയാണ്. പാലൂട്ടി വളർത്തിയ തീവ്രവാദ സംസ്കാരത്തിനു ഓശാന പാടലാണ്.

അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരേ നടന്ന കലാപമാണ് സിഎഎ പ്രക്ഷോഭം. രാജ്യത്തിന്‍റെ പല ഭാഗത്തും അത് സംഘർഷങ്ങൾ ഉണ്ടാക്കി. നിരവധി പേരുടെ ജീവനെടുത്തു. ആ പ്രക്ഷോഭ സമരങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകൾ നുഴഞ്ഞു കയറി കുഴപ്പങ്ങൾ ഉണ്ടാക്കി. പോലീസ് എടുത്ത കേസുകളിൽ പ്രതികളായവരിൽ എത്രപേർക്ക് തീവ്ര വാദ ബന്ധമുണ്ടെന്ന പരിശോധനകൾ പോലും നടത്താൻ കൂട്ടാക്കിയില്ല.

സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരേ അടക്കം പിണറായി പോലീസ് തല്ലിച്ചതച്ച് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസിൽ കുടുക്കി പിണറായി ജയിലിൽ അടച്ചത്. ആ യാഥാർഥ്യം ഇരുട്ടി വെളുക്കുമ്പോൾ കേരളം മറക്കുമെന്നു പിണറായി വിജയൻ കരുതേണ്ട. ഞങ്ങളെ സംരക്ഷിക്കാൻ ഞങളെ ഉള്ളൂ എന്ന അവബോധം വിശ്വാസ സമൂഹത്തിനുണ്ടാവാൻ ഇനി അധിക കാലമൊന്നും വേണ്ട Mr പിണറായി വിജയൻ.

ഭരിക്കുന്ന നിങ്ങൾ തന്നെ ജനത്തെ രണ്ടായി കാണുകയാണെന്ന് സിഎഎ കേസുകൾ പിൻവലിച്ചതിലൂടെ കേരള ജനത മനസിലാക്കി. അവർ നിങ്ങളുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിയപ്പെടുകയാണ്. ജനത്തിനെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന നിങ്ങളെ ഇനി വിശ്വാസ സമൂഹം വിശ്വസിക്കാൻ പോകുന്നില്ലെന്ന സത്യം ഒരു കൂലി എഴുത്ത്കാരനെ കൊണ്ട് ഡയറിയിൽ കുറിച്ച് വെച്ചോളൂ.

അവർ വിചാരിച്ചാൽ നിങ്ങളുടെ കോട്ട കൊത്തളങ്ങൾ നിലം പതിക്കും. നിങ്ങൾക്ക് പിന്നിലൂടെ കുഴലൂതുന്ന ഒരു നായർ മഹാരഥന്മാരും പറയുന്നത് ജനം ചെവികൊള്ളില്ല. ഓരോ വിശ്വാസിയുടെയും വിശ്വാസ സങ്കൽപ്പങ്ങൾക്ക് ജീവനും ശക്തിയും ഉണ്ടെന്നു മറക്കേണ്ട. നിങ്ങൾ ലാത്തി കൊണ്ട് നോവിച്ചു വിട്ട വിരൽ തുമ്പുകൾ വിഷപാമ്പുകളായി തിരിഞ്ഞു കൊത്തും. ഹിന്ദുധർമത്തിന്‍റെ ശക്തിയെ നിങ്ങൾ എന്നും പുഛിച്ചു പുറം തള്ളികൊണ്ടേയിരിക്കുന്നത് നേരിൽ കണ്ടു കൊണ്ടിരിക്കുന്ന ശബരിമല ശ്രീ അയ്യപ്പൻ അപ്പോഴും ചിരിക്കുന്നുണ്ടാകും. പിണറായിയുടെ പതനവും രാജ്യത്ത് കമ്മ്യൂണിസം നിലം പൊത്തുന്നതും ജനം നേരിൽ കാണും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...