Connect with us

Hi, what are you looking for?

Kerala

‘കൊടുംഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തി, സൂര്യൻ ഉദിച്ചാൽ കരിഞ്ഞു പോകും.. വെളുപ്പിന് വീട് വളഞ്ഞു അറസ്റ്റ്, കേരള പോലീസിന് ഒരു പൊൻ തൂവൽ കൂടി’

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റ് ചെയ്‌ത നടപടി വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. കോടതിയിൽ നിന്നുപോലും ഇക്കാര്യത്തിൽ ചോദ്യം ചെയ്യലുണ്ടായി. സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസിനെ ആക്രമിച്ചു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, പൊലീസ് വാഹനം ആക്രമിച്ചു തുടങ്ങി വിവിധ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരുന്നത്.

രാഹുലിനെതിരെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്‌ത നടപടിയെ പരിഹസിച്ച് ഇപ്പോൾ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തി യിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഓപ്പറേഷൻ മാംഗോ ട്രീ’ എന്ന അതിസങ്കീർണമായ നീക്കമാണ് രാഹുലിനെതിരെ നടത്തിയതെന്നാണ് ജോയ് മാത്യു കുറിപ്പിൽ പറയുന്നത്.

കേരള പൊലീസിന് തൊപ്പിയിൽ രണ്ട് പൊൻതൂവലാണ് ഇതെന്നും ജോയ് മാത്യു പറയുന്നു. മുഖ്യമന്ത്രിയുടെ അശ്വമേധത്തിനെതിരെ പടനയിച്ച കൊടുംഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തിയത് ആദ്യത്തേതും സൂര്യൻ ഉദിച്ചാൽ കരിഞ്ഞുപോകുമെന്ന് പേടിച്ചാണ് ഈ സമയം തിരഞ്ഞെടുത്തതെങ്കിൽ അതിന് രണ്ടാമതായും പൊൻതൂവൽ നൽകുന്നതായി ജോയ് മാത്യു പറയുന്നു. ജോയ്‌മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

കേരളാപോലീസിനു തൊപ്പിയിൽ രണ്ട് പൊൻ തൂവൽകൾ OMT(operation mango trees) എന്ന അതിസങ്കീര്ണവും സാഹസികവുമായ ഒരു നീക്കത്തിലൂടെ പ്രമുഖ തീവ്രവാദിയും മുഖ്യമന്ത്രിയുടെ അശ്വമേധത്തിനെതിരെ പടനയിച്ചവനുമായ കൊടുംഭീകരനെ അടൂരിലുള്ള ഒളിത്താവളത്തിൽ നിന്നും സൂര്യനുദിക്കും മുൻപേ ഒരു കടുത്ത പോരാട്ടത്തിലൂടെ സാഹസികമായി കീഴ്‌പ്പെടുത്തിയ കേരളാപോലീസിന്റെ തലയിൽ ഇതാ വീണ്ടും പൊൻ തൂവൽ; സൂര്യൻ ഉദിച്ചാൽ കരിഞ്ഞു പോകും എന്ന് പേടിച്ചാണോ ആ സമയം തെരഞ്ഞെടുത്തതെങ്കിൽ ആ കരുതലിനും കിടക്കട്ടെ ഒരു പൊൻതൂവൽ കൂടി. എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ്.

നിരവധി ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് ഷെയർ ചെയ്തതും , കമ്മന്റ് ചെയ്തതും. അതെ സമയം സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര ജയിലിലേക്കാന് മാറ്റിയിരിക്കുന്നത്.

അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.രാഹുലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. പ്രതിക്ക് ജാമ്യം നൽകണോ എന്ന വിഷയത്തിൽ, രണ്ടു മെഡിക്കൽ റിപ്പോർട്ട്‌ ഹാജരാക്കുമ്പോൾ ഏറ്റവും അവസാനം പരിശോധന നടത്തിയ ഡോക്ടർ നൽകിയ റിപ്പോർട്ട്‌ വേണം കോടതി പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. ഏറ്റവും അവസാനം ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ല എന്നായിരുന്നു റിപ്പോർട്ട്. ഇത് അംഗീകരിച്ച കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

രാഹുൽ സമരത്തിന്റെ മുൻനിരയിൽനിന്ന് നേതൃത്വം നൽകുന്നതിന്റെയും സമരം അക്രമാസക്തമാകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി. പിരിഞ്ഞു പോയ പ്രവർത്തകരെ മടക്കി വിളിച്ച് രാഹുൽ വീണ്ടും ആക്രമണം നടത്തി. എല്ലാ ആക്രമങ്ങളും നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ട്. അതിക്രമങ്ങൾ തടയാൻ യാതൊരു ശ്രമവും നേതാവെന്ന നിലയിൽ നടത്തിയില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധമല്ല നടന്നത്, ആക്രമണമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...