Connect with us

Hi, what are you looking for?

Exclusive

ജി ഐ ടാഗ് ലഭിച്ച ഉറുമ്പ് ചമ്മന്തി കഴിക്കാം…. രുചിയേക്കാളേറെ ഗുണങ്ങൾ

കോടിക്കണക്കിന് മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയിലെ ഓരോ കോണും ഓരോ പ്രത്യേകതകളാൽ നിറഞ്ഞതാണ്. പല സംസ്‌കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യകുലത്തിന്റെ ഭക്ഷ്യ സംസ്‌കാരവും വേറിട്ടതാണ്. ചിലപ്പോൾ നമുക്ക് ഓക്കാനിക്കാൻ വരുന്ന രീതിയിലുള്ള വിഭവങ്ങൾ പോലും പലവശംങ്ങളുടെയും പ്രിയവിഭവങ്ങളാണ്. എന്നാൽ ഓരോ വിഭവത്തിനും ഓരോ ദേശത്തിന്റെയും കഥ പറയാനുണ്ട്.
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഗോത്രവര്‍ഗക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ഉറുമ്പ് ചമ്മന്തി. പ്രോട്ടീനുകളുടെയും കാല്‍സ്യത്തിന്റെയും കലവറയായാണ് ഉറുമ്പ് ചമ്മന്തിയെ ഇവർ കണക്കാക്കുന്നത്. ചുവന്ന ഉറുമ്പുകളെ കൊണ്ട് ഉണ്ടാക്കുന്ന ചട്ണിയാണ് ഈ വിഭവം. ഇപ്പോഴിതാ ഈ ചമ്മന്തിക്ക് കേന്ദ്രസര്‍ക്കാരിന്റെ ജിയോഗ്രഫിക്കല്‍ ഐഡന്റിക്കേഷന്‍ (ജിഐ) ടാഗ് ലഭിച്ചിരിക്കുകയാണ്. സിമിലിപാൽ കൈ ചട്നി എന്നും ഇതറിയപ്പെടുന്നു. 2020ലാണ് ചമ്മന്തിക്ക് ജിഐ ടാഗ് ലഭിക്കാനായി ദ മയൂർഭഞ്ച് കൈ സൊസൈറ്റി അപേക്ഷ സമർപ്പിച്ചത്. ജനുവരി നാലിനാണ് ജിഐ ടാഗ് ലഭിച്ചത്. ചുവന്ന നിറത്തിലുള്ള പുളിയുറുമ്പിനൊപ്പം ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഈ സ്പെഷ്യൽ ചമ്മന്തി തയ്യാറാക്കുന്നത്. മയൂർഭഞ്ച് ജില്ലയിലെ കാടുകളിൽ വർഷം മുഴുവൻ സുലഭമായി ലഭ്യമാണ് ഈ ചുവന്ന ഉറുമ്പുകൾ. മരങ്ങളിലെ ഇലകൾ തുന്നിക്കൂട്ടിയാണ് ഇവ കൂടുകൾ നിർമിക്കുന്നത്. ഉറുമ്പുകളെ ശേഖരിക്കുന്നതാണ് ഇതിൽ ഏറ്റവും പ്രയാസമെറിയ ജോലി. മുട്ടയിടുന്ന പെണ്ണ് ഉറുമ്പുകളെ സംരക്ഷിക്കുന്ന ആൺ ഉറുമ്പുകൾ കർഷകരെ പരമാവധി ആക്രമിക്കാൻ ശ്രമിക്കും. ഇവിടുത്തെ പ്രാദേശിക ഭാഷയിൽ ‘കൈ പിംപുഡി’ എന്നാണ് ഉറുമ്പ് അറിയപ്പെടുന്നത്. മലയാളത്തിൽ പുളിയുറുമ്പ്, നീർ എന്നിങ്ങനെയാണ് പറയുന്നത്. ഒഡീഷയ്ക്ക് പുറമെ ഛത്തീസ്ഗഢിലെയും ജാർഖണ്ഡിലെയും ചില പ്രദേശങ്ങളിൽ ഉറുമ്പുകളെ ചമ്മന്തികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കാറുണ്ട്. സെലിബ്രിറ്റി ഷെഫായ ഗോൾഡൻ റാംസി ഒരു ഡോക്യൂമെന്ററിയുടെ ഭാഗമായി ഇന്ത്യ സന്ദർശിച്ചപ്പോൾ ഈ ചമ്മന്തി കഴിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. ധാരാളം പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഇത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളർച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിൻറെ സുഗമമായ പ്രവർത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണെന്നാണ് പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...