Connect with us

Hi, what are you looking for?

India

മോദിയുടെ കേഡർ സ്റ്റൈൽ നീക്കം കണ്ട് ഞെട്ടി നേതാക്കളും അണികളും

നരേന്ദ്ര മോദി എത്തും മുമ്പേ തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് ചുവരെഴുത്ത് ഉണ്ടായി. എന്നാൽ മോദി ആകട്ടേ തന്റെ തൃശൂരിലെ പ്രസംഗത്തിൽ ഒരിടത്തും സുരേഷ് ഗോപിയെ പരാമർശിച്ചും ഇല്ല. നരേന്ദ്ര മോദിയുടെ കേഡർ നീക്കവും നിലപാടും ആർക്കും പ്രവചിക്കാൻ ആവില്ല. അതിനാൽ തന്നെ തൃശൂരിലെ സുരേഷ് ഗോപിയുടെ സ്ഥനാർഥിത്വം പറയാനും ഉറപ്പിക്കാനും വരട്ടേ. മോദി നേരിട്ട് വന്നിട്ടും പറയാത്ത കാര്യങ്ങൾ ഇനി പ്രചരിപ്പിക്കുന്നതിൽ കാര്യമില്ലെന്നും ബിജെപിയിൽ അടക്കം പറച്ചിൽ.

ഇതിനിടെ എല്ലാ നേതാക്കളും നരേന്ദ്ര മോദിയുടെ വരവും ചടങ്ങിൽ പങ്കെടുത്തതും സ്വന്തം സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിൽ വൻ പ്രാധാന്യത്തോടെ കൊടുത്തപ്പോൾ സുരേഷ് ഗോപി അത് ഒഴിവാക്കിയതും ശ്രദ്ധേയം. മോദിക്കൊപ്പം വേദിയിലും റോഡ് ഷോയിലും ഉണ്ടായിട്ടും അത്ര വലിയ അവസരം ലഭിച്ചിട്ടും സുരേഷ് ഗോപി സ്വന്തം ഫേസ്ബുക്ക് പേജിൽ പോലും പ്രധാനമന്ത്രിക്കൊപ്പം ഉള്ള പരിപാടി ഇട്ടില്ല.പകരം ജനവരി 1നുള്ള അദ്ദേഹത്തിന്റെ വരാഹം സിനിമാ പോസ്റ്റർ ആണ്‌ അവസാനത്തേ പോസ്റ്റ്.

മാധ്യമ പ്രവർത്തകയും സുരേഷ് ഗോപിയുമായുള്ള കേസ് നിലനില്ക്കുന്നതിനാൽ തന്നെ സുരേഷ് ഗോപിയേ പരാമർശിക്കുന്നതിൽ നിന്നും മോദി വിട്ട് നില്ക്കുകയായിരുന്നു അത്രേ. സ്ത്രീ ശക്തി സംഗമത്തിൽ തന്നെ ഒരു സ്ത്രീ തന്റെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച കേസിൽ ഉൾപ്പെട്ട ആളേ പരാമർശിച്ചാൽ തിരിച്ചടി ഉണ്ടാകും എന്നും മോദിക്ക് ഉപദേശം ലഭിച്ചിരുന്നു. സ്ത്രീ ശക്തി സംഗമ പരിപാടിയുടെ ലക്ഷ്യം തന്നെ ചോദ്യത്തിനും വിവാദത്തിനും ഇടയാക്കുമായിരുന്നു എന്നും മോദിക്ക് അറിയാമായിരുന്നു.

എന്തായാലും കഴിഞ്ഞ ദിവസം മോഡി പലരെയും ആശയകുഴ പ്പത്തിലാക്കി.തൃശൂരിൽ മോദിഒപ്പം തുറന്ന ജീപ്പിൽ സുരേഷ് ഗോപിയെ കണ്ടപ്പോൾ പലരും കരുതിയത് സുരേഷ് ഗോപിയുടെ സ്ഥാനാര്ഥിത്തവത്തെകുറിച്ച മോഡി വേദിയിൽ പറയുമെന്നാണ് പക്ഷെ ആരും വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സര രംഗത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വേദിയിലുണ്ടായിട്ടും സുരേഷ് ഗോപിയെ മോദി പരാമർശിച്ചില്ല.അതുകൊണ്ട് തന്നെ കേസ് നിലനില്ക്കുന്നതിനാൽ പുനർ വിചിന്തനം മോദി നടത്തുമോ?

തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും മോദി പറഞ്ഞതുമില്ല. പക്ഷേ മോദി വരും മുൻപ് ആദ്യം പ്രസംഗിച്ച ശോഭാ സുരേന്ദ്രൻ സുരേഷ് ഗോപിയെക്കുറിച്ചാണ് പ്രസംഗിച്ചത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നും പ്രഖ്യാപിച്ചു.ന്നാൽ മോഡി മിണ്ടാത്തത് പലർക്കും ആശയകുഴപ്പത്തിനിടയാക്കി. ഇനി തൃശൂർ മറ്റാർക്കും എങ്കിലുമാണോ എന്നും പലരും ആലോചിക്കാൻ ഇതാ കാരണമാവുകയും ചെയ്തു. ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിക്കായി പ്രധാനമന്ത്രി തൃശൂരിൽ വരുന്നതിന് മുൻപേ സുരേഷ് ഗോപിക്കായി ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം മോദി പരാമർശിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.

ചതിക്കില്ല എന്ന് ഉറപ്പാണ് ഈ മൂന്ന് വാക്കുകളാണ് സുരേഷ് ഗോപിയ്‌ക്കായി ഉയർന്ന ചുമരെഴുത്ത്. തൃശൂർ ജില്ലയിലെ മുളയത്താണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.മറ്റൊരു ചുമരിൽ രണ്ട് വാക്കുകൾ ഇങ്ങിനെ:’തൃശൂരിന്റെ സ്വന്തം’.. ബിജെപി തൃശൂർ ജില്ലയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുൻപാണ് ഈ ചുമരെഴുത്ത്. അതേസമയം,​ 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെങ്കിലും റോഡ് ഷോയിൽ സുരേഷ് ഗോപിയും താരമായി. മഹിളാമോർച്ച അദ്ധ്യക്ഷയ്ക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമൊപ്പം തുറന്നജീപ്പിൽ ഇടം കിട്ടിയത് സുരേഷ് ഗോപിക്ക് മാത്രമായിരുന്നു.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ മികച്ച മത്സരം കാഴ്ചവയ്ക്കാൻ സുരേഷ് ഗോപിക്കു സാധിച്ചിരുന്നു. സാധാരണ ബിജെപി ഒരു ലക്ഷം വോട്ടു നേടുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി പിടിച്ചെടുത്തത് 2,93,000 വോട്ട്. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷണം നടത്തിയെങ്കിലും തോൽവി തന്നെ ഫലം. മാത്രമല്ല, രണ്ടു തവണയും മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറാനും കഴിഞ്ഞില്ല. ഇതിനിടെയാണ് ഒരിക്കൽക്കൂടി സുരേഷ് ഗോപിയെ തൃശൂരിൽ നിർത്തി ബിജെപി തിരഞ്ഞെടുപ്പു പരീക്ഷണത്തിന് ഒരുങ്ങുന്നത്.

യുഡിഎഫിൽനിന്ന് ഇത്തവണയും സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപൻ തന്നെ തൃശൂരിൽ പോരിനിറങ്ങുമെന്നാണ് വിവരം. കഴിഞ്ഞ തവണ ഒരു ലക്ഷത്തിൽ താഴെ വോട്ടുകൾക്കാണ് പ്രതാപൻ ജയിച്ചുകയറിയത്. മുൻ കൃഷിമന്ത്രിയും തൃശൂരുകാർക്ക് പരിചിത മുഖവുമായ സിപിഐ നേതാവ് വി എസ്. സുനിൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

പുതിയ ചില തന്ത്രങ്ങൾ ബി.ജെ.പി നേതാക്കൾ പയറ്റുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ അമ്പരിപ്പിച്ചിരിക്കുകയാണ്. ക്രൈസ്തവ വിഭാഗങ്ങളുമായി ബി.ജെ.പി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ നടത്തിയ സ്നേഹസംഗമത്തിന്റെ വേദിയിൽ ഓർത്തഡോക്സ് സഭ വലിയ മെത്രാപ്പൊലീത്ത കുര്യക്കോസ് മാർ ക്ളിമ്മീസിനെ എത്തിക്കാനായത് പാർട്ടിയുട‌െവലിയ രാഷ്ട്രീയ വിജയമായി.

പ്രധാന എതിരാളികളായ കോൺഗ്രസിനെയും സി.പി.എമ്മിനെയും ഇതു ഞെട്ടിച്ചിരിക്കുകയാണ്. അതീവ രഹസ്യമായി ബി.ജെ.പി നടത്തിയ ഓപ്പറേഷനിൽ ഒട്ടേറെ ഓർത്തഡോക്സ് സഭാ നേതാക്കളും കുടുംബാംഗങ്ങളും സ്നേഹ സംഗമത്തിൽ പങ്കെടുത്തു. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ചടങ്ങിൽ വച്ച് ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസികളായ നാൽപ്പത്തിയേഴു ആളുകളും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പൗരാണിക കാലം മുതൽ ബത്ലഹേം ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായിരുന്നു എന്നതിന് തെളിവുകൾ ഉള്ളതുപോലെ അയോദ്ധ്യ രാമഭക്തരുടെ തീർത്ഥാടന കേന്ദ്രമായിരുന്നു എന്നതിന് തെളിവുകൾ ഉണ്ടെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാക്കുകൾക്ക് രാഷ്ട്രീയ പ്രസക്തിയേറെയാണ്.

https://www.youtube.com/watch?v=jAMEmJa0u6k

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...