Connect with us

Hi, what are you looking for?

India

രാമൻ വിവാദമല്ല, സമാധാനമാണ്, നീതിയാണ്, സ്ഥായിയാണ്, വിശ്വമാണ് – പ്രധാനമന്ത്രി

അയോദ്ധ്യ . അയോദ്ധ്യായിലെ ശ്രീരാമജന്മഭൂമിയിൽ സ്വാഭിമാനം വീണ്ടെടുക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലചക്രത്തി ന്റെ ഉദയം കൂടിയാണിത്. നീണ്ട തപസ്യയ്‌ക്കൊടുവില്‍ നമ്മുടെ രാമന്‍ വന്നു. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകം ഈ ദിവസം ഓർക്കും. എവിടെ രാമനുണ്ടോ അവിടെ പവന പുത്രന്‍ ഹനുമാന്റേയും സാന്നിദ്ധ്യം ഉണ്ടാകും. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായയതിന് ശേഷം വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തു കൊണ്ട് മോദി പറഞ്ഞു. രാജ്യത്തിന്റെ ഉജ്ജ്വലഭാവിക്ക് ഇവിടെ തുടക്കമാവുകയാണ്. ഈ നിമിഷം വിജയത്തിന്റെ മാത്രമല്ല, വിനയത്തിന്റെ കൂടിയാണ്.. വിവാദമുണ്ടാക്കിയവർ വരൂ.. രാമനെ ദർശിക്കൂ – മോദി പറഞ്ഞു.

ഭാരതത്തിന്റെ ആഗ്രഹം സഫലമായി. നമ്മുടെ രാമലല്ല ഇപ്പോള്‍ ടെന്റിലല്ല, മന്ദിരം ലഭിച്ചിരിക്കുന്നു; വൈകാരിക നിമിഷമാണ് ഇത്. വൈകാരികമായാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനായത്. അനേകരുടെ സ്വപ്‌നമാണ്, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായി. പുതിയ ഇതിഹാസത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്. നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിനകത്തല്ല. നമ്മുടെ രാംലല്ല ഭവ്യമന്ദിരത്തിലാണ്. ഏറെ വൈകാരികമായ നിമിഷമാണിത്. പുതിയകാലഘട്ടത്തിന്റെ ഉദയം. പുതിയ ഇതിഹാസം ഇവിടെ കുറിക്കപ്പെടുകയാണ്. അയോദ്ധ്യക്കും സരയുവിനും പ്രാണാമം. സീതാദേവിക്കും ഭരതശത്രുഘ്‌നന്മാർക്കും ലക്ഷ്മണനും പ്രണാമം. ജനുവരി 22ന്റെ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞത് – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഭഗവാൻ ശ്രീരാമനോട് ഈയവസരത്തിൽ ഞാൻ ക്ഷമാപണം നടത്തുകയാണ്. നമ്മുടെ ശ്രമങ്ങളിൽ ചെറിയ പോരായ്മകൾ സംഭവിച്ചിരിക്കാം.. ഭവ്യമന്ദിരം യാഥാർത്ഥ്യമാകാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു. ഒടുവിൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനിർമ്മാണത്തിന് വർഷങ്ങളെടുത്തതിന് ഭഗവാൻ നമ്മോട് ക്ഷമിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിനായി ദശാബ്ദങ്ങളോളമായിരുന്നു നിയമപോരാട്ടം നടന്നത്. ഈയവസരത്തിൽ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു – നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് ലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ ഓരോകോണിലും നമ്മുടെ രാമന്‍ എത്തിയതിന് ദീപങ്ങളാല്‍ അലങ്കരിച്ച് സ്വാഗതം അരുളുകയാണ്. രാമൻ വിവാദമല്ല, സമാധാനമാണ്. രാമൻ നീതിയാണ്, രാമൻ സ്ഥായിയാണ്, രാമൻ വിശ്വമാണ്.. ഭാരതത്തെ നയിക്കാൻ ഇനി അയോദ്ധ്യയിൽ രാമനുണ്ട്. ഭാരതത്തിന്റെ വിശ്വാസമാണ് രാമൻ. ഭാരതത്തിന്റെ നിയമവും അന്തസ്സും കീർത്തിയും പ്രഭയുമെല്ലാം രാമൻ തന്നെ.. രാമനാണ് നമ്മുടെ നേതാവ്.. രാമൻ ശാശ്വതമാണ്.. ശ്രീരാമചന്ദ്രൻ ഇവിടെ ആദരിക്കപ്പെടു പ്രധാനമന്ത്രി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...