Connect with us

Hi, what are you looking for?

Crime,

CMRL വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചു, കരിമണൽ കർത്ത കേരളത്തെ ഊറ്റി, വീണക്കൊപ്പം പിണറായി സർക്കാരും പ്രതിക്കൂട്ടിലാവും

മുഖ്യ മന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും സഹായ സഹകരങ്ങൾക്കായി വീണ വിജയൻ വിജയൻ വഴി മാസപ്പടി ഇടപാട് നടന്നതായ ആരോപണം ഉയർന്ന സി എം ആർ എൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി സംശയം. ആലുവയിലെ സി.എം.ആർ.എൽ. ഓഫീസിൽ രണ്ടു ദിവസമാണ് SFIO ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നത്. ഇതിൽ നിർണ്ണായക വിവരങ്ങളാണ് കണ്ടെത്തിയത്. ബുധനാഴ്ച കെഎസ്ഐഡിസി സഫിയയുടെ റെയ്ഡ് നടക്കുകയാണ്.

ആദായനികുതി വകുപ്പിനു സിഎംആർഎൽ സമർപ്പിച്ച കണക്കുകളും കമ്പനിയുടെ പ്രഖ്യാപിത അറ്റാദായവും തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. 2016 മുതൽ 2023 വരെ കമ്പനി നേടിയ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പും പരിശോധനയുമാണു നടത്തുന്നത്. 2023 മാർച്ച് 31നു കമ്പനിയുടെ പ്രഖ്യാപിത അറ്റാദായം 73 കോടി രൂപ മാത്രമാണ്. എന്നാൽ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ കമ്പനിയുടെ യഥാർഥ ലാഭം ഇതിലുമേറെയും. യഥാർഥ ലാഭത്തിന്റെ നാലിലൊന്നു പോലും കമ്പനിയുടെ ആസ്തിയായി മാറിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പണം എന്തു ചെയ്തു, ആർക്കു നൽകി എന്നാണ് എസ്എഫ്‌ഐഒ കണ്ടെത്താൻ ശ്രമം നടത്തുന്നത്.

സി എം ആർ എൽ – എക്‌സാലോജിക് ബന്ധം തകരാൻ പാടില്ലാത്ത ഒന്നാണെന്ന് പിണറായിയും മകളും സി പി എമ്മും കരുതുന്നു. അത് എന്തുകൊണ്ടായിരിക്കും? കേവലം ഒരു മാസപ്പടി വിവാദം മാത്രമായി ഈ കേസ് ഒതുങ്ങില്ല എന്നതാണ് കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പുറത്തു വരുമ്പോൾ മനസിലാകാണാവുന്നത്. കാരണം ആലുവയിലെ സി.എം.ആർ.എൽ. ഓഫീസിൽ രണ്ടു ദിവസമാണ് SFIO ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. രണ്ടാം ദിവസവും റെയ്ഡിൽ നിർണ്ണായക വിവരങ്ങളാണ് കണ്ടെത്തിയത്. ഈ വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കള്ളപ്പണം വെളുപ്പിച്ചു എന്നത് തന്നെയാണ്.

ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് രാവിലെ ഓഫീസിലെത്തിയത്. കരിമണൽ സംസ്‌കരണ കമ്പനിയായ സിഎംആർഎലിന്റെ (കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡ്) അറ്റാദായവും കമ്പനിയുടെ ആസ്തിയും തമ്മിൽ വലിയ അന്തരം കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക തെളിവെടുപ്പിൽ തെന്നെ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് കള്ളപ്പണം വെളുപ്പികളിലേക്ക് അന്വേഷണം സംഘം എത്തുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ആറുപേരുടെ സംഘം മുപ്പത്തടത്തെ ഫാക്ടറിയിലേക്ക് പരിശോധനയ്ക്കു എത്തുന്നത്. തിങ്കളാഴ്ചയും പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച നടന്ന പരിശോധനയിൽ നിർണ്ണായക തെളിവുകൾ കണ്ടെത്തിയിരുന്നു. ജീവനക്കാരോട് മൊബൈൽ ഫോൺ ഉയോഗിക്കരുത് എന്നതടക്കമുള്ള നിർദേശവും നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐ.ടി. കമ്പനിയായ എക്‌സാലോജിക്കുമായുള്ള ഇടപാടുകളെ പ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്. കരിമണൽ ഖനനത്തിനും സിന്തറ്റിക് റൂട്ടൈൽ നിർമ്മാണത്തിനും ഒത്താശ ലഭിക്കാൻ രാഷ്ട്രീയട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടിരൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണം. മാസപ്പടി ഇടപാടിൽ വീണാ വിജയന് കിട്ടിയ വിഹിതം സംബന്ധിച്ചും ഉടൻ ചോദ്യം ചെയ്യൽ ഉണ്ടാവും.

73 കോടി രൂപ അറ്റാദായമുള്ള കമ്പനിക്കു 135 കോടി രൂപ പലർക്കായി നൽകാൻ കഴിയില്ലെന്ന SFIO യുടെ പ്രാഥമിക നിഗമനത്തിലാണു അന്വേഷണ സംഘം. കമ്പനിയുടെ യഥാർഥ വരുമാനം എത്രയെന്നു കണ്ടെത്തിയാൽ മാത്രമേ ഏതെല്ലാം ഷെൽകമ്പനികളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നു കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതിനുള്ള ഫൊറൻസിക് ഓഡിറ്റിങ് എസ്എഫ്‌ഐഒ ഉടൻ ആരംഭിക്കും. ഇത് അതിനിർണ്ണായകമായി മാറും. വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേയുള്ള കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അന്വേഷണം വഴിതുറക്കുക ഇ.ഡി അന്വേഷണ സാധ്യതകളിലേക്ക് എത്തിക്കുന്നതാണിത്.

സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ നികുതി അടച്ചുവെന്ന് ധനവകുപ്പ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്കാണ് ഐജിഎസ്ടി അടച്ചത്. വീണ നികുതി അടച്ചതായി ജിഎസ്ടി കമ്മീഷണർ ധനമന്ത്രിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് ലഭിച്ച വിവരം ധനവകുപ്പ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎ‍ൽഎക്ക് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. ഈ കത്തിലാണ് വീണ വിജയൻ നികുതി അടച്ചുവെന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്.

എത്ര തുകയാണ് അടച്ചതെന്നും എന്നാണ് അടച്ചതെന്നുമുള്ള വിവരങ്ങൾ കത്തിൽ പറയുന്നില്ല. വലിയരീതിയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്തിയാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഫയൽചെയ്യുന്ന പ്രോസിക്യൂഷൻ കംപ്ലെയിന്റിന്റെ അടിസ്ഥാനത്തിലാകും ഇ.ഡി. കേസെടുക്കുക. ഇതിനൊപ്പം സിബിഐയും ഇതോടെ രംഗത്തേക്ക് വരും. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ഉദ്യോഗസ്ഥർ ഇന്നലെ എറണാകുളത്തെ ആദായനികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു. സിഎംആർഎൽ കമ്പനി കാലാകാലങ്ങ ളായി സമർപ്പിക്കുന്ന ആദായനികുതി രേഖകളാണ് പരിശോധിച്ചത്. ഇന്ത്യൻ കോർപറേറ്റ് ലോ സർവീസിലെ ഉദ്യോഗസ്ഥരാണ് എസ്എഫ്‌ഐഒ സംഘത്തിലുള്ളത്.

തെളിവു ശേഖരണത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ആറ് ഉദ്യോഗസ്ഥരാണ് സിഎംആർഎലിന്റെ ആലുവയിലെ ഓഫിസ് ആസ്ഥാനത്ത് എത്തിയത്. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദിനാണ് അന്വേഷണ ചുമതല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരും ഉണ്ട്. വരും ദിവസങ്ങളിലും തെളിവുശേഖരണം തുടരും.

രേഖകൾ പരിശോധിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്. സിഎംആർഎൽ, കെഎസ്‌ഐഡിസി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക് എന്നിവയാണ് അന്വേഷണ പരിധിയിലുള്ളത്. എസ്എഫ്‌ഐഒ ഉദ്യോഗസ്ഥർക്കു നൽകുന്ന മൊഴികൾക്ക് മജിസ്‌ട്രേട്ട് മുൻപാകെ നൽകുന്ന മൊഴികളുടെ നിയമസാധുതയുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...