Connect with us

Hi, what are you looking for?

Crime,

പിണറായി ഭരണത്തിന്റെ അന്ത്യ കർമ്മത്തിന് വാഴയില വെട്ടി ഷോൺ ജോർജ്, ഒരു കള്ളക്കളിയും നടക്കില്ല, അരിച്ചാക്ക് നിറയെ പണം കെട്ടിയാലും വാങ്ങുന്നവർ കുടുങ്ങും

കള്ളക്കളികൾ ഒന്നും നടക്കില്ല. പിണറായിക്കും മകൾക്കുമെതിരെ അന്വേഷണം വരുമെന്ന് തന്നെയാണ് ഹൈക്കോടതിയുടെ നീക്ക ത്തിലൂടെ മനസിലാകുന്നത്. അതായത് ഇനി അനങ്ങാൻ പറ്റാത്ത സ്ഥിതി വിശേഷത്തിലേക്ക് മുഖ്യനും കുടുംബവും മാറിപ്പോയി രിക്കുന്നു. നീതിന്യായ പീഠവും ഇനി ഈ അഴിമതിക്കെതിക്കെതിരെ സാധിക്കില്ല സമരത്തിന് ഇറങ്ങുകയാണ്. അങ്ങനെയെങ്കിൽ ഇതുവരെ ആരും നേരിടാത്ത രാഷ്ട്രീയ സാഹചര്യങ്ങൾ നേരിടേണ്ടി വരും മിസ്റ്റർ മുഖ്യമന്ത്രി. കാരണം മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

നിലവിൽ അന്വോഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്. അതായത് ആ ഹർജി വളരെ കാര്യഗൗരവത്തോടെ ഹൈക്കോടതി എടുത്തിരിക്കുന്നു. ഈ കുത്തഴിഞ്ഞ ഭരണ സംവിധാനത്തെ നിലയ്ക്ക് നിർത്തേണ്ടതുണ്ടെന്ന് കോടതിയും പൊതുജനസമൂഹത്തോട് പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

കേന്ദ്ര കമ്പനികാര്യമന്ത്രാലയം സംഭവത്തിൽ വിശദമായ പരിശോധനയിലേക്ക് കടന്നിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. എല്ലാ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കമ്പനികാര്യമന്ത്രാലയത്തിന്റെ സമിതിയാണ് പരിശോധന നടത്തുന്നതെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. എന്തായാലും ഹർജി 24 നു പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ് കോടതി. ജനപക്ഷം നേതാവ് പി സി ജോർജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗം കൂടിയായ അഡ്വ. ഷോൺ ജോർജ് ആണ് ഹർജി നൽകിയത്. ഷോണിന് ഇതുവഴി ബന്ധപ്പെട്ട വിവരം നല്കിയതാകട്ടെ അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ആണ്.

എല്ലാവരും ഒത്തുപിടിച്ചാൽ പിണറായി താഴെ പോകുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ സി പി എം കേന്ദ്രങ്ങൾ അധികം ന്യായീകരണത്തിന് നിൽക്കാറില്ല. കാരണം ഇത് ഒരു മഞ്ഞുമലയുയറ്റം പൊട്ടി തുടങ്ങുന്നതിന്റെ ഭാഗമാണെന്ന് അവർക്കും അറിയാം. അത് ശേരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. സി പി എമ്മിന്റെ അന്ത്യമടുത്തു എന്ന് അവർക്കറിയാം. അത് പിണറായി വിജയനിലൂടെ ആയെന്നു മാത്രം. പക്ഷെ പിണറായി വിജയൻ 10 തലമുറയ്ക്ക് ജീവിക്കാനുള്ളത് ഇക്കണ്ട കാലത്തിലൂടെ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.

എന്തായാലും അതേസമയം കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് യാതൊരു തടസ്സവും ഇല്ലെന്ന് ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് കോടതിയെ അറിയിച്ചു. ഷോണിന്റെ ഹർജിയിലെ ഉത്തരവ് വീണയെ സംബന്ധിച്ച ഏറെ നിർണായകമാണ്. ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര ഏജൻസി നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് കമ്പനീസാണ് സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല.

കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടി ച്ചേരി ആർ.ഒ.സി, എ ഗോകുൽനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്.

എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃ തമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തിനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്‌സാലോജിക്ക്. വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു.

സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയാ യിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർ എല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തി ന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശ പ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചെന്ന് കുഴൽനാടൻ ആരോപിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...