Connect with us

Hi, what are you looking for?

Crime,

ആശങ്ക ഒഴിഞ്ഞു, കോതമംഗലത്ത് നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കോട്ടയം . ആശങ്കക്ക് വിരാമം കുറിച്ച് കോതമംഗലം വാരപ്പെട്ടിയിൽ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്താനായത്. കെഎസ്ആര്‍ടിസി സ്റ്റാന്റിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. കുട്ടിയെ ചങ്ങനാശേരി പൊലീസെത്തി കൂട്ടിക്കൊണ്ടുപോയി. കുറച്ച് സമയത്തിനുള്ളിൽ കുട്ടിയെ കോതമംഗലത്ത് ബന്ധുക്കളെ ഏൽപ്പിക്കും. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് വിവരം.

ശനിയാഴ്ച വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടിൽ ആറ് വയസുകാരനായ അനുജനെ തനിച്ചാക്കി പെൺകുട്ടി വീട്ടിൽ നിന്ന് പോവുന്നത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ആദ്യം കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ നാടൊട്ടുക്ക് തിരച്ചിൽ തുടങ്ങി. ആറ് മണിക്കൂറിന് ശേഷം കുട്ടിയെ ചങ്ങനാശേരിയിൽ കണ്ടെത്തുകയായിരുന്നു.

വീട്ടിൽ നിന്ന് പോകുമ്പോൾ കുട്ടിയുടെ പക്കൽ കുടുക്ക പൊട്ടിച്ച പണമുണ്ടായിരുന്നു. ക്രിസ്മസ് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്ന വിഷമം ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്. കാണാതായതുമായി ബന്ധപ്പെട്ട് കുട്ടിയോട് വിവരങ്ങൾ പൊലീസ് ചോദിച്ചറിയുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...