Connect with us

Hi, what are you looking for?

India

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂർ കണ്ണന്റെ തിരുസന്നിധിയിൽ

കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂരിൽ കണ്ണന്റെ തിരുസന്നിധിയിൽ. ഗുരുവായൂരാപ്പന്റെ ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര സന്നിധിയിൽ എത്തി. ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കോളജ് ഗ്രൗണ്ടില്‍ വന്‍ ജനകൂട്ടം കാത്ത് നിന്നിരുന്നു.

BJP ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ നൂറു കണക്കിന് ബിജെപി പ്രവർത്തകർ പുഷ്പ വൃഷ്ടി നടത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.. രണ്ട് ഹെലികോപ്റ്ററുകൾ കവചിതമായി ലാൻഡ് ചെയ്തിരുന്നു. വൻസുരക്ഷാ വലയത്തിലാണ് അദ്ദേഹം ഗുരുവായൂരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയും കനത്ത സുരക്ഷയിലാണ്.

റോഡ് മാർ​ഗം ശ്രീവത്സം ​ഗസ്റ്റ് ഹൗസിലെത്തിയ പ്രധാന മന്ത്രി 15 മിനിറ്റ് നേരത്തെ വിശ്രമ ശേഷം 7.45-ഓടെ ഗുരുവായൂർ കണ്ണനെ ദർശനം നടത്തി. ദേവസ്വം ബോർഡ് അം​ഗങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിൽ പ്രാർത്ഥനയും പൂജകൾക്കും താമരപ്പൂവിന്റെ തുലാഭാരത്തിനും ശേഷം വീണ്ടും ശ്രീവത്സം ​ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

തുടർന്നദ്ദേഹം സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെ ത്തിയിട്ടുണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നുണ്ട്. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഇന്ന് ഗുരുവായൂരിൽ വിവാഹിതരാകുന്നവർക്ക് പ്രധാന മന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികളെ ആശീർവദിച്ച ശേഷം കല്യാണത്തിനെത്തുന്ന വിശിഷ്ട അതിഥിക ൾക്ക് പ്രധാന മന്ത്രി അക്ഷതം കൈമാറും. 9.30-ഓടെ പ്രധാന മന്ത്രി തൃപ്രയാറിലേക്ക് തിരിക്കും.

മടങ്ങി കൊച്ചിയിലെത്തി ഉച്ചയ്ക്കു 12നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷം പ്രധാന മന്ത്രി മടങ്ങും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...