Connect with us

Hi, what are you looking for?

Crime,

അറബി പഠിപ്പിക്കാൻ ഫോണിൽ ലൈംഗിക ദൃശ്യങ്ങളുമായെത്തി എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിലായി

കൊല്ലം . മൊബൈൽ ഫോണിലെ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ കാണിച്ച് എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അറബി അധ്യാപകൻ അറസ്റ്റിലായി. കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷായാണ് അറസ്റ്റിലായത്.

ഭിന്നശേഷിക്കാരനായ പ്രതി, തൻ്റെ മൊബൈൽ ഫോണിൽ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ കാണിച്ചാണ് പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വന്നിരുന്നത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളാണ് ഇയാളുടെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായതെന്നാണ് പരാതി.

പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവ ത്തിൽ അധ്യാപകനെതിരെ പരാതി ഉയർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ബാത്തി ഷായെ മടത്തറയിൽ നിന്ന് പിടികൂടു കയായിരുന്നു. പ്രതി മൂന്നുമാസം മുൻപാണ് സ്കൂളിൽ ജോലിക്ക് വന്നു തുടങ്ങിയത്. ജോലിക്ക് കയറി ദിവസങ്ങൾ കഴിഞ്ഞതോടെ പ്രതിയെ ക്കുറിച്ചുള്ള പരാതികൾ ഉണ്ടാവുകയായിരുന്നു.

സ്കൂളിൽ ജോലിക്കു പ്രവേശിച്ചത് മുതൽ ഇയാൾ കുട്ടികളെ തൻ്റെ മൊബൈലിലെ ലൈംഗിക ദൃശ്യങ്ങൾ കാട്ടുക പതിവായിരുന്നു. സംഭവം പലതവണ ആവർത്തിച്ചതോടെ കുട്ടികൾ വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ നിരവധി കുട്ടികൾക്ക് ഇത്തരത്തിൽ അനുഭവമുണ്ടായതായി ബോധ്യപ്പെട്ടതിനെ തുടന്ന് രക്ഷിതാക്കൾ കുളത്തൂപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...