Connect with us

Hi, what are you looking for?

Crime,

‘കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്‌ക്കുക ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്’ സംവിധായകൻ അരുൺ ഗോപി

കൊച്ചി . പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർ ത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമർശനമായി സംവിധായകൻ അരുൺ ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഒരു പാവം പയ്യന്റെ, ഒരു കുടുംബത്തിന്റെ, ഒരു നാടിന്റെ സ്വപ്‌നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ എഴുതാതിരിക്കാൻ കഴിയുന്നില്ല, സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിൽ സംവിധായകൻ അരുൺ ഗോപി കുറിച്ചു.

അരുൺ ഗോപിയുടെ ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ:

കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ.. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല.. കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്‌ക്കുക ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.

പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്‌ക്കും വിധേയനായി മരിക്കുന്നത് ഇക്കഴിഞ്ഞ 18നാണ്. സിദ്ധാർത്ഥിനെ വിവസ്ത്രനാക്കി ബെൽറ്റ്, കേബിൾ വയർ തുടങ്ങിയവ കൊണ്ട് ക്രൂര മർദ്ദനത്തിനു വിധേയനാക്കി. സിദ്ധാർത്ഥിന്റെ മരണ ശേഷം മാത്രമാണ് ഹോസ്റ്റലിൽ നടന്ന കാര്യങ്ങൾ അറിഞ്ഞതെന്നാണ് ഡീനിന്റെ വിചിത്ര വാദം. ഇതിനെ തള്ളിക്കൊണ്ട് സിദ്ധാർത്ഥിന്റെ പിതാവും രംഗത്ത് എത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...