Connect with us

Hi, what are you looking for?

Kerala

പത്മജാ വേണുഗോപാൽ എറണാകുളത്ത് സ്ഥാനാർഥിയാകുമോ? പൊട്ടിച്ചിരിക്കുകയാണ് കോൺഗ്രസുകാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്മജാ വേണുഗോപാൽ എറണാകുളത്തു നിന്നും മത്സരിച്ചേക്കുമെന്നു സൂചന. മേജർ രവി മത്സരിക്കാൻ താല്പര്യമില്ല എന്നറിയിച്ചതിനെത്തുടര്ന്ന് എറണാകുളത്ത് പത്മജ സ്ഥാനാര്ഥിയാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ ആവേശത്തിലായിരിക്കുന്നത് യദാർത്ഥത്തിൽ കോൺഗ്രസ് ആണ്. അതായത് കോൺഗ്രസ്സിനെ തള്ളി ബിജെപിയിലേക് ചേക്കേറിയ ലീഡറുടെ മകളെ തിരഞ്ഞെടുപ്പ് ഗോദയിൽ നേർക്ക് നേരെ കിട്ടുമെന്നതാണ് കോൺഗ്രസിന്റെ സന്തോഷം. ഹൈബി ഈഡൻ എന്ന കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥി എറണാകുളം നേടുമെന്നുറപ്പുള്ള കോൺഗ്രസിന് അത് പത്മജയെ തോൽപ്പിച്ചു കൊണ്ടാവുമെന്നത് ഇരട്ടി മധുരമായി മാറും.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോ പാലിനെ ചാലക്കുടി മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ആയിരുന്നു ബിജെപിയുടെ ആദ്യ തീരുമാനം . സഖ്യകക്ഷിയായ ബി ഡി ജെ എസിനു നല്‍കിയ മണ്ഡലം തിരിച്ചെടുത്ത് പത്മജക്കു നല്‍കാനാ യിരുന്നു നീക്കം. പകരം എറണാകുളം മണ്ഡലം ബി ഡി ജെ എസിനു നല്‍കാനും ബി ജെ പി ദേശീയ നേതൃത്വം ആലോചിചിരുന്നു . എന്നാൽ ഇപ്പോൾ എറണാകുളത്ത് പത്മജയെ ഇറക്കാനാണ് ബിജെപി യുടെ തീരുമാനം എന്നാണ് രഹസ്യ കേന്ദ്രങ്ങൾ നൽകുന്ന സൂചന. എറണാകുളത്ത് ഹൈബി ഈഡൻ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സി പി എം ഷൈൻ ടീച്ചറെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

ഒരു ഉപാധികളും ഇല്ലാതെയാണ് താന്‍ ബി ജെ പിയില്‍ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജയുടെ പ്രതികരണം. എന്നലിപ്പോൾ എറണാകുളത്ത് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുകയാണ് പത്മജ. എറണാകുളത്ത്ബിജെപി സ്ഥാനാർത്ഥിയായി മേജർ രവിയെ കൊണ്ടുവരുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ.എന്നാൽ മേജർ രവി തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പത്മജയ്ക്ക് നറുക്ക് വീഴുന്നത് . ഇന്ന് ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക വന്നേക്കും. നാല് മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിൽ കൊല്ലത്ത് കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായി വിവരമുണ്ട്. ആലത്തൂരിൽ മഹാരാജാസ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. കൊല്ലത്ത് നിലവിലെ പാർട്ടി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിലുണ്ട്.

മേജർ രവി കഴിഞ്ഞവർഷം ഡിസംബർ മാസത്തിലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. ഒപ്പം അഗത്വമെടുത്ത മുൻ കോൺഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരിൽ സ്ഥാനാർത്ഥിയാണ്. മേജർ രവി നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനാണ്. സി രഘുനാഥ് ദേശീയ കൗൺസിൽ അംഗവും. നടൻ ദേവനെയും സംസ്ഥാന ഉപാധ്യക്ഷനാക്കിയത് 2023 ഡിസംബർ മാസത്തിലായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിന് അപ്രതീക്ഷതമായ കനത്ത ആഘാതമേൽപ്പിച്ചു കൊണ്ടാണ് പദ്മജ വേണുഗോപാൽ ബിജെപി പ്രവേശം നടത്തിയത് . കോൺഗ്രസുകാരുടെ എക്കാല ത്തെയും ലീഡറായ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും മുൻ കെപിസിസി പ്രസിഡന്‍റും വടകര എംപിയുമായ കെ. മുരളീധരന്‍റെ സഹോദരിയുമായ പദ്മജ നിലവിൽ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗമാണ്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി കോൺഗ്രസ് വിട്ട് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായതിനു പിന്നാലെ കരുണാകരന്‍റെ മകളും പാർട്ടി വിട്ടതിന്‍റെ അമ്പരപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ തോല്പിച്ചത് കോൺഗ്രസുകാരാണെന്ന് പരാതിപ്പെട്ട പദ്മജ, അതിന്‍റെ പേരിൽ നടപടി ആവശ്യപ്പെട്ടെങ്കിലും അത്തരക്കാർക്ക് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിച്ചതിൽ അതൃപ്തിയിലായിരുന്നു.

‘അനിൽ ആന്‍റണി ബിജെപിയിൽ പോയതു പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം മുൻകൈയെടുത്തേ മതിയാവൂ’എന്ന് പരസ്യമായി അവർ ആവശ്യപ്പെട്ടെങ്കിലും അനങ്ങാതിരുന്ന കോൺഗ്രസ് നേതൃത്വം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല. വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാതിരുന്നതും തീരെ ജൂനിയറായവരെ അതിനായി പരിഗണിച്ചതും പദ്മജയെ പ്രകോപിപ്പിച്ചു. രാജ്യസഭയിലേക്കുള്ള അടുത്ത ഒഴിവ് മുസ്‌ലിം ലീഗിനു നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ വിട പറയാൻ അവർ തീരുമാനിക്കുകയാണ് ഉണ്ടായത്.

https://youtu.be/B-xDckQc6-w?si=9tEkRmexym5haCTu

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...