Connect with us

Hi, what are you looking for?

Crime,

ഗവർണർക്കുള്ള സുരക്ഷാ വീഴ്ച, അമിത ഷാ വിളിച്ചു, ശ്വാസം മുട്ടി പിണറായിയും സർക്കാരും

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാവീഴ്ചയിൽ ചീഫ് സെക്രട്ടറിയോടു കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തതിനു പിന്നാലെയാണ് വീഴ്ച സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് റിപ്പോർട്ട് തേടിയത്. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറിയിരുന്നു. പിന്നാലെയാണ് സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.

എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തോടുള്ള ഗവർണറുടെ അസാധാരണ പ്രതികരണത്തിനു പിന്നാലെയാണ് അദ്ദേഹത്തിനു സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. കൊല്ലം നിലമേലിൽ രണ്ടു മണിക്കൂർ ഗവർണർ റോഡിൽ കുത്തി ഇരുന്നു പ്രതിഷേധിച്ചിരുന്നു. ഗുരുതര വകുപ്പുകൾ ചുമത്തി എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ടു നൽകുമെന്ന് ഗവർണർ അറിയിച്ചു.

രാജ്ഭവൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സ്ഥിതിഗതികൾ അറിയിച്ചതോടെ ഗവർണർക്കു കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തു തിരിച്ചെത്തിയ ഗവർണർക്കു നേരെ എസ്എഫ്‌ഐ പ്രതിഷേധം തുടർന്നു. പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാട്ടിയ എസ്എഫ്‌ഐ വഞ്ചിയൂർ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു. ഗവർണറുടെ ക്ഷീണം മാറ്റാനാണെന്ന പരിഹാസത്തോടെ തൈക്കാട് സംഭാരവുമായാണ് എസ്എഫ്‌ഐ പ്രവർത്തകർ കാത്തുനിന്നത്.

മസ്‌ക്റ്റ് ഹോട്ടലിൽ നടന്ന പരിപാടിയിലേക്ക് കമാൻഡോ സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു ഗവർണറുടെ യാത്ര. ഇവിടെ വച്ച് മാധ്യമങ്ങളെ കണ്ട ഗവർണർ മുഖ്യമന്ത്രിക്കും എസ്എഫ്‌ഐക്കുമെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. എസ്എഫ്‌ഐ പ്രവർത്തകരെ തെമ്മാടികളെന്നു വിളിച്ച അദ്ദേഹം പൊലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു.

കേരളാ പൊലീസിനെ കുറിച്ച് തനിക്ക് നല്ല അഭിപ്രായമാണെന്നും എന്നാൽ മുഖ്യമന്ത്രിയാണ് നടുറോഡിൽ ഇങ്ങനെ പ്രതിഷേധത്തെ നേരിട്ടതെങ്കിൽ പൊലീസ് ഇങ്ങനെയായിരുന്നോ പെരുമാറുകയെന്നും ഗവർണർ ചോദിച്ചു. കേരളാ പൊലീസ് മികച്ച സേനയാണ്. എന്നാൽ ആരാണ് അവരുടെ പ്രവർത്തനം തടയുന്നത്? അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നും ഗവർണർ ചോദിച്ചു.

നിലമേലിൽ 22 പേർ ബാനറുമായി കൂടി നിന്നുവെന്നാണ് പൊലീസ് എഫ്‌ഐആർ. 100 പൊലീസുകാർ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഇത് സംഭവിക്കുമായി രുന്നോ? 72 വയസ് പ്രായം തനിക്ക് കഴിഞ്ഞു. ദേശീയ ശരാശരിയും കടന്ന് ബോണസ് ജീവിതമാണ് താൻ നയിക്കുന്നത്. സ്വാമി വിവേകാനന്ദനാണ് തന്റെ ആദർശപുരുഷൻ. കേന്ദ്ര സുരക്ഷ താൻ ആവശ്യപ്പെട്ടതല്ല. അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമാണ്.

എന്റെ ജോലി കേന്ദ്രസർക്കാരിനെ സംസ്ഥാനത്തെ സാഹചര്യം അറിയിക്കലാണ്. എന്നാൽ രാജ്ഭവനാണ് താൻ റോഡരികിൽ ഇരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചത്, താനല്ല. നിലമേലിൽ തന്റെ കാറിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് ശേഷമാണ് താൻ പുറത്തിറങ്ങിയത്. താൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷമാണ് തിരുവനന്തപുരത്ത് പൊലീസ് നടപടിയെടുത്തത്. നിലമേലിലും അതാണ് സംഭവിച്ചത്. മുഖ്യമന്ത്രിയായിരു ന്നെങ്കിൽ പൊലീസ് ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് ചോദിച്ച ഗവർണർ ചിലർ അധികാരം കയ്യിൽ വരുമ്പോൾ അവരാണ് എല്ലാം എന്ന് കരുതുന്നുവെന്നും വിമർശിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഗവർണർക്ക് ഇഡസ് പ്ലസ് സുരക്ഷ ഒരുക്കിയത്. എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നും ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവർണറെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കി. റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങൾ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.
അതേ സമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങി.

തിരുവനന്തപുരത്ത് നിന്ന് ഇന്റിഗോ വിമാനത്തിൽ ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിക്കും പോകുമെന്ന് രാജ്ഭവൻ അറിയിച്ചു. സംസ്ഥാനത്ത് എസ്എഫ്‌ഐ പ്രതിഷേധം ശക്തമായിരിക്കെ, തന്റെയും രാജ്ഭവന്റെയും സുരക്ഷയ്ക്ക് കേന്ദ്ര സേനയെ കൂടി എത്തിച്ച ശേഷമാണ് ഗവർണറുടെ മടങ്ങിപ്പോക്ക്. കൊല്ലം നിലമേലിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച 12 എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എസ്എഫ്‌ഐ പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ചടയമംഗലം പൊലീസ് കേസെടുത്തതോടെയാണ് പ്രവർത്തകരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...