Connect with us

Hi, what are you looking for?

Kerala

പിണറായി വിജയൻ മാധ്യമങ്ങളെ ആട്ടി പുറത്താക്കി, തന്റെ ദുർഭരണത്തിന്റെയും ദാർഷ്ട്യത്തിന്റെയും ചീഞ്ഞ മുഖം വീണ്ടും തുറന്നു കാട്ടി

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമങ്ങളെ ആട്ടി പുറത്താക്കി തന്റെ ദുർഭരണത്തിന്റെയും ദാർഷ്ട്യത്തിന്റെയും ചീഞ്ഞ മുഖം വീണ്ടും തുറന്നു കാട്ടി. നവകേരള സദസ്സിന്റെ തുടര്‍ച്ചയെന്നോണം വേണം കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി എന്ന് തന്നെ പറയണം.. ജനം അധികാര കസേര കൊടുത്ത ഭരണാധികാരിയുടെ അഹങ്കാരം കൊടുമുടിയിലെത്തിയെന്നു തന്നെ ഇതിനെ പറയണം.

“കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ആട്ടി ഇറക്കുകയായിരുന്നു മുഖ്യമന്ത്രി. വനവാസി-ദളിത് വിഭാഗങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ടവരുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘കുട്ടിക്കൂറ സോപ്പ് പതക്കൽ’ പരിപാടിയായിരുന്നു മുഖാമുഖം”.

കണ്ണൂരില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ആട്ടി ഇറക്കുകയായിരുന്നു മുഖ്യമന്ത്രി. വനവാസി-ദളിത് വിഭാഗങ്ങളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ടവരുമായി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘കുട്ടിക്കൂറ സോപ്പ് പതക്കൽ’ പരിപാടിയായിരുന്നു മുഖാമുഖം. പരിപാടിയുടെ ഉദ്ഘാടന ശേഷം ചിലര്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിക്ക് തീരെ രസിച്ചില്ല. ക്ഷുഭിതനാവുകയും, മാധ്യമപ്രവ ര്‍ത്തകര്‍ ഇറങ്ങിപ്പോകണമെന്ന് ആജ്ഞാപിക്കുകയും ആണ് ചെയ്തത്.

ക്ഷണിക്കപ്പെടാത്ത മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണമെന്ന് പരിപാടിയുടെ അവതാരകന്‍ ആദ്യം മൈക്കിലൂടെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് എല്ലാവരും പുറത്തുേപാകണമെന്ന് കല്‍പ്പിക്കുകയാണ് ഉണ്ടായത്. ഇത് ശരിയല്ലെന്നും, മുഖാമുഖത്തില്‍ പങ്കെടുക്കുന്ന വനവാസി – ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാ ണെന്നും ജനങ്ങള്‍ അറിയണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ വേണമെന്നും പത്മശ്രീ ചെറുവയല്‍ രാമന്‍ ഇതിനിടെ പറഞ്ഞതും മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല.

മാധ്യമങ്ങളെ പിന്തുണച്ച് കൊണ്ട് രാമന്‍ പറഞ്ഞത് സദസ്സ് ഒന്നടങ്കം കരഘോഷത്തോടെ വരവേറ്റത് മുഖ്യമന്ത്രിയെ കൂടുതൽ ചൊടിപ്പിച്ചു. ചര്‍ച്ചകള്‍ വച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കുമെന്നും, അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതെന്നും, രാമന് അതില്‍ വിഷമമൊന്നും വേണ്ടെന്നും അരിശം വിടാതെ മുഖ്യമന്ത്രി അപ്പോൾ മറുപടിയായി തട്ടി വിട്ടു. ഒരു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന ഈ മനുഷ്യന് ഇതെന്ത് പറ്റിയെന്നു പരിപാടിയിൽ പങ്കെടുക്കാനെത്തി യവർ അന്യോന്യം അപ്പോൾ ചോദിക്കുന്നുണ്ടായിരുന്നു.

“അന്നും ഈ ‘കടക്ക് പുറത്ത്’ അടിച്ചിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി യശേഷമാണ് പുറത്താക്കുന്നത്. കണ്ണൂരിൽ നടന്നതും ഇത് തന്നെ”

2017 ല്‍ തിരുവനന്തപുരത്ത് രാഷ്‌ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ച നടക്കുന്ന ഹാളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ ഇറക്കിവിട്ടിരുന്നു. അന്നും ഈ ‘കടക്ക് പുറത്ത്’ അടിച്ചിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി യശേഷമാണ് പുറത്താക്കുന്നത്. കണ്ണൂരിൽ നടന്നതും ഇത് തന്നെയായിരുന്നു. ഹാളിലേക്കെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ ത്തകരെ കണ്ട് ക്ഷുഭിതനായതും കടക്ക് പുറത്ത് എന്ന് ആക്രോശി ക്കുകയുമായിരുന്നു അന്ന്.

ഇവരെ ക്ഷണിച്ചുവരുത്തിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറയാന്‍ ശ്രമിച്ചെങ്കിലും കേൾക്കാൻ പോലും പിണറായി കൂട്ടാക്കിയില്ല. മാധ്യമപ്രവര്‍ത്തകരെ ഓരോരുത്തരെയായി ആട്ടിപ്പുറത്താക്കു കയായിരുന്നു പിന്നെ. സംഭവത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനമുണ്ടായിട്ടും തന്റെ ശൈലി ഇതാണെന്നും അത്, മാറ്റുന്ന പ്രശ്നവുമില്ലെന്നും കണ്ണൂർ സംഭവത്തിലൂടെ പിണറായി വിജയൻ തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.

തുടർന്ന് പല തവണ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കമ്മ്യുണിസം പിണറായിസത്തിനു വഴി മാറിയതോടെ ഈ നയം സിപിഎമ്മും പിന്തുടർന്ന് വരുകയാണ്. വാര്‍ത്താസമ്മേളനങ്ങളില്‍ തനിക്ക് ഇഷ്ടമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതും, തട്ടിക്കയറുന്നതും മുഖ്യമന്ത്രി പതിവാക്കിയിരിക്കുകയാണ്. ചോദ്യത്തിന് മറുപടി പറയാതെ ഏകപക്ഷീയമായിട്ടായിരിക്കും മിക്കപ്പോഴും ഉള്ള പ്രസംഗം. വാര്‍ത്താസമ്മേളനം പെട്ടെന്ന് നിർത്തി ഇറങ്ങിപോകും തുടങ്ങി ഈ മനുഷ്യനിൽ നിന്ന് മാധ്യമങ്ങൾ പേറുന്ന കഷ്ടം കേരളത്തിൽ ചില്ലറയല്ല.

“ചോദ്യത്തിന് മറുപടി പറയാതെ ഏകപക്ഷീയമായിട്ടാ യിരിക്കും മിക്കപ്പോഴും ഉള്ള പ്രസംഗം. വാര്‍ത്താസമ്മേളനം പെട്ടെന്ന് നിർത്തി ഇറങ്ങിപോകും തുടങ്ങി ഈ മനുഷ്യനിൽ നിന്ന് മാധ്യമങ്ങൾ പേറുന്ന കഷ്ടം കേരളത്തിൽ ചില്ലറയല്ല.”

സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകള്‍ കയ്യേറുക എന്നത് പിണറായിക്ക് ഒരു ഹരമാണ്. ക്രൈമിന്റെ ഓഫീസിൽ മാത്രം പോലീസിനെ അഴിച്ചു വിട്ടു നിരങ്ങിയത് പല തവണയാണ്. മറുനാടൻ മലയാളി, കർമ്മ ഓഫീസുകളിലും റെയ്‌ഡുകൾ നടത്തി പിണറായി വിജയൻ അധികാര ഭ്രാന്ത് കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ നവകേരള സദസ്സിനിടെ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സിപിഎം നേതാക്കളുടെയും മുഖ്യമന്ത്രിയുടെയും അധിക്ഷേപങ്ങള്‍ ഏൽക്കേണ്ടി വന്നിട്ടുണ്ട്.

കണ്ണൂരിൽ നടന്ന മുഖാമുഖം പരിപാടിയില്‍ ആളെ കൂട്ടാന്‍ ഉദ്യോഗസ്ഥര്‍ പാടുപെടുന്നതായി ചില പത്രങ്ങൾ വാര്‍ത്ത നൽകിയിരുന്നു. ഇതിലും മുഖ്യമന്ത്രി ക്ഷോഭിച്ചു. ഇത് ഒരുതരം മനഃസ്ഥിതിയാണെന്ന് വിമര്‍ശനവും പിണറായി നടത്തി. ഇതിനു പിറകെയാണ് മാധ്യമങ്ങളെ പരിപാടിയില്‍നിന്ന് തുരത്തി വിട്ടിരിക്കുന്നത്. ഭൂമിക്ക് പട്ടയം ലഭിക്കുന്നില്ലന്നും, ഉദ്യോഗസ്ഥര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെ ന്നും, വന്യജീവി പ്രശ്‌നത്തിന് പരിഹാരമില്ലെന്നും, ആംബുലന്‍സ് സൗകര്യം ലഭിക്കുന്നില്ലെ ന്നുമൊക്കെ ചര്‍ച്ചയുടെ തുടക്കത്തില്‍ ചിലര്‍ ഉന്നയിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുന്നത്. അതൊന്നും വാസവൻ പറയുംപോലുള്ള പുകഴ്ത്തലുകളല്ലല്ലോ? പുകഴ്ത്തലുകൾ മാത്രമാണ് പിണറായിക്ക് ഇഷ്ടം.

“മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കാൻ പിണറായിക്ക് കഴിവില്ല. അതിനാലാണ് അച്ചുത മേനോന്റെയോ? നയനാരുടെയോ ? അച്ചുതാനന്ദന്റെയോ? ഏഴയിലത്ത് എത്താൻ യോഗ്യതയില്ലാത്ത പൊളിറ്റീഷ്യനെന്ന കുപ്രസിദ്ധി പിണറായിക്ക് ലഭിക്കാനുള്ള മുഖ്യ കാരണവും.”

പരിപാടിയിൽ ആദ്യം തന്നെ ഉയർന്ന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടായാല്‍ ഇടതുഭരണത്തിന്റെ ജനവിരുദ്ധ മുഖം പച്ചയായി തുറന്നു കാട്ടപ്പെടുമെന്നു പിണറായിക്ക് നന്നായറിയാം. മുഖ്യമന്ത്രി യുടെ കഴിവുകേടുകളാണ് അവിടെ വെട്ടി പൊളിക്കപ്പെടുക. അതിനാലാണ് സത്യത്തിൽ കണ്ണൂർ പരിപാടിയിൽ നിന്ന് പത്രങ്ങളെ പുകച്ച് ചാടിച്ചത്. ഇവിടെ എടുത്ത് പറയേണ്ട കാര്യം ‘സിപിഎം പത്രമായ ദേശാഭിമാനിക്ക് മാത്രം വിലക്ക് ഉണ്ടായിരുന്നില്ല’ എന്നതാണ്.. മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കാൻ പിണറായിക്ക് കഴിവില്ല. അതിനാലാണ് അച്ചുത മേനോന്റെയോ? നയനാരുടെയോ ? അച്ചുതാനന്ദന്റെയോ? ഏഴയിലത്ത് എത്താൻ യോഗ്യതയില്ലാത്ത പൊളിറ്റീഷ്യനെന്ന കുപ്രസിദ്ധി പിണറായിക്ക് ലഭിക്കാനുള്ള മുഖ്യ കാരണവും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...