Connect with us

Hi, what are you looking for?

Kerala

CRPF വന്നതിൽ ഭയന്നു?, ഗവർണറുടെ സുരക്ഷക്ക് കേന്ദ്ര സേന വന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന ‘പരമ മണ്ട’ ത്തരവുമായി ഇ.പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ രാജ്ഭവനിലേക്ക് അയച്ചത് ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന പരമ മണ്ടൻ പ്രസ്താവനയുമായി ഇ.പി ജയരാജൻ. ഇടതുമുന്നണി കൺവീനർ ആണ് ഈ പൊട്ടത്തരം പ്രസ്താവനായി കമ്മികളെ സന്തോഷിപ്പിക്കാനായി വിളമ്പിയിരിക്കുന്നത്.

‘നടപടി ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും ജനാധിപത്യ വാദികൾ ശക്തമായി അപലപിക്കണമെന്നുമാണ്’ ഇ പി യുടെ അഭ്യർത്ഥന. ഇത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്ന വിഡ്ഢിത്തരം കൂടി ജയരാജൻ പറഞ്ഞിട്ടുണ്ട്. സംസ്ഥാന പോലീസ് സംസ്ഥാനത്തെ പ്രഥമ പൗരന് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെടുകയും കുട്ടി സഖാക്കൾ നടത്തുന്ന അക്രമങ്ങൾക്ക് കൂട്ട് നിൽക്കുകയും ചെയ്‌താൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധി കൂടിയായ ഗവർണർക്ക് മറ്റു ആരാണ് സംരക്ഷണം നൽകുകയെന്ന് മാത്രം ഇ പി ജയരാജൻ പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ആഭ്യന്തര വീഴ്ചയാണെന്ന് ഗവർണർ പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ കൂടിയാണിത്.

കേന്ദ്രസേനയെ രാജ്ഭവനിലേക്ക് അയച്ച നടപടി അപലപനീയ മാണെന്നും അതിക്രമമാണെന്നും, ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണെന്നും ഇ പി ജയാ രാജൻ പറയുന്നു. ഇന്ത്യ ജനാധിപത്യ മതേതരത്വം ഫെഡറല്‍ രാഷ്‌ട്രമാണ്. ഫെഡറല്‍ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. തെരുവില്‍ നിന്നും അഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിക്കുന്നു. ഉടന്‍ തന്നെ സേനയെ അയക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടോ ആവണം കേന്ദ്ര സേനയെ വിന്യാസിക്കേണ്ടത്. എന്താണ് ഇവിടെ കാണിച്ചുകൂട്ടുന്നത്. കേന്ദ്രത്തിന്റേത് തെറ്റായ നയമാണെന്നാണ് – ഇ പി ജയരാജന്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്ലം നിലമേലിൽ പോലീസിനെ നോക്കുകു ത്തിയാക്കി കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയിറങ്ങിയ എസ്എഫ്‌ഐക്കാർ ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടു ക്കുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞില്ല. കാറിൽ എസ് എഫ് ഐ ക്കാർ അടിച്ചെന്ന് ഗവർണർ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുന്നത്. സർവകലാശാലകൾ കാവിവൽക്കരിക്കുന്നു എന്നാരോപിച്ചാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ, ഗവർണർ എങ്ങോട്ടും പോകാൻ അനുവദിക്കാതെ, പിണറായി സർക്കാരി ന്റെയും, സി പി എമ്മിന്റെയും പിന്തുണയോടെ വഴി തടഞ്ഞു കൊണ്ട് നടത്തി വരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...