Connect with us

Hi, what are you looking for?

Crime,

മുംബൈയിൽ റിസർവ് ബാങ്കിന് ബോംബ് ഭീഷണി, 11 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

മുംബൈ . റിസർവ് ബാങ്കിന് ബോംബ് ഭീഷണി. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുടെ രാജി ആവശ്യപെട്ട് കൊണ്ടാണ് ബോംബ് ഭീഷണി ഇമെയിലിൽ എത്തിയത്. മുംബൈയിലെ ആർബിഐ ഓഫീസ് ഉൾപ്പടെ 11 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇമെയിലിൽ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവിടങ്ങളിൽ 1.30 ന് സ്ഫോടനം നടക്കുമെന്നും പറഞ്ഞിരുന്നു.

പോലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. എംആർഎ മാർഗ് പൊലീസ് സ്റ്റേഷൻ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നഗരത്തിലെ പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ ബോംബ് ഭീഷണി സന്ദേശം എത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. എന്നാൽ ഇത് വ്യാജ സന്ദേശമായിരിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...