Connect with us

Hi, what are you looking for?

Cinema

ശോഭനയാണോ ശോധന, ഇവളെക്കണ്ടാൽ ശോഭനയെന്ന് പറഞ്ഞവനെ പഞ്ഞിക്കിടണം

മലയാളത്തിന്റേത് എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ് നടി ശോഭന. ഏത് ഭാഷയിലാണെങ്കിലും ഏത് കഥാപാത്രമാണെങ്കിലും വെള്ളം പോലെ മാറാന്‍ കഴിയുന്ന അഭിനേത്രി എന്നാണ് ആരാധകർ ശോഭനയെ വിശേഷിപ്പിക്കാറുള്ളത്. നടപ്പിലും എടുപ്പിലും അഭിനയത്തിലും മാത്രമല്ല സൗന്ദര്യത്തിലും സോ കോള്‍ഡ് നായിക സങ്കല്‍പങ്ങളെ പരിപൂര്‍ണമാക്കുന്ന അഭിനേത്രിയാണ് ശോഭന. ശോഭനയെപ്പോലെ മറ്റൊരു നടിയുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം.

ശോഭന മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് കാണാനാണ് സിനിമാപ്രേമികൾക്കും ഇഷ്ടം. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ശോഭന ട്രോളുകളിൽ നിറയുകയാണ്. കുറച്ച് ദിവസം മുമ്പ് തൃശൂരിൽ നടന്ന ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ ശോഭനയും പങ്കാളിയായിരുന്നു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പ​ങ്കെടുത്ത് ബിജെപിയുടെ സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടി അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്ന് ശോഭന പ്രസം​ഗിക്കുകയും ചെയ്തിരുന്നു.

ശോഭനയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ നടിയെ വിമർശിച്ചും അനുകൂലിച്ചും എത്തിയിരുന്നു. അക്കൂട്ടത്തിൽ ട്രാന്‍സ്‌ജെഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാം പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു. ഒരാളും എന്നെ ഇനി കാണുമ്പോള്‍ ശോഭനയെ പോലെയുണ്ട് കാണാനെന്ന് പറയരുത് എന്നായിരുന്നു ശീതളിന്റെ പോസ്റ്റ്. കുറിപ്പ് വൈറലായതോടെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ശീതളിന് നേരെ ഉണ്ടായത്. ഇപ്പോഴിതാ ശീതൾ – ശോഭന വിഷയത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് തന്റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ്. സീമ വിനീതിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം…

‘മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആഹാ… പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഓഹോ… അയ്യയ്യോ…’ ‘ഇതാണ് ഇവരൊക്കെ വാതോരാതെ പ്രസംഗിക്കുന്ന നേടിയെടുക്കാൻ ശ്രമിക്കുന്ന വ്യക്തി സ്വാതന്ത്ര്യം..?. തികച്ചും ബഹുമാനത്തൊടെ പറയട്ടെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ മിക്കവാറും ജനങ്ങൾക്കും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചായ്വുണ്ടാകും. ശീതൾ ഉറപ്പാണ് എൽഡിഎഫ് എന്ന പ്രൊഫൈലിൽ ഇട്ടതുപൊലെ മറ്റൊരു പാർട്ടിയുടെ ആശയത്തെ ഇഷ്ടപ്പെടാത്തതുപോലെ ഒരു സ്വാതന്ത്ര്യം ശോഭനയ്ക്കുമുണ്ടാകില്ലേ… അഭിപ്രായം പറയാൻ കഴിയില്ലേ?.’ ‘എന്നെ ഇനി ശോഭനയെപ്പോലെയാണെന്ന് പറയേണ്ടായെന്ന് പറയുന്ന വ്യക്തി അതിൽ തന്നെ അവർക്ക് അവരുടെ വ്യക്തിത്വത്തിലൊ സ്വത്വത്തിലെ വിശ്വാസമില്ല താൽപ്പര്യമില്ല ഇന്ത്യയിൽ പലരീതിയിലുള്ള വ്യത്യസ്ത സ്വഭാവമുള്ള ജനങ്ങളാണ്. എല്ലാവരും ക്രിമിനലുകളല്ല. എല്ലാവരെയും നന്നാക്കാനും കഴിയില്ല.’

‘കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ ഈ വലിയ ലോകം നന്നാവാൻ ചെറിയ ഒരു എളുപ്പവഴി സ്വയം നന്നാവുക എന്നതാണ്. നിങ്ങൾക്ക് മണിപ്പൂരാണോ പ്രശ്നം… കേരളത്തിൽ വണ്ടിപ്പെരിയാറിലെ ഒരു പെൺകുഞ്ഞിനെ പീഡിപ്പിച്ച് തൂക്കി കൊന്നത് പുരോഗമനമായാണോ കാണുന്നത്..? വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളെ മൃഗീയമായി പീഡിപ്പിച്ച് കൊന്നത് പുരോഗമന പ്രവർത്തനമാണെന്നാണോ പറയുന്നത്..? പിന്നെ കർഷകർ കടക്കെണിയിൽ ദിനവും ആത്മഹത്യ ചെയ്യുന്നു.’

‘ഇന്നും കണ്ണൂരിൽ ജോസെന്ന് പേരുള്ള കർഷകൻ ആത്മഹത്യ ചെയ്തു. എന്താ ഇതാണോ തൊഴിലാളി പാർട്ടിയുടെ കർഷകരോടുള്ള ആത്മാർത്ഥത..? ഇനി ദളിതരോടുള്ള സ്നേഹത്തിന്റെ മുഖം മായാതെ കിടക്കുകയാണ് മധുവിന്റെ മുഖം.’ 180 രൂപയ്ക്ക് പണിയെടുത്തു! സിനിമാ നടനാവാന്‍ വേണ്ടിയുള്ള കഷ്ടപ്പാട് എങ്ങനെയായിരുന്നുവെന്ന് വിനയ് ഫോർട്ട് ‘പിന്നെ നിറത്തിന്റെ കാര്യത്തിൽ സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ പ്രബുദ്ധർ കളിയാക്കുന്നിടത്തോളം വരില്ല ഒന്നും. സൂര്യനെല്ലിയും കവിയൂരും ഒക്കെ പിറവിയെടുത്തത് കേരളത്തിലാണ്.’ ‘എന്നിട്ടും ശോഭന കേരളീയ സദസിൽ വരികയും പങ്കെടുക്കുകയും ചെയ്തില്ലേ…? ആരും അവരെ വിമർശിച്ചില്ലല്ലോ…? ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നിടത്താണ് അഭിപ്രായവ്യത്യാസം ഉണ്ടാവുന്നത്. ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല…’, എന്നായിരുന്നു സീമയുടെ അടിപൊളി കുറിപ്പ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...