Connect with us

Hi, what are you looking for?

Kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ എന്തൊക്കെ ചെയ്‌തെന്ന് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാവും – പ്രകാശ് ജാവദേക്കര്‍

കോഴിക്കോട് . മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയൻ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്‌തെന്ന കാര്യം അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വ്യക്തമാകുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി നടത്തുന്ന അന്വേഷണം രാഷ്‌ട്രീ പ്രേരിതമാണെന്ന സിപിഎം ആരോപണം പ്രകാശ് ജാവദേക്കര്‍ തള്ളി. സുതാര്യമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. ഇത്തവണത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടും. കേരളത്തില്‍ ഈ തെരഞ്ഞെടപ്പിലൂടെ ബിജെപി പുതിയ ചരിത്രം എഴുതി ചേര്‍ക്കും. കേരളത്തില്‍ ബിജെപിക്ക് എംഎല്‍എമാര്‍ ഇല്ലാതിരുന്നിട്ട് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ പരിഗണനയാണ് നല്‍കുന്നത്.

അടുത്ത 100 ദിവസത്തിനുള്ളില്‍ ബിജെപി നേതാക്കള്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ സാധിക്കുമെന്നും ജാവദേക്കര്‍ കോഴിക്കോട് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...