Connect with us

Hi, what are you looking for?

Kerala

ഇ.പി.ജയരാജനെതിരെ പി.ജയരാജന്റെ സൈബർപ്പട ഇറങ്ങി, മുഖ്യമന്ത്രി കസേര ലക്ഷ്യം, മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് പുകഴ്ത്തൽ

കണ്ണൂർ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തി വിവാദത്തിൽ പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാ ജനെതിരെ കിട്ടിയ അവസരം മുതലാക്കാൻ പി.ജയരാജന്റെ സൈബർപ്പട ഇറങ്ങി. ഇ പിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും രംഗത്ത് എത്തിയിട്ടുണ്ട്.

‘കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന കുറിപ്പോടെ റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ഒരു ചിത്രവുമാണ് റെഡ് ആർമിയും പോരാളി ഷാജിയും രണ്ടു പേജുകളിലും പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്. മുഖ്യമന്ത്രിയാവാൻ വരെ യോഗ്യതയുള്ള നേതാവ് എന്ന് പി ജയരാജനെ പുകഴ്ത്തി പോസ്റ്റിന് വന്നിരിക്കുന്ന കമന്റുകൾ നിരവധിയാണ്.

പഴയ പി.ജെ.ആർമിക്കാരാണ് റെഡ് ആർമി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പി ജയരാജന്റെ പ്രചാരകരായി എത്തിയിട്ടുള്ളത്. പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്. പി.ജെ.ആർമി പാർട്ടിക്കുള്ളിൽ നേരത്തെ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. പഴയ പി.ജെ.ആർമി ഫേസ് ബുക്കിൽ മാത്രമായിരുന്നു വെങ്കിൽ റെഡ് ആർമി ആവട്ടെ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിര സാന്നിധ്യമാണ്.

നേരത്തെ ‘കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പേരിൽ പി ജയരാജന് വേണ്ടി നടത്തി വന്ന വ്യക്തിപൂജ വിവാദങ്ങളിൽ പെടുമ്പോൾ പാർട്ടിയിൽ പി.ജയരാജന് ഏറെ വിമർശനം നേരിടേണ്ടി വരുകയായിരുന്നു. പാർട്ടി ഇതേ പറ്റി നടത്തിയ അന്വേഷണത്തിൽ പി.ജയരാജന് ക്ലീൻ ചിറ്റ് നൽകിയ പിറകെ പി.ജെ ആർമിയുടെ പേര് റെഡ് ആർമി എന്നാക്കി മാറ്റി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിൽ പിന്നെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി.ജയരാജന് പിന്നീട് ആ പദവി നൽകിയിരുന്നില്ല. പിന്നീട് പി.ജെ.ആർമി പേജിൽ പി.ജയരാജൻ അനുകൂല പോസ്റ്റുകളും വാഴ്ത്തുപാട്ടുകളും ആണ് ഉണ്ടായിരുന്നത്. പി.ജെ.ആർമി പേജ് പി.ജയരാജന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ ഭീഷണി ഉയർത്തുന്ന അവസ്ഥയിൽ, സ്വർണക്കടത്ത്, പൊട്ടിക്കൽ, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെടെയുള്ളവർ പി.ജെ.ആർമിയിൽ സജീവമായി രുന്നു. പി.ജയരാജൻ തന്നെ പലതവണ പി ജെ ആർമിയെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വടകരയിലെ എൽഡി എഫ് സ്ഥാനാർഥി കെ.കെ.ശൈലജക്ക് അനുകൂലമായ പോസ്റ്റുക ളായിരുന്നു റെഡ് ആർമി പേജിൽ നിറഞ്ഞു തുളുമ്പിയിരുന്നത്. പോരാളി ഷാജി പേജിന് മൂന്നു ലക്ഷത്തിന്റെയും റെഡ് ആർമി പേജിൽ ഒരു ലക്ഷത്തിന്റെയും ഫോളോവർമാരാണ് നിലവിലുള്ളത്.

2022 ൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജനെ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ചും, റെഡ് ആർമിയും പോരാളി ഷാജിയും രംഗത്ത് വന്നിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ ഇ.പി.ജയരാജന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പോയ വർഷം പി.ജയാരാജൻ പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിറകെ അഴീക്കോട് സൗത്ത് കാപ്പിലെപീടികയിൽ പ്രത്യക്ഷപ്പെട്ട ഫ്ലെക്സ് ബോർഡി ഇങ്ങനെ എഴുതിയിരുന്നു. ‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നായിരുന്നു ബോർഡിൽ ഉണ്ടായിരുന്ന വാചകങ്ങൾ. അന്ന് സംഭവം വിവാദമായപ്പോൾ പാർട്ടിയിൽ ഭിന്നതയുണ്ടെന്നു വരുത്താനുള്ള വലതുപക്ഷ നീക്കമെന്നു പറഞ്ഞു ഫ്ലെക്സ് ബോർഡിനെ പി.ജയരാജൻ തള്ളി, ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...