Connect with us

Hi, what are you looking for?

Kerala

നദ്ദ എത്തുന്നു !!, ഉൾഭീതിയുമായി സി കെ പദ്മനാഭൻ, CPM ലേക്കെന്ന് വരെ പ്രചരണം

പാർട്ടിയെ ഉലയ്ക്കുന്ന തീരുമാനം ആരെടുത്താലും അവർക്കെതിരെ ബി ജെ പി അച്ചടക്ക നടപടി എടുക്കും. പറഞ്ഞത് ഏറെ ഗുരുതരമായ കാര്യമാണെങ്കിൽ പറയുകയും വേണ്ട. CPM ന്റെ കാര്യം വിട്ടേരെ. അവിടെ യാതൊരു എത്തിക്‌സും ഉണ്ടാകില്ല. അത് ആ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇപ്പോൾ പറഞ്ഞു വരുന്നത് BJP ദേശീയ നിർവാഹക സമിതി അംഗം സി കെ പദമനാഭന്റെ കാര്യമാണ്. പദ്മജ പാർട്ടി പരിപാടി ഉദ്‌ഘാടനം ചെയ്തപ്പോഴുണ്ടായ പുകിലാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം.

തലമുതിർന്ന നേതാവായ സി.കെ പത്മനാഭന്റെ മുൻപിൻ നോക്കാതെയുള്ള പ്രസ്താവനകൾ എതിരാളികൾ ബിജെപിക്കെതിരെ രാഷ്ട്രിയ ആയുധമാക്കുന്നുവെന്ന വിമർശനമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇത്തരം ഒരു പ്രസ്താവന ഒരിക്കലും പാടില്ലെന്ന നിലപാടിലാണ് ബിജെപി.

കേന്ദ്ര നേതൃത്വം പാർട്ടിയിലേക്ക് നേരിട്ട് ക്ഷണിച്ചു വരുത്തിയ പത്മജ വേണുഗോപാൽ കാസർകോട് പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സി.കെ.പി പ്രതിഷേധിച്ചതാണ് വിവാദമായത്. സംസ്ഥാന നേതൃത്വത്തിലെ ചിലർ ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സി.കെ.പി് ദേശീയ നിർവാഹക സമിതി അംഗമായതിനാൽ അഖിലേന്ത്യ അധ്യക്ഷൻ ജെ.പി നദ്ദ നേരിട്ടു വിശദീകരണം ചോദിക്കുമെന്നാണ് സൂചന.
എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് സി.കെ. പി നടന്ന കാര്യങ്ങളിൽ തകിടം മറിഞ്ഞു കൊണ്ടു വിവാദങ്ങളിൽ നിന്നും തലയൂരാൻ കണ്ണൂരിൽ വിശദീകരണവുമായി രംഗത്തു വന്നിട്ടുണ്ട്.

കാസർകോട് പത്മജയ്ക്കെതിരെ താൻ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ലെന്ന് സി.കെ. പത്മനാഭൻ കണ്ണൂരിൽ വ്യക്തമാക്കി. അതിനിടെ പുറത്തുവരുന്ന മറ്റൊരു കാര്യം പ്രശ്നം ഗുരുതരമാക്കിയാൽ പാർട്ടി വിടാൻ തയ്യാറെടുക്കുകയാണ് CK പദ്മനാഭൻ എന്നതാണ്. അങ്ങനെ പദ്മനാഭൻ BJP വിടുകയാണെങ്കിൽ ചുവപ്പു പരവതാനി വിരിച്ച് CPM കാത്തു നിൽക്കുന്നുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിനോട് പൂർണ്ണമായും എല്ലാവരും സഹകരിക്കുന്നില്ലെങ്കിൽ പോലും അങ്ങനൊരു സാധ്യത CPM തേടുന്നുണ്ട്. കരണം BJP ഓപ്പറേഷൻ കേരൾ നടപ്പാക്കിക്കൊണ്ടി രിക്കുമ്പോൾ തിരിച്ച് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയാണ് സിപിമ്മിനുള്ളത്.

കാസർകോട് ലോകസഭാ മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടന ചടങ്ങിൽ താൻ പ്രതിഷേധിച്ചു തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ഇതിന് യാതൊരു അടിസ്ഥാനവുമി ല്ലെന്നും കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യരാവുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരിക്കലും തിരക്കിൽ തള്ളികയറി മുമ്പിൽ നിൽക്കുന്നയാളല്ല. പത്മജയുടെ പിതാവ് ലീഡറുമായി വ്യക്തിപരമായ ബന്ധം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് പുലർത്തിയിരുന്നു. പാർട്ടിക്കുള്ളിൽ താൻ നേരിടുന്ന പ്രശ്നങ്ങളും സ്വകാര്യ ദുഃഖങ്ങളും ലീഡർ താനുമായി പങ്കുവെച്ചിരുന്നു. തനിക്ക് അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കണ്ണൂരിലേക്ക് ട്രെയിനിൽ വരേണ്ട കാര്യമുള്ളതു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതിനിടെ മടങ്ങിയതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കളിൽ ഇനി പ്രതീക്ഷ ചാണ്ടി ഉമ്മനിലാണെന്നുമായിരുന്നു സി.കെ. പത്മനാഭൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. നീണ്ട അറുപതു വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ടായിട്ടും കണ്ണൂർ കാസർകോട് ജില്ലകളിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ സി.കെ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ജനസംഘത്തിൽ മുതൽ പ്രവർത്തിച്ച തന്നെ പോലുള്ള നേതാക്കളെ അവഗണിച്ചു കൊണ്ടു പാർട്ടി നേതൃത്വം കൂറുമാറ്റക്കാരുടെ പിന്നാലെ പോകുന്നതിൽ കടുത്ത അതൃപ്തി നേരത്തെയും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സി.കെ. പിയുടെ അഭിപ്രായ പ്രകടനങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും പരസ്യ പ്രസ്താവനകൾ നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലാണ് പാർട്ടി സംസ്ഥാന നേതാക്കൾക്കുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...