Connect with us

Hi, what are you looking for?

India

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് തലൈവരും, അയോദ്ധ്യയിലേക്ക് രജനികാന്തിന് ക്ഷണം

ആയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ജനുവരി 22 ന് അതിഥിയായി തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ തലൈവരും എത്തും. നടൻ രജനീകാന്തിനെ ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചു. അതിന്റെ ചിത്രങ്ങൾ അര്‍ജുനമൂര്‍ത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

‘ഇന്ന് നടന്നത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. നമ്മുടെ പ്രിയ നേതാവ് രജനികാന്തിനെയും കുടുംബത്തെയും അദ്ദേഹത്തിന്റെ വസതിയിലെത്തി അയോധ്യ കുംഭാഭിഷേകത്തിനായി ക്ഷണിച്ചു,’ എന്നാണ് അര്‍ജുനമൂര്‍ത്തി രജനികാന്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.

തമിഴ്നാട് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കുന്ന രജനീകാന്തിന്റെ ബിജെപിയിലേക്കുള്ള അടുപ്പം നേരത്തെ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ രാമക്ഷേത്ര പ്രതിഷ്ടയ്ക്കുള്ള ക്ഷണം കൂടി നേരിട്ടാകുമ്പോൾ താരത്തിന്റെ രാഷ്ട്രീയ നിലപാടുകൾ ഒരിക്കൽ കൂടി വ്യക്തമാക്കപ്പെടുകയാണ്. ചടങ്ങിൽ രജനി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...