Connect with us

Hi, what are you looking for?

Kerala

കെ.എസ്ആർ.ടി.സി ബസ് അടൂരിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകർന്ന് യാത്രക്കാർ ഉൾപ്പടെ 12 പേർക്ക് പരുക്ക്

അടൂർ . കെ.എസ്ആർ.ടി.സി ഓർഡിനറി ബസ് അടൂരിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ ഉൾപ്പടെ 12 പേർക്ക് പരുക്ക്. കായംകുളത്ത് നിന്നും പുനലൂരേക്ക് പോയ പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്താണ് പരുക്കേറ്റിട്ടുള്ളത്.

അടൂർ പുന്നക്കുന്നിൽ പുത്തൻവീട്ടിൽ വിലാസിനി (60), മുതുകുളം മിത്ര പുരത്ത് തെക്കേ തിൽ ബാബുക്കുട്ടൻ (50), ആദിക്കാട്ട് കുളങ്ങര കുറ്റിയിൽ വടക്കേതിൽ അയൂബ്ഖാൻ (51), പെരിങ്ങനാട്കൃഷ്ണവിലാസം വീട്ടിൽ അർച്ചന (32) മകൾ രാജലക്ഷ്മി (12), പത്തിയൂർ, ചെട്ടികുളങ്ങര രേഷ്മാലയത്തിൽ രാധ (62), മാങ്കോട് സുബഹാന മൻസിലിൽ ബദറുദ്ദീൻ (79),

അറു കാലിക്കൽ ജയ സദനം ആരതി (27) മകൻ ഒരു വയസുള്ള ദക്ഷിത്, കറ്റാനം വിളയിൽ തറയിൽ ശ്രീജിത്ത് (24), ബസ് കണ്ടക്ടർ കുന്നി ക്കോട്, ആറ്റുരഴികത്ത് വീട്ടിൽ സിബിജിത്ത് (51), ബസ് ഡ്രൈവർ കലഞ്ഞൂർ മല്ലംകുഴ മദനവിലാസം മദനകുമാർ (54) എന്നിവർക്കാണ് പരിക്ക്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 3.30ന് കെ.പി റോഡിൽ ലൈഫ് ലൈൻ ആശുപത്രിക്കും ചേന്നമ്പള്ളി ജംഗ്ഷനും മധ്യേ റോഡരുകിൽ ഇടത്ത് വശത്ത് നിന്ന മരത്തിലേക്ക് ബസിടിച്ചു കയറുകയാണ് ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് ഇടിച്ചു തകർത്ത മരം ബസിനുള്ളിലായി. ബസിന്റെ മുൻവശം തകർന്നു. കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നി എന്നും, പിന്നീടൊന്നും ഓർമ്മയില്ലെന്നും ഡ്രൈവർ മദനകുമാർ പറയുന്നത്.

അടൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം വേണു, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എ നിയാസുദ്ദീൻ, എ.എസ് അനൂപ്, അജിത്കുമാർ ഫയർ ഓഫീസർമാരായ സന്തോഷ് ജോർജ്, സാനിഷ്, അഭിജിത്ത്, സുരേഷ്‌കുമാർ, രവി, കെഎസ് രാജൻ എന്നിവരും നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേ രുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...