Connect with us

Hi, what are you looking for?

Kerala

വനം മന്ത്രി ശശീന്ദ്രൻ രാജി വെക്കണം, 12 കോടി വരുന്ന നഷ്ടപരിഹാരം നൽകണം, ഫെൻസിംഗ് വർക്കുകൾ ചെയ്യുക, എം പി യെ പഴിചാരി രക്ഷപ്പെടാനുള്ള സി പി എം തന്ത്രം വേണ്ട – കോൺഗ്രസ്

തികഞ്ഞ പരാജയമായ വനം മന്ത്രി ശശീന്ദ്രൻ രാജി വെക്കണമെന്നും വയനാട് എം പിയെ പഴിചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സർക്കാരും കരുതേണ്ടെന്നും വയനാട് വന്യജീവി ആക്രമണ സംഭവങ്ങളിൽ കോൺഗ്രസ്.

സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ ഗവർമെൻ്റിന് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവ ർക്ക് ഉള്ള നഷ്ടപരിഹാരം 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്, 12 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഈയിനത്തിൽ നൽകാനുള്ളത്.

വയനാട് വന്യജീവി ആക്രമണ വിഷയം സംസ്ഥാന ഗവർമെന്റിന്റെ അധികാര പരിധിയിൽപെടുന്ന പ്രാദേശിക വിഷയമാണെന്നും അതിൽ എംപിയല്ല നടപടി എടുക്കേണ്ടതെന്നും കോൺഗ്രസ് ഫേസ് ബുക്കിൽ കുറിച്ചു. സംസ്ഥാന സർക്കാർ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാർലമെന്റ് എംപിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമം.

വനം വകുപ്പിന്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടിൽ സംഭവിക്കുന്നത്. പിണറായി വിജയന്റെ സർക്കാർ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവുകേട് മറച്ച് വെക്കാൻ സിപിഎം നടത്തുന്ന പ്രചരണ വേലകൾ കൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ടെന്ന് കോൺഗ്രസ് ഫേസ് ബുക്കിൽ കുറിച്ചു.

കോൺ​ഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

വയനാട് വിഷയം കേരള ഗവർമെൻ്റിൻ്റെ അധികാര പരിധിയിൽ പെടുന്ന പ്രാദേശിക വിഷയം ആണ്. എംപിയല്ല നടപടി എടുക്കേണ്ടത്. എം പി കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം എന്ന് പറഞ്ഞ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. വന്യമൃഗ ആക്രമണങ്ങൾ തടയാനുളള ഫെൻസിംഗ് അടക്കമുള്ള കാര്യങ്ങളിൽ ഇവിടെ കുടിശ്ശിക കിടക്കുകയാണ്. സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ ഗവർമെൻ്റിന് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് ഉള്ള നഷ്ടപരിഹാരം 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്, 12 കോടിയോളം രൂപ സംസ്ഥാന സർക്കാർ ഈയിനത്തിൽ നൽകാനുണ്ട്.

ഒരു സംസ്ഥാന സർക്കാർ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാർലമെൻ്റ് എംപി യെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്. വനം വകുപ്പിൻ്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടിൽ സംഭവിക്കുന്നത്. പിണറായി വിജയൻ്റെ ഗവർമെൻഡ് വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവ് കേട് മറച്ച് വെക്കാൻ സിപിഎം നടത്തുന്ന പ്രചരണ വേലകൾകൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ട. വയനാട്ടുകാർ സംസ്ഥാന ഭരണകൂടത്തോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തു കൊണ്ട് വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫെൻസിംഗ് വർക്കുകൾ ചെയ്യുന്നില്ല. എന്ത് കൊണ്ട് പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം കൊടുക്കുന്നില്ല.

സംസ്ഥാനം കൊടുക്കേണ്ട 12 കോടി രാഹുൽ ഗാന്ധി എം. പി യോണാ കൊടുക്കേണ്ടത്? സംസ്ഥാന സർക്കാറും വനം വകുപ്പും ചെയ്യേണ്ട സുരക്ഷാ കവചങ്ങൾ തീർക്കേണ്ടത് എം പിയോണോ ? രാഹുൽ ഗാന്ധിയെ എം പിയായി വയനാട്ടുകാർ തിരഞ്ഞെടുത്തത് പാർലമെന്ററിൽ വയനാടിൻ്റെ ശബ്ദമാകാനാണ് . അതായാൾ കൃത്യമായി ചെയ്യുന്നുണ്ട് . ഏറ്റവും കൂടുതൽ എം .പി ഫണ്ട് മണ്ഡലത്തിന് വേണ്ടി നൽകിയ എം.പിയാണ് രാഹുൽ ഗാന്ധി. ഒരു എംപി എന്ന നിലയിൽ ഈ നാടിൻ്റെ എല്ലാ വിഷയങ്ങളിലും നമ്മുടെ ശബ്ദമാകാൻ രാഹുൽ ഗാന്ധി കൂടെയുണ്ട്.

സംസ്ഥാന സർക്കാറിൻ്റെ കെടുകാര്യസ്ഥതയും കഴിവില്ലായമയും മറച്ച് വെക്കാൻ എം പി യെ പഴിചാരി രക്ഷപ്പെടാനുള്ള സി പി എം തന്ത്രമൊന്നും വയനാട്ടിൽ ചിലവാകില്ല എന്ന് മാത്രം ഓർക്കുക. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ തികഞ്ഞ പരാജയമായ ശശീന്ദ്രൻ എത്രയും പെട്ടന്ന് വനം വകുപ്പ് മന്ത്രി സ്ഥാനം ഒഴിയുകയും, പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരം സർക്കാർ കുടിശ്ശിക ഉൾപ്പെടെ കൊടുത്ത് തീർക്കുക. വന്യജീവി ആക്രമണം തടയാൻ ഉള്ള നടപടികൾ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് ആരംഭിക്കുകയും ചെയ്യുക. ഫെഡറൽ വ്യവസ്ഥ നിലവിലുള്ള ഈ രാജ്യത്ത് സംസ്ഥാന സർക്കാർ തങ്ങളുടെ പരിധിയിലുള്ള ജോലികൾ സമയബന്ധിതമായി തീർക്കുക. പാർലമെൻ്റ് എംപി ചെയ്യേണ്ടതെല്ലാം രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ചെയ്യുന്നുണ്ട്. അത് വയനാട്ടിലെ ജനത്തിനറിയാം. ആരെയെങ്കിലും പഴി ചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സർക്കാരും കരുതുന്നുണ്ടെങ്കിൽ ആ വ്യാമോഹം എത്രയും പെട്ടന്ന് ഉപേക്ഷിക്കുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...