സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ സത്കാരത്തി നെത്തിയത് വന്‍ താരനിര. സൂപ്പര്‍ താരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ വിവാഹ സത്കാരത്തിനെത്തിയത് കുടുംബസമേതം ആയിരുന്നു. ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്മാന്, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, മകൾ സുറുമി എന്നിവർ മമ്മൂട്ടിക്കൊപ്പം വിവാഹ സത്കാര ത്തിനെത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ജനുവരി 17ന് ആണ് ഭാഗ്യയുടെ വിവാഹം നടന്നത്.. വിവാഹം കഴിഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ സിനിമാ–രാഷ്ട്രീയ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സത്കാരം നടത്തുകയായിരുന്നു. ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ടൊവിനോ, ജയസൂര്യ, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിരയാണ് വിവാഹ സത്കാരത്തിൽ അതിഥികളായെത്തിയത്.
സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർക്കായി 20 ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തുന്നുണ്ട്. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉൾപ്പടെ പ്രമുഖര്‍ ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹത്തിലെ വിശിഷ്ടാതിഥി.