തൊടുപുഴ . ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അശ്വതി.
മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചിരിക്കുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.