Connect with us

Hi, what are you looking for?

Crime,

AKG സെന്റർ തട്ടിപ്പ് കേന്ദ്രമോ? പിന്നെന്തിന് വീണ ആ മേൽവിലാസം നൽകി? SFIO എത്തുമ്പോൾ കളിമാറും

മാസപ്പടി കേസിൽ അന്വേഷണ ഏജൻസിക്ക് തന്നെ ഇപ്പോൾ സംശയമാണ്. ഏത് ദിശയിലേക്ക് അന്വേഷണം കൊണ്ടുപോകണം എന്നത്. കാരണം ഓരോ ഘട്ടമെത്തുമ്പോഴും അന്വേഷണത്തിലേക്ക് എത്തുന്നത് ഒരായിരം കാര്യങ്ങളാണ്. അതും തെളിവുകൾ സഹിതം. മലയാളിക്കാണേൽ ഈ കേസ് കേട്ട് തലയിലൂടെ കിളി പോയ അവസ്ഥയാണ്. ഒന്നും കേൾക്കണ്ട എന്നതാണ് അവസ്ഥ. ഇന്നലെ മുഴുവൻ പുറത്തു വന്ന വിവരങ്ങൾ വീണ വിജയൻ അന്വേഷണ ഏജൻസിക്കു മുമ്പാകെ മൊഴി നല്കാൻ ഹാജരായി എന്നതാണ്.

മാസപ്പടി കേസിൽ അന്വേഷണം നേരിടുന്ന എക്‌സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി.വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ചെന്നൈ ഓഫിസിൽ അഭിഭാഷകർക്കൊപ്പം എത്തിയെന്ന പ്രചരണത്തെ തുടർന്ന് എത്തി മാധ്യമ പ്രവർത്തകർ നിരാശരായി. ഇക്കാര്യത്തിൽ എസ് എഫ് ഐ ഒയും വിശദീകരണം നൽകിയില്ല. വീണ എത്തിയെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഓഫിസിനു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്ക് വീണയെ കാണാനായില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

അപ്പോൾ ചോദ്യം ചെയ്യലൊക്കെ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഇനി അന്വേഷണ ഏജൻസി എങ്ങോട്ട് ആയിരിക്കും എത്തുക എന്നത് ഏറ്റവും പ്രസക്തമായ ചോദ്യമാണ്. 135 കോടിയുടെ തട്ടിപ്പ് ഇടപാടാണ് CMRL ലുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞു വരുന്നത്. ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള കാര്യങ്ങൾ പിന്നാലെ വരും. എന്തായാലും വീണ വിജയനോളം ഇതിൽ പങ്കാളിയായ മറ്റാരും ഇല്ലതാനും. അവരുടെ അഡ്രസ്സാകട്ടെ ഏകെജി സെൻററും. അപ്പോൾ സത്യത്തിൽ AKG Centre എന്തായി എന്ന് ചോദിച്ചാൽ തട്ടിപ്പുകേന്ദ്രം എന്നാകും ഉത്തരം.

തട്ടിപ്പുക്കാരെല്ലാം അകത്തുമാവും, തട്ടിപ്പുകേന്ദ്രത്തിൽ റെയ്ഡും നടക്കും. സംശയമുണ്ടോ? എന്ന് തിരിച്ചു ചോദിക്കലെ നടക്കു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് എന്തായാലും SFIO മാത്രമല്ല, ED യും CBI യും വരെ AKG സെന്റർ കയറിയിറങ്ങും. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ അന്വേഷണ ഏജൻസിക്കു അന്വേഷണ വിധേയമായി സീൽ ചെയ്യാൻ സാധിക്കും. ഇതെല്ലാം പിണറായി മുൻകൂട്ടി കാണുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. പൊതുവായി പിണറായി വിരുദ്ധത എല്ലാവരിലേക്കും നേതാക്കളിലേക്കും എത്തി എന്നതാണ് വാസ്തവം. ഇനി AKG സെന്റർ സീൽ ചെയ്യുക കൂടി ചെയ്താൽ പിണറായിക്കെതിരെയുള്ള വിരുദ്ധ വികാരം ആളിക്കത്തുകയും സ്വന്തം പാർട്ടിക്കാർ തന്നെ പിണറായിക്കെതിരെ സമരം നടത്താൻ അനുദ്യോഗിക തീരുമാനമാകുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ അടക്കം പിണറായിയോട് പൊരുത്തപ്പെടാത്ത പോകുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പക്ഷെ മറ്റൊരു കാര്യം കൂടിയുണ്ട്. AKG സെന്ററിലേക്ക് അന്വേഷണം എത്തുന്നതോടെ ഏതൊക്കെ നേതാക്കൾ മുഖം പൊത്തി പിടിക്കേണ്ടി വരുമെന്ന് അറിയാൻ സാധിക്കും. എന്തായാലും അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയതിനാൽ മൊഴി നൽകാനാണ് എത്തിയതെന്നാണു സൂചനയെന്നാണ് റിപ്പോർട്ട്.

എസ്എഫ് ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിൽ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി വീണയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു. അന്വേഷണത്തിൽ തെറ്റില്ലെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി. ഇതിൽ അപ്പീൽ നൽകുമെന്ന വിലയിരുത്തലുമുണ്ട്. ഇതിനിടെയാണ് വീണ ചെന്നൈയിലെ ഓഫീസിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കേസ് അന്വേഷിക്കുന്ന അരുൺ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നിൽ മൊഴി നൽകാൻ എത്തിയതാണെന്നാണ് സൂചനയെന്നാണ് മനോരമ പറയുന്നത്. എസ്എഫ്‌ഐഒയ്ക്ക് ദക്ഷിണേന്ത്യയിൽ ചെന്നൈയിൽ മാത്രമാണ് ഓഫിസ്. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് അഭിഭാഷകനൊപ്പമാണ് വീണ എത്തിയതെന്നും വിശദീകരിക്കുന്നു. അതീവരഹസ്യമായിട്ടായിരുന്നു യാത്രയെന്നും പറയുന്നു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ആരും ഇത് സ്ഥിരീകരിക്കുന്നില്ല. വീണയോ ഭർത്താവായ മുഹമ്മദ് റിയാസോ ഇതിൽ പ്രതികരിച്ചുമില്ല. ടി. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎൽ, സിഎംആർഎലിൽ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നുണ്ട്.

ഒരു സേവനവും നൽകാത്ത എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിൽ നടത്തിയ പണമിടപാട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്നാണു രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) കണ്ടെത്തൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...