Connect with us

Hi, what are you looking for?

India

അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് മുൻപ് തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

തൃശൂർ . പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തൃപ്രയാറപ്പനെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വലപ്പാട് സ്കൂള്‍ മൈതാനത്തെത്തിയ മോദി റോഡ് മാര്‍ഗം തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലുമായി ആയിരക്കനുപേർ മോദിയെ കാണാന്‍ കാത്തുനിന്നിരുന്നു.

സോപനത്തിൽ നറുനെയ്യും താമരപ്പൂക്കളും സമർപ്പിച്ച് അദ്ദേഹം തൃപ്രയാറപ്പനെ വണങ്ങി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് നടത്തിയ ശേഷമാണ് പ്രധാന മന്ത്രി ദർശനം പൂർത്തിയാക്കിയത്. ക്ഷേത്രക്കുളത്തിലാണ് മീനൂട്ട് വഴിപാട് നടന്നത്. ഒരു മണിക്കൂറിലേറെ നേരം പ്രധാനമന്ത്രി ക്ഷേത്രത്തിൽ ചെലവഴിക്കുകയുണ്ടായി. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലാണ് പ്രധാനമന്ത്രി. വ്രത സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിന് കൂടി എത്തുകയായിരുന്നു.

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ശ്രീകൃഷ്ണഭഗവാന്‍ ആരാധിച്ചിരുന്ന ചതുര്‍ബാഹുവായ വൈഷ്ണ വിഗ്രഹമാണ് തൃപ്രയാറില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിന് അയച്ച കത്തിൽ ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും കത്തിൽ പറഞ്ഞിരുന്നു. തുടർന്ന് അയോധ്യ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി തൃപ്രയാര്‍ ദർശനത്തിന് എത്താൻ പ്രധാനമന്ത്രി തീരുമാനിക്കുക യായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...